fbpx
Headlines

മാലിന്യ മുക്ത നവകേരളം കർമ്മ പദ്ധതി 2024-25 പഞ്ചായത്ത്തല ശില്പശാല സംഘടിപ്പിച്ചു

മാലിന്യ മുക്ത നവകേരള കർമ്മ പദ്ധതി 2024-25 പഞ്ചായത്ത്‌ തല ശില്പശാല സംഘടിപ്പിച്ചു.ചിതറ പഞ്ചായത്ത്‌ വൈസ്. പ്രസിഡന്റ്‌ ശ്രീമതി N S ഷീന യുടെ അധ്യക്ഷതയിൽ പഞ്ചായത്ത്‌ ടൌൺ ഹാളിൽ വെച്ചു നടന്ന ശില്പശാല ഗ്രാമപഞ്ചായത്തിന്റെ ആദരണീയനായ പ്രസിഡന്റ്‌ ശ്രീ. മടത്തറ അനിൽ ഉദ്ഘാടനം ചെയ്തു.
അരിപ്പൽ വാർഡ് മെമ്പർ ശ്രീ. പ്രജിത്ത് സ്വാഗതം ആശംസിച്ചു.


ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ ശ്രീ. M S മുരളി, ജനപ്രതിനിധികൾ ആയ ശ്രീമതി സിന്ധു വട്ടമുറ്റം, സിന്ധു പുതുശ്ശേരി, ജനനി പൊതുപ്രവർത്തകർആയ ശ്രീ.PR പുഷ്കരൻ,BGK കുറുപ്പ്, ജെസ്സിൻ, പഞ്ചായത്ത്‌ സെക്രട്ടറി ശ്രീമതി അമ്പിളി തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് നവകേരള കർമ്മ പദ്ധതിയുടെ പ്രവർത്തനങ്ങളെ കുറിച്ച് പഞ്ചായത്ത്‌ അസ്സി.സെക്രട്ടറി ശ്രീമതി ഗായത്രി, കില കോർഡിനേറ്റർ ശ്രീ. ഷിബു എന്നിവർ ക്ലാസ്സ്‌ നയിച്ചു.

സ്കൂൾ, ലൈബ്രറി,ക്ലബ്‌, ഹോസ്പിറ്റൽ പ്രതിനിധികൾ, ഹരിതകർമ്മ സേന പ്രവർത്തകർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് മേറ്റ്‌മാർ തുടങ്ങിയവർ പങ്കെടുത്തു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x