ചിതറ ഗ്രാമപ്പഞ്ചായത്തിൽ സ്റ്റാന്റിംഗ് കമ്മിറ്റി ഉൾപ്പെടെ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു

ചിതറയിൽ പ്രസിഡന്റ് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നതിന് പിറകെ ഒഴിവ് വന്ന വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ, ക്ഷേമ കാര്യ സ്റ്ററിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഉൾപ്പെടെയുള്ള സീറ്റിൽ തിരഞ്ഞെടുപ്പ് നടന്നു. മടത്തറ അനിൽ പഞ്ചായത്ത് പ്രസിഡന്റ് അയതിനെ തുടർന്ന് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സീറ്റ് രാജി വച്ചിരുന്നു . കിളിത്തട്ട് വാർഡ് മെമ്പർ എസ് ഷിബു വാണ് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട എൻ എസ്…

Read More

പൗഡിക്കോണത്ത് വെട്ടേറ്റ കൊലക്കേസ് പ്രതി മരിച്ചു

രക്തം വാർന്ന് ഗുരുതരാവസ്ഥയിലായ കുറ്റ്യാണി സ്വദേശി ജോയി മെഡിക്കൽ കോളേജ് ആശുപത്രിൽ ചികിത്സയിലിരിക്കെ പുലർച്ചെ രണ്ട് മണിയോടെയാണ് മരിച്ചത്. സംഭവത്തില് പ്രതികളെ ആരെയും പിടികൂടിയിട്ടില്ല. നീലക്കാറിലെത്തിയ മൂന്നംഗ അക്രമി സംഘത്തിനായി പൊലീസ് തെരച്ചിൽ തുടരുകയാണ്. കാപ്പ കേസിൽ ജയിൽവാസം കഴിഞ്ഞ് രണ്ട് ദിവസം മുൻപാണ് ജോയ് പുറത്തിറങ്ങിയത്. ഓട്ടോറിക്ഷയിലെത്തിയ ജോയിയെ കാറിൽ എത്തിയ സംഘം സൊസൈറ്റി ജംഗ്ഷനിൽ വച്ച് വെട്ടുകയായിരുന്നു. രണ്ട് കാലിലും ഗുരുതരമായി പരിക്കേറ്റ ജോയിയെ പൊലീസാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെട്ടേറ്റ്…

Read More

തുടയന്നൂരിൽ ടിപ്പർ ലോറി മറിഞ്ഞ് അപകടം

തുടയന്നൂർ മണലു വട്ടം മുക്കൂട് പള്ളിക്ക് സമീപമാണ് ഇന്ന് രാവിലെ അപകടം ഉണ്ടായത് . പാറ ലോഡുമായി വന്ന വാഹനം ടയർ പൊട്ടി റോഡിന് കുറുകെ മറിഞ്ഞത്. കഞ്ഞിരത്തുമൂഡ് ഭാഗത്ത് നിന്നും വന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ആളപായമില്ല . പാറ ലോഡ് മായി വന്ന ടിപ്പർ ടയർ പൊട്ടി റോഡിൽ കുറുകേ മറിഞ്ഞു. ആളപായമില്ല.

Read More

തുടയന്നൂർ സർവ്വീസ് സഹകരണ ബാങ്ക് പ്രതിഭാ സംഗമം സംഘടിപ്പിച്ചു

കടയ്ക്കൽ :ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിൽ കൂടുതൽ അവസരങ്ങൾ ഒരുക്കുമെന്ന് ക്ഷീര വികസന -മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി .തുടയന്നൂർ സർവീസ് സഹകരണ ബാങ്കിന്റെ 28 മത് പ്രതിഭോ ത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം മെച്ചപ്പെട്ട നിലവാരമാണ് പുലർത്തുന്നത്. കൂടുതൽ സൗകര്യം ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങളിലാണ് സർക്കാർ. എന്നാൽ കുട്ടികൾക്കിടയിൽ വിദേശ പഠനം എന്ന ട്രെൻഡ് രൂപപ്പെട്ട് വരികയാണ്. പല രക്ഷിതാക്കളും കിടപ്പാടം വിറ്റും, പണയപ്പെടുത്തിയു മാണ് കുട്ടികളെ വിദേശ…

Read More

ചടയമംഗലത്ത് 700 മില്ലിഗ്രാം ഹെറോയിൻ 5 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

ചടയമംഗലം ജഡായു ജംഗ്ഷനിൽ ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ കെയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 700 മില്ലിഗ്രാം ഹെറോയിൻ 5 ഗ്രാം കഞ്ചാവ് എന്നിവയുമായി ആസാം സ്വദേശിയായ റഫീഖുൾ ഇസ്ലാമിനെ അറസ്റ്റ് ചെയ്തു . AEI(G) എ. എൻ, ഷാനവാസ്‌,പ്രിവൻറ്റിവ് ഓഫീസർ ഓഫീസർ റ്റി. റ്റി. ബിനേഷ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ഷൈജു. എ, മാസ്റ്റർ ചന്തു, ജയേഷ് കെ ജി, WCEO ലിജി, ഡ്രൈവർ സാബു, എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്

Read More

ചിതറയിൽ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ ആൾ കിണറ്റിൽ വീണു പരിക്കേറ്റു

ചിതറ – കൊച്ചാലുംമൂട് ആണ് അപകടം നടന്നത് കൊച്ചാലുംമൂട് ദീപം സദനത്തിൽ ബാബുവിൻ്റെ വീട്ടിലെ കിണർ വൃത്തിയാക്കാൻ ഇറങ്ങുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. കിണർ വൃത്തിയാക്കാൻ കയറു മാർഗം കിണറ്റിലേക്ക് ഇറങ്ങുമ്പോഴാണ് കയറിൽ നിന്ന് പിടിവിട്ട് കിണറ്റിനുള്ളിൽ വീണ് പരിക്കേറ്റത്. സംഭവത്തിൽ കൊച്ചാലും മുട് സ്വദേശി അനിൽ 47 നാണ് പരിക്കേറ്റത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് കടയ്ക്കൽ ഫയർ ഫോഴ്സ് സംഭവ സ്ഥലത്ത് എത്തി പരിക്കേറ്റയാളെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Read More

സംസ്ഥാനത്ത് ഓണാഘോഷ പരിപാടികൾ ഒഴിവാക്കിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്

വയനാടിലെ പ്രകൃതിദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഓണാഘോഷ പരിപാടികളും ചാമ്പ്യന്‍സ് ബോട്ട് ലീഗും ഒഴിവാക്കിയതായി ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ പി. എ മുഹമ്മദ് റിയാസ് അറിയിച്ചു. രക്ഷാപ്രവര്‍ത്തനവും പുനരധിവാസത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. സമാനതകളില്ലാത്ത ദുരന്തമാണ് വയനാട് അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് പി എ മുഹമ്മദ് റിയാസ് ചൂണ്ടിക്കാട്ടി. നൂറുകണക്കിന് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഈ സാഹചര്യത്തിലാണ് ആഘോഷങ്ങള്‍ ഒഴിവാക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

Read More

മാലിന്യ മുക്ത നവകേരളം കർമ്മ പദ്ധതി 2024-25 പഞ്ചായത്ത്തല ശില്പശാല സംഘടിപ്പിച്ചു

മാലിന്യ മുക്ത നവകേരള കർമ്മ പദ്ധതി 2024-25 പഞ്ചായത്ത്‌ തല ശില്പശാല സംഘടിപ്പിച്ചു.ചിതറ പഞ്ചായത്ത്‌ വൈസ്. പ്രസിഡന്റ്‌ ശ്രീമതി N S ഷീന യുടെ അധ്യക്ഷതയിൽ പഞ്ചായത്ത്‌ ടൌൺ ഹാളിൽ വെച്ചു നടന്ന ശില്പശാല ഗ്രാമപഞ്ചായത്തിന്റെ ആദരണീയനായ പ്രസിഡന്റ്‌ ശ്രീ. മടത്തറ അനിൽ ഉദ്ഘാടനം ചെയ്തു.അരിപ്പൽ വാർഡ് മെമ്പർ ശ്രീ. പ്രജിത്ത് സ്വാഗതം ആശംസിച്ചു. ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ ശ്രീ. M S മുരളി, ജനപ്രതിനിധികൾ ആയ ശ്രീമതി സിന്ധു വട്ടമുറ്റം, സിന്ധു പുതുശ്ശേരി, ജനനി…

Read More

ഭാര്യാ മാതാവിനെ ചുറ്റിക കൊണ്ട് അടിച്ച് കൊലപ്പെടുത്തി; മരുമകൻ കസ്‌റ്റഡിയിൽ

ആറ്റിങ്ങലിൽ ഭാര്യാ മാതാവിനെ യുവാവ് തലയ്ക്കടിച്ചു കൊലപ്പെടുത്തി. ആറ്റിങ്ങൽ രേണുക അപ്പാർട്ട്മെന്റിൽ ഇന്നലെ രാത്രിയാണ് സംഭവം ആറ്റിങ്ങൽ കരിച്ചിയിൽ തെങ്ങുവിളാകത്ത് വീട്ടിൽ നിന്നും ആറ്റിങ്ങലിലെ രേണുക അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന ബാബുവിന്റെ ഭാര്യ പ്രീത ( 55)യെയാണ്, ഇവരുടെ മൂത്ത മകൾ ബിന്ധ്യയുടെ ഭർത്താവ് അനിൽ രാത്രി 11 മണിയോടുകൂടി അപ്പാർട്ട്മെന്റ്റിൽ എത്തി ചുറ്റികകൊണ്ട് തലയ്ക്കടിച്ചത്. ഗുരുതരമായി പരിക്കേറ്റ പ്രീതയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെയോടെ മരണപ്പെടുകയായിരുന്നു. സംഭവം നടക്കുമ്പോൾ ബാബുവും പ്രീതയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. കഴിഞ്ഞ…

Read More

അതിക്രമിച്ചു കയറി മരം മുറിച്ചു സ്ഥലമുടമയ്ക്ക് തൊഴിലുറപ്പ് തൊഴിലാളികൾ നൽകേണ്ടത് 10 ലക്ഷം

തൊഴിലുറപ്പ് തൊഴിലാളികൾക്കെതിരെ കള്ളക്കേസ് നൽകിയെന്ന് പരാതി. അനുവാദം ഇല്ലാതെ അതിക്രമിച്ചു കയറി മരം മുറിച്ചു എന്ന് കാണിച്ചു സ്ഥലം ഉടമയാണ് പരാതി നൽകിയത്. പരാതിയിൽ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി വിധിച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് തൊഴിലുറപ്പ് തൊഴിലാളികൾ. 2017 ലാണ് 130 ഓളം വരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്ന് കൈനകരി പഞ്ചായത്ത് അധികൃതരുടെ നിർദ്ദേശ പ്രകാരം 8-ാം വാർഡിൽ തെക്കെ ഭാഗത്തെ പാടശേഖരത്തിന് ചുറ്റും പുറം ബണ്ട് ബലപ്പെടുത്തുന്ന പ്രവർത്തികൾ നടത്തിയത്. എന്നാൽ തൊഴിലുറപ്പ് തൊഴിലാളികൾ…

Read More
error: Content is protected !!