കുളത്തൂപ്പുഴയിൽ 2021 ൽ പ്രായപൂർത്തി ആകാത്ത ആൺകുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ ചന്ദനക്കാവ് മാലദ്വീപ് സ്വദേശി 23 വയസ്സുള്ള സുജിത്തിനെ കുളത്തുപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു.
സ്കൂളിൽ നടത്തിയ കൗൺസിലിംഗിലാണ് കുട്ടി വിവരം പറയുന്നത്. തുടർന്ന് സ്കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയും ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയുമായി സംസാരിക്കുകയും തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു.
തുടർന്ന് കുട്ടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി പ്രതിക്കെതിരെ പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു