ചിതറ തൂറ്റിക്കലിൽ കിണർ പണിക്കാരും അയൽവാസിയും തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു.
കഴിഞ്ഞ ദിവസം രാത്രി 10 ന് ആണ് സംഘർഷം ഉണ്ടായത്. സംഘർഷത്തിൽ ബിയർ കുപ്പി പൊട്ടിച്ചു കുത്തുകയായിരുന്നു.
ചിതറ തൂറ്റിക്കൽമഹേഷ് ഭവനിൽ മഹേഷ് (32) ആണ് കുത്തേറ്റത്.
കുത്തിയ തൂറ്റിക്കൽ ബിനു വിലാസത്തിൽ ബിനു, ഭാര്യാ സഹോദരൻ വിനോദ് എന്നിവരെ ചിതറ പോലീസ് അറസ്റ്റുചെയ്തു.
കിണർ കുഴിക്കുകയായിരുന്ന മഹേഷിനെയും കൂട്ടുകാരെയും ബിനുവും ഭാര്യാ സഹോദരൻ വിനോദും ചേർന്ന് അസഭ്യം പറയുകയും തുടർന്ന് ഉണ്ടായ സംഘർഷത്തിൽ ബിനു ബിയർ കുപ്പി പൊട്ടിച്ചു മഹേഷിനെ കുത്തുകയായിരുന്നു.
കുത്തേറ്റ ബിനുവിന് സാരമായി പരിക്കേറ്റു തുടർന്ന് മഹേഷിനെ സുഹൃത്തുക്കൾ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിതറ പോലീസ് സ്ഥലത്തെത്തി ബിനുവിനെയും വിനോദിനേയും പിടികൂടി. കടയ്ക്കൽ കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.