ചടയമംഗലം പഞ്ചായത്തിലെ കള്ളിക്കാട് വാർഡിൽ മുത്താരമ്മൻ ക്ഷേത്രത്തിന് സമീപം ഇടിമിന്നലിൽ വീട് കത്തി നശിച്ചു. വൈകുന്നേരം മൂന്നരയോടെ കൂടി ഉണ്ടായ ശക്തമായ ഇടിമിന്നലിൽ മഴയിലും ആണ് വീട് കത്തിയത്.
പ്രമാണം അടക്കമുള്ള വിലപ്പെട്ട രേഖകൾ കത്തിയതായാണ് പ്രാഥമിക വിവരം. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. ചടയമംഗലം പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.