Headlines

കെ.സി. വേണുഗോപാൽ എം.പി. യെ അനുമോദിച്ചു

കരുനാഗപ്പള്ളി : ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.സി. വേണുഗോപാൽ എം.പി. യെ അനുമോദിച്ചു. ജെ.എം.എ. സംസ്ഥാന വൈസ് പ്രസിഡന്റ് ഷിബു കൂട്ടുംവാതുക്കൽ, കൊല്ലം ജില്ലാ പ്രസിഡന്റ് ഓടനാവട്ടം അശോക്, കൊല്ലം ജില്ലാ സെക്രട്ടറി സുധീഷ് കരുനാഗപ്പള്ളി എന്നിവർ ചേർന്ന് ആലപ്പുഴയിലെ വസതിയിലെത്തിയാണ് അനുമോദിച്ചത്. കേന്ദ്ര ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ ഗ്രീവൻസ് കൗൺസിലിൽ അംഗീകാരം ലഭിച്ചിട്ടുള്ള ഇന്ത്യയിലെ പത്ര – ദൃശ്യ – ഓൺലൈൻ മാധ്യമപ്രവർത്തകരുടെ സംഘടനയാണ് ജേർണലിസ്റ്റ് ആൻഡ് മീഡിയ അസോസിയേഷൻ…

Read More

കാറിന് മുകളിൽ മരം വീണ് സ്ത്രീ മരിച്ചു

പേരൂർക്കട വഴയിലയിൽ മരം കാറിന് മുകളിലേക്ക് വീണ് പരിക്കേറ്റ സ്ത്രീ മരിച്ചു. തൊളിക്കോട് സ്വദേശിനി മോളി(42) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്‌ച രാത്രി എട്ടോടെയായിരുന്നു സംഭവം. ഇവർക്കൊപ്പം യാത്ര ചെയ്തിരുന്നയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരം വീണപ്പോൾ തന്നെ ഇയാൾക്ക് പുറത്തിറങ്ങാൻ സാധിച്ചിരുന്നു. കാർ വെട്ടിപ്പൊളിച്ചാണ് മോളിയെ പുറത്തെടുത്തത്. അപകടത്തിൽപ്പെട്ട കാർ പൂർണ്ണമായും തകർന്നു. പേരൂർക്കട- വഴയില റോഡിൽ ഗതാഗതം തടസ്സപ്പെട്ടു

Read More

കല്ലമ്പലത്ത് കെ.എസ്.ആർ.ടി.സി ബസിൽനഴ്സിംഗ് വിദ്യാർഥിക്ക് നേരെ ലൈംഗികാതിക്രമം

കെ.എസ്.ആർ.ടി.സി ബസിൽനഴ്സിംഗ് വിദ്യാർഥിക്ക് നേരെ ലൈംഗികാതിക്രമം. പ്രതിയെ ബസ് ജീവനക്കാരും യാത്രക്കാരും ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കൊല്ലം ഈസ്റ്റ് കല്ലട പഴയൂർ മൂന്നു പ്ലാവിൻമൂട് വീട്ടിൽ രൂപേഷ് (29) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് രണ്ടിന് കൊല്ലത്തു നിന്നു തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസിൽ ആണ് സംഭവം. ബസിൽ ഒരുപാട് സീറ്റുകൾ ഒഴിഞ്ഞു കിടക്കെ പെൺകുട്ടിയുടെ സമീപം വന്നിരുന്ന പ്രതി ശല്യം ചെയ്തു. ശല്യം സഹിക്കവയ്യാതായപ്പോൾ പെൺകുട്ടി സീറ്റു മാറാൻ ശ്രമിച്ചു….

Read More

ചിതറയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയിൽ നാശനഷ്ടം

കഴിഞ്ഞ ദിവസം മുതൽ സംസ്ഥാനത്ത് പെയ്യുന്ന മഴയിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. വിവിധ ഇടങ്ങളിൽ മൂന്ന് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചിതറയിലും പരിസര പ്രദേശങ്ങളിലും മരങ്ങൾ ഒടിഞ്ഞുവീണ് ഇലക്ട്രിക് പോസ്റ്റുകൾ നശിക്കുകയും വൈദ്യുതി പല മേഖലകളിലും ഇല്ലാതാകുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഇന്ന് രാവിലെ ചിതറ കൊച്ചാലുമൂട് സ്വദേശിയുടെ വീടിന്റെ കാർപോർച്ചിന് മുകളിൽ തെങ്ങ് വീണ് നാശനഷ്ടം ഉണ്ടായിരുന്നു . മടത്തറ അരിപ്പ മേഖലയിലും മരം വീണ് ചെറുതും വലുതുമായ അപകടങ്ങളും നാശനഷ്ടങ്ങളും ഉണ്ടായിരുന്നു ….

Read More

ആയൂരിൽ നിർമ്മാണത്തൊഴിലാളി ഷോക്കേറ്റ് മരിച്ചു

ഇടയംകരുപ്പോട്ടിക്കോണം തെക്കേവിള കിഴക്കുംകര പുത്തൻവീട്ടിൽ എസ്.സത്യൻ (56) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ആയൂർ കളപ്പിലാ ഭാഗത്ത് വീട് നിർമ്മാണത്തിനായുള്ള തട്ടുപണി നടത്തിക്കൊണ്ടിരിക്കേ കട്ടിംഗ് മെഷീനിൽ നിന്നും വൈദ്യുതി പ്രവഹിച്ചാണ് സത്യന് ഷോക്കേറ്റത്. ഉടനെ അഞ്ചലിലെ സ്വകാര്യആശുപത്രിയിലെത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം മോർച്ചറിയിൽ. സൂക്ഷിച്ചിരിക്കുകയാണ്..ചടയമംഗലം പൊലീസ് കേസെടുത്തു

Read More

അഞ്ചലിൽ ക്ഷേത്ര പൂജാരിയും സുഹൃത്തും ചേർന്ന് യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം; രണ്ടുപേരെ പോലീസ് പിടികൂടി

അഞ്ചലിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള ക്ഷേത്രം പൂജാരിയുംസുഹൃത്തുക്കളും ചേർന്ന് കാറിൽ എത്തി യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ പൂജാരിയും ഒരു സുഹൃത്തും പോലീസ് പിടിയിൽ. ആലപ്പുഴ നൂറനാട് പടനിലം സ്വാദേശിയായ ക്ഷേത്രം പൂജാരി അമ്പിളിരാജേഷ്, അമ്പിളിരാജേഷിന്റെ സുഹൃത്തു പത്തനംതിട്ട പള്ളിക്കൽമുറി,പയ്യന്നൂർ സ്വദേശി സുമേഷ് എന്നിവരാണ് പോലീസ് പിടിയിലായത്. നൂറനാട് ഉൾപ്പടെ വിവിധ പോലീസ് സ്റ്റേഷനുകളിൽ പൂജാരിക്കെതിരെ മൂന്ന് ക്രിമിനൽ കേസുകളും സുഹൃത്തായ സുമേഷ് കാപ്പകേസിൽ ശിക്ഷ കഴിഞ്ഞിറങ്ങിയ കേസുകളിലും പ്രതിയാണ്. ഈ കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചക്ക്…

Read More

കുമ്മിൾ ചാന്നാട്ട്മുക്കിൽ നിന്നും കഞ്ചാവുമായി രണ്ട് പേരെ എക്‌സൈസ് പിടികൂടി

ചടയമംഗലം എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കഴിഞ്ഞ ദിവസം രാത്രി കുമ്മിൾ ,ചാന്നാട്ട്മുക്ക് കടയ്ക്കൽ പാങ്ങോട് റോഡിൽ വെച്ച് 2.032 കിലോ കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് കല്ലറ , കുറുമ്പയം ഭൂതക്കുഴി , കുന്നവിള വീട്ടിൽ രഘു മകൻ 29 വയസുള്ള ബിജു, കല്ലറ ,കുറുമ്പയം കാപ്പിവിള , കാപ്പിവിള വീട്ടിൽ രാജീവ് മകൻ 21 വയസുള്ള രാഹുൽ എന്നിവരെ പിടികൂടി . കൊല്ലം തിരുവനന്തപുരം ജില്ലാ അതിർത്തി പ്രദേശങ്ങളിൽ വ്യാപകമായി കഞ്ചാവിന്റെയും…

Read More

ചിതറ കല്ലുവെട്ടാംകുഴിയിൽ വാഹനാപകടം ; ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകർത്തു

ചിതറ കല്ലുവെട്ടാംകുഴിയിൽ 9.30 ഓടെയാണ് അപകടം സംഭവിച്ചത് .അപകടത്തിൽ ആർക്കും പരിക്കില്ല. നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറുകയായിരുന്നു. ഇലക്ട്രിക് പോസ്റ്റ് തകർന്നു. വൈദ്യുതി ബന്ധം താറുമാറായി.

Read More

മൃഗസംരക്ഷണവകുപ്പ് തല ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു.

ജില്ലയിലെ വെളിനല്ലൂരിൽ രാജീവ് ഗാന്ധി ബയോടെക്നോളജി സെൻ്റർ ലബോറട്ടറി തുടങ്ങുന്നു.സുസജ്ജമായ ലബോറട്ടറി നിലവിൽ വരുന്നതോടെ എല്ലാവിധ രോഗനിർണ്ണയ പരിശോധനകളും സുഗമമാകും.വന്യജീവികളുടേതടക്കം ആരോഗ്യ പരിശോധനകൾ നടത്താനുമാകും. കർഷകർക്കും അരുമമൃഗസ്നേഹികൾക്കും ഏറെ പ്രയോജനകരമാകും പുതിയ സംവിധാനം. പാലുല്പാദന വർദ്ധനവിന് വിഘാതമായി നിൽക്കുന്ന വന്ധ്യതാ പ്രശ്നപരിഹാരത്തിനായി ചിതറയിൽ വന്ധ്യത മാനേജ്മെൻ്റ് മൊബൈൽ സെൻ്റർ ഉടൻ പ്രവർത്തനമാരംഭിക്കും. കുര്യോട്ടുമലയിൽ സ്ഥിരമായി നായ അഭയകേന്ദ്രവും എ.ബി.സി സെൻ്ററും സ്ഥാപിക്കും. കർഷകർക്കുള്ള നഷ്ട പരിഹാരം അതിവേഗത്തിൽ നൽകാൻ ഉദ്യോഗസ്ഥർ നടപടികൾ സ്വീകരിക്കണം. ഡോക്ടർമാരുടെ സേവനം കാലതാമസം…

Read More
error: Content is protected !!