ചിതറയിൽ പ്ലസ് വൺവിദ്യാർഥിനിയെ വീട്ടി നുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചിതറ ഇരപ്പിൽ വേങ്ങവിള വീട്ടിൽ ബാബു വിമല ദമ്പതികളുടെ മകൾ 16 വയസ്സുള്ള ശരണ്യയെ ആണ് വീട്ടിനോട്‌ ചേർന്നുള്ള പഠന മുറിയിലെ ജനലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് മരണപ്പെട്ട ശരണ്യ ചിതറ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയാണ്. കുട്ടിയുടെ മാതാവാണ് കൂട്ടി തൂങ്ങി നിൽക്കുന്ന നിലയിൽ കാണുന്നത് . ഉടൻ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു എങ്കിലും മരണം സംഭവിക്കുകയായിരുന്നു . മൃതദേഹം കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ മോർച്ചറിയിലേക്ക് മാറ്റി. ചിതറ പോലീസ്…

Read More

കോട്ടുക്കലിൽ വൻ ചാരായ വേട്ട

ചടയമംഗലം റേഞ്ച് പരിധിയിൽപ്പെട്ട കോട്ടുക്കൽ ദേശത്ത് പുത്തൻ വിള വീട്ടിൽ ജിനു എന്നയാളെ വീട്ടിൽ വെച്ച് ചാരായം വാറ്റുന്നതിനിടയിൽ ചടയമംഗലം എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷ് AK യും സംഘവും ചേർന്ന് അറസ്റ്റ് ചെയ്തു.വീട്ടിൽ നിന്നും 5 ലിറ്റർ വാറ്റ് ചാരായവും 70 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു . നിരവധി അബ്കാരി പോലീസ് കേസുകളിൽ പ്രതിയാണ് ജിനു. ഓണത്തോട് അനുബന്ധിച് കൊട്ടുക്കലും പരിസര പ്രദേശങ്ങളിലും വൻതോതിൽ ചാരായം വാറ്റി വിൽപ്പന നടത്തുന്നു എന്ന രഹസ്യ വിവരം കിട്ടിയതിന്റെ…

Read More

ജില്ലാ കൃഷി ഫാമിൽഅനധികൃത നിയമനം എന്നാരോപിച്ച്  പ്രതിഷേധവുമായി കോൺഗ്രസ്സും, സി പി എമ്മും

കൊല്ലം ജില്ലാ കൃഷി ഫാമിൽ തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് കുറെ നാളുകളായി നടക്കുന്ന പ്രശ്നങ്ങൾക്ക്‌ പരിഹാരം എന്നോണം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി ആളുകളെ എടുത്തതിന്റെ മറവിൽ അനധികൃത നിയമനം എന്നാരോപിച്ച്  പ്രതിഷേധിച്ചു കൊണ്ട് ഐ എൻ ടി യു സി യുടെയും സി ഐ ടി യു വിന്റെയും നേതൃത്വത്തിൽ ജില്ലാ കൃഷി ഫാംസൂപ്രണ്ടിന്റെ ഓഫീസ് ഉപരോധിച്ചു. ഐ എൻ ടി യു സി യുടെ നേതൃത്വത്തിൽ നടന്ന ഉപരോധ സമരം ഐ. എൻ ടി യു…

Read More

കാറിൽ കഞ്ചാവ് കടത്തിയ യുവാക്കൾ ചടയമംഗലം എക്സ്സൈസിന്റെ പിടിയിൽ

ചടയമംഗലം : കാറിൽ കഞ്ചാവ് കടത്തിയ യുവാക്കളെ ചടയമംഗലംഎക്സ്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി 25/08/2024 രാത്രി നടത്തിയ വാഹന പരിശോധനയിലാണ് KL 23 U 2049 മാരുതി സ്വിഫ്റ്റ് വാഹനത്തിൽ രണ്ട് കിലോ കഞ്ചാവുമായി എത്തിയ സംഘം കുടുങ്ങിയത്. തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ വാമനപുരം വില്ലേജിൽ, കാണിച്ചോട്‌ വടക്കുംകര പുത്തൻവീട്ടിൽ സലീം മകൻ 38 വയസ്സുള്ള ഷെഫീക്, തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ വാമനപുരം വില്ലേജിൽ മേലാറ്റുമുഴി കൂരോട്ടു വീട്ടിൽ…

Read More

ചിതറ ആയിരക്കുഴിൽ എം പി ഫണ്ട് ഉപയോഗിച്ച് നിർമിച്ച റോഡിന്റെ ഉദ്ഘാടനം നടന്നു

ചിതറ പഞ്ചായത്തിലെ അയിരക്കുഴി വാർഡിൽ ഉൾപ്പെട്ട പുളിവേലിക്കോണത്ത് NK പ്രേമചന്ദ്രൻ എംപി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 15 ലക്ഷം ഉപയോഗിച്ച് നിർമ്മിച്ച റോഡിൻ്റേയും റോഡ് സൈഡ് കെട്ടിൻ്റെയും ഉദ്ഘാടനം NK പ്രേമചന്ദ്രൻ എം പി  നിർവഹിച്ചു. കോൺഗ്രസ്‌ ചിതറ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഹുമയൂൺ കബീറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം അരുൺ കുമാർ, പഞ്ചായത്ത് അംഗം രാജീവ്‌കൂരപള്ളി , സജാദ്,ജയറാം തുടങ്ങി നിരവധി പേർ ആശംസകൾ നേർന്നു സംസാരിച്ചു.

Read More

കഴിഞ്ഞ ദിവസം തൂറ്റിക്കലിലെ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റ സംഭവം; രണ്ട് പേരെ കോടതി റിമാൻഡ് ചെയ്തു

ചിതറ തൂറ്റിക്കലിൽ കിണർ പണിക്കാരും അയൽവാസിയും തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു. കഴിഞ്ഞ ദിവസം രാത്രി 10 ന് ആണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ ബിയർ കുപ്പി പൊട്ടിച്ചു കുത്തുകയായിരുന്നു. ചിതറ തൂറ്റിക്കൽമഹേഷ് ഭവനിൽ മഹേഷ് (32) ആണ് കുത്തേറ്റത്. കുത്തിയ തൂറ്റിക്കൽ ബിനു വിലാസത്തിൽ ബിനു, ഭാര്യാ സഹോദരൻ വിനോദ് എന്നിവരെ ചിതറ പോലീസ് അറസ്റ്റുചെയ്തു. കിണർ കുഴിക്കുകയായിരുന്ന മഹേഷിനെയും കൂട്ടുകാരെയും ബിനുവും ഭാര്യാ സഹോദരൻ വിനോദും ചേർന്ന് അസഭ്യം പറയുകയും തുടർന്ന് ഉണ്ടായ സംഘർഷത്തിൽ…

Read More

ശ്രീ കൃഷ്ണ ജയന്തി ദിനത്തിൽ വിവിധങ്ങളായ ആഘോഷങ്ങളുമായി ശ്രീ അയ്യപ്പ ക്ഷേത്ര ട്രസ്റ്റ് സൈഡുവാൾ

ശ്രീ കൃഷ്ണ ജയന്തി ദിനത്തിൽ ചിതറ സൈഡ് വാൾ ക്ഷേത്രത്തിൽ അനവധി പരിപാടികളാണ് സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. രാവിലെ 5.30 ന് നടതുറക്കുംതുടർന്ന് രാത്രി 7 മണിവരെ വിവിധങ്ങളായ പൂജയും ആഘോഷ പരുപടികൾ സംഘടിപ്പിക്കുന്നു എന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു. ചിതറയിലെ വിവിധങ്ങളായ ക്ഷേത്രത്തിൽ പ്രത്യേക പൂജ അടക്കം ശ്രീ കൃഷ്ണ ജയന്തി ദിനത്തിൽ

Read More

ചിതറ ശ്രീകൃഷ്ണൻ കോവിലിന് സമീപം ആൽത്തറ അടച്ചു കെട്ടിയതായി പരാതി

ചിതറ ശ്രീകൃഷ്ണൻ കോവിലിന് സമീപം PWD റോഡ് പുറമ്പോക്കിൽ സ്ഥിതി ചെയ്യുന്ന ആൽത്തറ കെട്ടി അടച്ചതായി വ്യാപക പരാതി. അമ്പല വിശ്വാസികളും ബസ് യാത്രികരും പൊതു ജനങ്ങളും വിശ്രമിക്കാൻ ഉപയോഗിച്ചിരുന്ന ആൽത്തറയാണ് ക്ഷേത്ര കമ്മിറ്റി കെട്ടി അടച്ചത്. ഈ നടപടിയിലാണ് നാട്ടുകാർ പ്രതിഷേധം ഉയർത്തുന്നത്. ആൽത്തറ അടച്ചു പൂട്ടിയ ഭാഗം പൊളിച്ചു പഴയ സ്ഥിതിയിൽ ആക്കണം എന്നാണ് നാട്ടുകാർ പറയുന്നത്.

Read More

ചിതറ തൂറ്റിക്കലിൽ സംഘർഷം ഒരാൾക്ക് കുത്തേറ്റു

ചിതറ തൂറ്റിക്കലിൽ സംഘർഷം ഒരാൾക്ക് കുത്തേറ്റു . അല്പം മുമ്പാണ് സംഭവം നടന്നത് തൂറ്റിക്കൽ സ്വദേശി മഹേഷിനാണ് കുത്തേറ്റത്. സാരമായി പരിക്കേറ്റ മഹേഷിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൂറ്റിക്കൽ സ്വദേശി ആയിട്ടുള്ള ബിനുവാണ് കുത്തിയത് എന്നുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതെയുള്ളൂ

Read More

ചിതറ ആയിരകുഴിയിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുള്ളതായി കരുതുന്നു

ചിതറ ആയിരകുഴിയിൽ വീട്ടിനുള്ളിൽ മധ്യവയസ്‌ക്കനെ മരിച്ച നിലയിൽ കണ്ടെത്തി . ആയിരിക്കുഴി പാലമൂട്ടിൽ വീട്ടിൽ 52 വയസുകാരൻ വിശ്വനാഥനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസമായി പുറത്ത് കാണാതിരുന്ന വിശ്വനാഥനെ തിരക്കി സുഹൃത്തുക്കൾ വീട്ടിൽ എത്തിയപ്പോഴാണ് മരിച്ച നിലയിൽ വിശ്വനാഥനെ കാണുന്നത്. മൃതദേഹത്തിന് രണ്ട് ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക വിവരം. ഒറ്റയ്ക്ക് താമസിച്ചിരുന്ന വിശ്വനാഥന് വാർദ്ധക്യസഹജമായ അസുഖങ്ങൾ ഉണ്ടായിരുന്നു. അസുഖം മൂർച്ഛിച്ചാണ് മരണപ്പെട്ടതെന്നാണ് പുറത്ത് വരുന്ന വിവരം. ചിതറ പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു . മൃതദേഹം…

Read More
error: Content is protected !!