നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ ബൈക്കിടിച്ചു; പാലോട് സ്വദേശിയായ ഗൃഹനാഥൻ മരിച്ചു: മകന്‍ പരിക്കുകളോടെ ആശുപത്രിയില്‍

ചെങ്കോട്ട സംസ്ഥാന പാതയില്‍ ഇന്നലെ രാത്രിയാണ് അപകടം. പാലോട് പേരയം സ്വദേശി രമേശാണ് (48) മരിച്ചത്. പരിക്കേറ്റ മകന്‍ അഭിലാഷിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രമേശാണ് ബൈക്ക് ഓടിച്ചിരുന്നത്. ക്രിസ്മസ് കാരള്‍ കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇരുവരും. ഇതിനിടെയാണ് ബൈക്ക് നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നിലിടിച്ചത്. അപകടം നടന്ന ഉടനെ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും രമേശിനെ രക്ഷിക്കാനായില്ല. പാലോട് പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ഇന്നലെ രാത്രി വഞ്ചുവം ജംഗ്ഷനില്‍ വെച്ചാണ് അപകടമുണ്ടായത്.

Read More

കുളത്തൂപ്പുഴയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 23 കാരൻ പിടിയിൽ

കുളത്തൂപ്പുഴയിൽ 2021 ൽ പ്രായപൂർത്തി ആകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ചന്ദനക്കാവ് മാലദ്വീപ് സ്വദേശി 23 വയസ്സുള്ള സുജിത്തിനെ കുളത്തുപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. സ്കൂളിൽ നടത്തിയ കൗൺസിലിംഗിലാണ് കുട്ടി വിവരം പറയുന്നത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയുമായി സംസാരിക്കുകയും തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് കുട്ടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി പ്രതിക്കെതിരെ പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തി കേസ് രജിസ്റ്റർ…

Read More

ചിതറ പോലീസ് സ്റ്റേഷന്റെ മാതൃക നിർമ്മിച്ച്  വിദ്യാർത്ഥി

വളവുപച്ച പുതുതായി നിർമ്മിച്ച പോലീസ് സ്റ്റേഷൻ്റെ മാതൃക വളവുപച്ച എ.കെ.എം. പബ്ലിക് സ്‌കൂളിലെ ആറാം സ്റ്റാന്റേർഡ് വിദ്യാർത്ഥി അൽബിറൂനി തയ്യാറാക്കി. ഉടനെ ഉദ്ഘാടനം ചെയ്യുന്ന പോലീസ് സ്റ്റേഷന്റെ മാതൃക സ്‌കൂൾ സംഘടിപ്പിച്ച എക്സിബിഷനിൽ പ്രദർശിപ്പിച്ചു മാതൃക നിരവധിപ്പേരിൽ കൗതുകമുളവാക്കുകയും വളരെയേറെ ജനശ്രദ്ധയാകർഷിക്കുകയുമുണ്ടായി.പ്ര സ്തു‌ത മാതൃക കൊട്ടാരക്കര റൂറൽ എസ്.പി സാബു മാത്യുവിന് കൈമാറി.മാതൃക പുതിയ പോലീസ് സ്റ്റേഷനിൽ പ്രദർശനത്തിനായി സമർപ്പിച്ചിട്ടുണ്ട്

Read More

മണ്ണാർക്കാട് പനയംപാടത്ത് ലോറി പാഞ്ഞുകയറി വൻ അപകടം; മൂന്ന് കുട്ടികൾ മരിച്ചു

പാലക്കാട് മണ്ണാർക്കാട് പനയംപാടത്ത് ലോറി പാഞ്ഞുകയറി അപകടം. രണ്ട് വിദ്യാർത്ഥികൾ മരിച്ചു. നിരവധി വിദ്യാർഥികൾക്ക് പരുക്കേറ്റതായാണ് വിവരം. ലോറിക്കടിയിൽ ഒരു കുട്ടി കുടുങ്ങിക്കിടക്കുന്നതായും വിവരം ഉണ്ട്. പരീക്ഷ കഴിഞ്ഞ് മടങ്ങിയ വിദ്യാർഥികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറിയത്. പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികളാണ് അപടകടത്തിൽപ്പെട്ടതെന്നാണ് വിവരം. പരുക്കേറ്റ വിദ്യാർഥികളെ ആശുപത്രിയിലേക്ക് മാറ്റി. പരുക്കേറ്റ ഒരു കുട്ടിയുടെ നില ഗുരുതരമാണ്. കരിമ്പ ഹൈസ്കൂളിലെ കുട്ടികളാണ് അപകടത്തിൽപെട്ടത്. ബസ് കാത്ത് നിൽക്കുകയായിരുന്നു വിദ്യാർഥികൾ. സിമന്റ്റ് കയറ്റിവന്ന ലോറിയാണ് നിയന്ത്രണം നഷ്ടമായി വിദ്യാർഥികൾക്കിടയിലേക്ക്…

Read More

ആയൂരിൽ വ്യാജ ലോട്ടറി ടിക്കറ്റ് കാണിച്ച് മാത്ര സ്വദേശിയെ കബളിപ്പിച്ചു

വ്യാജ ലോട്ടറി ടിക്കറ്റ് കാണിച്ച് മാത്ര സ്വദേശിയായ സുജാതയെ കബളിപ്പിച്ചു വ്യാജ പോലീസ് ഉദ്യോഗസ്ഥൻ ! ആയൂർ ജവാഹർ സ്കൂൾ ജംഗ്ഷനിലാണ് സംഭവം.പോലീസ് ഉദ്യോഗസ്ഥൻ എന്ന വ്യാജേനയാണ് ഇവരെ കബളിപ്പിച്ചത്. വഴിയോരക്കച്ചവടം നടത്തി ജീവിക്കുന്ന സുജാത ആയൂർ മേഖലയിലാണ് ലോട്ടറി കച്ചവടം നടത്തുന്നത്. 5000 രൂപയുടെ ലോട്ടറി അടിച്ചു എന്നുംപണം നൽകണമെന്നും ആവശ്യപ്പെട്ട് പോലീസ് ഉദ്യോഗസ്ഥൻ എന്ന വ്യാജേന ഇവരെ സമീപിക്കുകയായിരുന്നു. വ്യാജ ടിക്കറ്റ് കാണിച്ചായിരുന്നു തട്ടിപ്പ്.കാക്കി പാൻ്റ് ധരിച്ച വ്യാജ ഉദ്യോഗസ്ഥൻ 2500 രൂപയുടെ ലോട്ടറിയും…

Read More

ചിതറ ഗ്രാമപ്പഞ്ചായത്തിലെ ക്യാൻസർ രോഗികൾക്ക് ഭക്ഷ്യകിറ്റ് വിതരണം നടത്തി

ചിതറ ഗ്രാമപ്പഞ്ചായത്തിൽ 60 വയസിന് മുകളിൽ പ്രായമുള്ള പാവപ്പെട്ട ക്യാൻസർ രോഗികൾക്ക് രണ്ട് ഘട്ടമായി ഭക്ഷ്യകിറ്റ് വിതരണം നടത്തി. ജില്ലാ പഞ്ചായത്ത് കഴിഞ്ഞ സാമ്പത്തിക വർഷത്തെ ക്യാൻസർ രോഗികൾക്ക് ഭക്ഷ്യ കിറ്റ് എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി 33 രോഗികൾക്കാണ് രണ്ടാം ഘട്ടം എന്ന നിലയിൽ ഇന്ന് ഭക്ഷ്യ കിറ്റ് വിതരണം നടത്തിയത് . ചിതറ ഗ്രാമപ്പഞ്ചായത്തിലെ 85 രോഗികൾക്കാണ് ഈ പദ്ധതി പ്രകാരം രണ്ട് ചാക്ക് അരി ഉൾപ്പെടെയുള്ള ഭക്ഷ്യ കിറ്റ് ലഭിച്ചത്. പദ്ധതി കൊല്ലം ജില്ലാ…

Read More

പോത്തൻകോട് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി;കൊലപാതകം എന്ന് സംശയം

പോത്തൻകോട് സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി.കൊയ്ത്തൂർകോണം സ്വദേശി മണികണ്ഠ ഭവനിൽ തങ്കമണി (65) ആണ് മരിച്ചത്. ഇന്ന് രാവിലെ വീടിനോട് ചേർന്നുള്ള പുരയിടത്തിലാണ് തങ്കമണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവരുടെ മുഖത്ത് മുറിവേറ്റ പാടുകളുണ്ട്. ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തിൽ മൂടിയ നിലയിലുമാണ് മൃതദേഹം കണ്ടെത്തിയത്. തങ്കമണിയുടെ കാതിലുണ്ടായിരുന്ന കമ്മൽ നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവം കൊലപാതകമെന്ന് കരുതുന്നു. കൊലപാതക സാധ്യത മുൻനിർത്തി പൊലീസ് അന്വേഷണം തുടങ്ങി. ഇന്ന് രാവിലെ നാട്ടുകാരാണ് തങ്കമണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്….

Read More

ദേശീയ സിവിൽ ഡിഫൻസ് & ഹോം ഗാർഡ്സ് ഡേ വാരാചരണത്തിന്റെ  ഭാഗമായി കടയ്ക്കലിൽ സിവിൽ ഡിഫൻസ് പരിപാടികൾ സംഘടിപ്പിച്ചു

ദേശീയ സിവിൽ ഡിഫൻസ് & ഹോം ഗാർഡ്സ് ഡേ വാരാചരണത്തിന്റെ ഭാഗമായി സിവിൽ ഡിഫൻസിനെ പ്രവർത്തനങ്ങൾ പൊതു ജനങ്ങളിൽ എത്തിക്കുന്നതിനും സിവിൽ ഡിഫൻസിനെ ജനകീയമാക്കുന്നതിനും വേണ്ടി 2024 ഡിസംബർ 6 മുതൽ ഡിസംബർ 10 വരെ നീളുന്ന വിവിധ പരിപാടികൾ സംസ്ഥാനത്തുടനീളം സിവിൽ ഡിഫൻസ് നടത്തുകയാണ്. ഈ പരിപാടികളുടെ ഭാഗമായി 09/12/24 തിങ്കൾ 4 മണിക്ക് കടക്കൽ ബസ് സ്റ്റാൻഡ് പരിസരത്തു വെച്ചു കടക്കൽ ഫയർ സ്റ്റേഷന്റെയും സിവിൽ ഡിഫൻസിന്റെയും നേതൃത്വത്തിൽ പ്രഥമ ശുശ്രൂഷയെ കുറിച്ചു ബോധവൽക്കരണ…

Read More

ചിതറ പഞ്ചായത്തിൽ കേരളോത്സവം സമാപിച്ചു

ചിതറ ഗ്രാമപഞ്ചായത്ത് കേരളോത്സവം സമാപിച്ചു. 3 ദിവസങ്ങളായി നടന്ന കേരളോത്സവത്തിന്  തിരശീല വീണു. വളരെ വാശിയേറിയ പോരാട്ടത്തിൽ ഗ്രാമ പ്രകാശ് ചിതറ ഓവറോൾ കരസ്ഥമാക്കി. ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ SASC കൊച്ചുകലിംഗ് രണ്ടാമതും APAC ഐരക്കുഴി മൂന്നാമനുമായി. ഓവറോൾ ഫസ്റ്റ് സെക്കന്റ്‌ വെറും 5 പോയിന്റിന്റെ വ്യത്യസമായിരുന്നു. ഗ്രാമപ്രകാശ് -189, SASC കൊച്ചുകലിംഗ് -184,APAC ഐരക്കുഴി -29. സമാപന സമ്മേളനം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. മടത്തറ അനിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി. NS ഷീന…

Read More

കിളിമാനൂരിൽ വാഹനാപകടം കടയ്ക്കൽ സ്വദേശി മരണപ്പെട്ടു

കിളിമാനൂരിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കടയ്ക്കൽ സ്വദേശി വിഷ്‌ണു( 31 ) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നര മണിയോടെ എംസി റോഡിൽ കിളിമാനൂരിലാണ് അപകടം നടന്നത്. കിളിമാനൂർ ഭാഗത്ത് നിന്ന് നിലമേൽ ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന വിഷ്ണുവിന്റെ ബൈക്കിൽ എതിർദിശയിൽ വന്ന തമിഴ്‌നാട് രജിസ്ട്രേഷൻ കാർ വിഷ്ണുവിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വിഷ്‌വിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിഷ്ണു‌വിന്റെ ബൈക്ക് പൂർണമായും തകർന്നു. കിളിമാനൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു…

Read More