Headlines

ചടയമംഗലം എക്‌സൈസ് നടത്തിയ പരിശോധനയിൽ ചാരായവും വാറ്റ് ഉപകരണങ്ങളുമായി ഒരാൾ പിടിയിൽ

ചടയമംഗലം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ രാജേഷ് ഏ കെ യുടെ നേതൃത്വത്തിൽ കമ്പം കോട് ഭാഗത്ത്‌ നടത്തിയ പരിശോധനയിൽ താൽക്കാലിക ഷെഡിൽ വച്ചു 5 ലിറ്റർ ചാരായവും 60 ലിറ്റർ കോടയും വാറ്റ് ഉപകാരണങ്ങളും കൈവശം വച്ചതിന് വാളകം കമ്പംകോട് ആദിത്യാ ഭവൻ വീട്ടിൽ റെജിമോൻ എന്നയാൾക്കെതിരെ കേസെടുത്തു . പരിശോധനയിൽ അസ്സി. ഇൻസ്‌പെക്ടർ ഷാജി കെ അസ്സി. ഇൻസ്‌പെക്ടർ (ഗ്രേഡ് )ഉണ്ണികൃഷ്ണൻ ജി, പ്രിവന്റീവ് ഓഫീസർമാരായ ബിനീഷ് ടി ടി,അഭിലാഷ് ജി സിവിൽ എക്സ്സൈസ് ഓഫീസർമാരായ…

Read More

ചിതറ സ്കൂൾ ഗ്രൗണ്ടിൽ പൂട്ട് വീഴും ; അതിക്രമിച്ചു കടന്നാൽ നിയമനടപടി നേരിടേണ്ടി വരും

ഗവർമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ ചിതറയിൽ സ്കൂൾ പ്രവർത്തി സമയമൊഴികെ പുറത്ത് നിന്ന് അനധികൃതമായി പലരും സ്കൂളിൽ പ്രവേശിക്കുന്നുണ്ടെന്നും  ഇവരിൽ ചിലർ സ്കൂൾ കെട്ടിടങ്ങളിൽ കേടുപാടുകൾ വരുത്തുകയും ചിലർ ലഹരി മാഫിയയുമായി ഇടപെടലുകൾ നടത്തുന്നുണ്ട് എന്നും  സ്കൂൾ ഗ്രൗണ്ടിലും പരിസരത്തും പല സംഘർഷങ്ങളും രാത്രി കാലങ്ങളിൽ  നടന്നിട്ടുണ്ട് എന്നും അറിഞ്ഞതിനെ തുടന്നാണ് PTA ഉൾപ്പെടെയുള്ളവർ ഈ തീരുമാനം എടുത്തത്. “സ്കൂൾ ഗ്രൗണ്ടിൽ വ്യായാമം കായിക പരിശീലനം എന്നിവയ്ക്കായി എത്തുന്നവരെ കൂട്ടിച്ചേർത്ത് ചർച്ച ചെയ്യ്ത് അവരിൽ ഒരാളെ ഉത്തരവാദിത്വത്തോടെ…

Read More

ചിതറ ഗവർമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ അങ്കണം സ്വകാര്യ സ്ഥാപനങ്ങളുടെ ആവശ്യത്തിന് വിട്ട് നൽകില്ല

ചിതറ ഗവർമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ അങ്കണം കടയ്ക്കൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ ട്യൂഷൻ സെന്ററിന് സ്വകാര്യ പരിപാടിക്ക് വിട്ട് നൽകാൻ തീരുമാനിച്ചിരുന്നതായും അതിനെ തുടർന്ന് പബ്ലിസിറ്റി ഉൾപ്പെടെ നൽകിയ സാഹചര്യത്തിൽ പ്രതിഷേധം ഉയർന്നിരുന്നു ഈ സാഹചര്യത്തിലാണ് സ്കൂൾ അങ്കണം ഒരു സ്വകാര്യ സ്ഥാപനങ്ങളുടെ പരിപാടിക്കും വിട്ട് നൽകേണ്ടതില്ല എന്ന തീരുമാനം സ്കൂൾ പി ടി എ യും SMC, ജാഗ്രത സമിതി ഉൾപ്പെടുന്ന സംയുക്ത യോഗത്തിൽ തീരുമാനം എടുത്തത് . സ്വകാര്യ സ്ഥാപനങ്ങളുടെ പരിപാടിക്ക് സ്കൂളിലെ…

Read More

കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ ഒറ്റ ദിവസം എസ്ഐയ്ക്ക് വീണ്ടും സ്ഥലം മാറ്റം

കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ സ്ഥലം മാറിയെത്തിയ എസ്ഐയ്ക്ക് ഒരു ദിവസത്തിനുള്ളിൽ വീണ്ടും സ്ഥലം മാറ്റം. എസ്ഐ ജ്യോതിഷ് ചിറവൂരിനെയാണ് കൊല്ലം റൂറൽ ഡാൻസാഫിലേക്ക് മാറ്റിയത്. രണ്ടാമത്തെ തവണയാണ് കടയ്ക്കൽ സ്റ്റേഷനിൽ നിന്ന് ജ്യോതിഷിനെ സ്ഥലം മാറ്റുന്നത്. അതേസമയം, സംഭവത്തിൽ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. പ്രാദേശിക സിപിഎം നേതൃത്വത്തിൻ്റെ ഇടപെടലാണ് സ്ഥലം മാറ്റത്തിന് കാരണമെന്ന് കോൺഗ്രസ് ആരോപിച്ചു.

Read More

കടയ്ക്കൽ കാഞ്ഞിരത്തുമൂട്ടിൽ നിന്നും കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

കടയ്ക്കൽ കാഞ്ഞിരത്തുമുട്ടിൽ കൊട്ടച്ചി എന്ന് വിളിപ്പേര് ഉള്ള നവാസിന്റെ വീട്ടിൽ നിന്നും രണ്ടു പേരെ32g കഞ്ചാവ് ആയി കടയ്ക്കൽ SI ജ്യോതിഷ് ന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം പിടികൂടി. നിരവധി കഞ്ചാവ് കേസിൽ പ്രതിയും കാപ്പ കേസിൽ ജയിലിൽ ശിഷ അനുഭവിച്ച നവാസ് എന്ന ആളുടെ വീട്ടിൽ കഞ്ചാവ് വിൽപ്പന നടത്തിയ ശേഷം ബാക്കി കഞ്ചാവ് ഉം പണം ഏൽപ്പിക്കാൻ വന്ന രണ്ടു പേരെ ആണ് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.ഇവരുടെ കൈവശം നിന്ന് 32g…

Read More

ചടയമംഗലത്ത് പട്ടാപ്പകല്‍ ജ്വല്ലറിയില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍

ചടയമംഗലത്ത് പട്ടാപ്പകല്‍ ജ്വല്ലറിയില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശി സുജിത്ത്, പാലോട് വട്ടകരിക്കം സ്വദേശിനി സ്‌നേഹ എന്നിവരാണ് പിടിയിലായത്. ചടയമംഗലം പോലീസാണ് പ്രതികളെ പിടികൂടിയത്. ചടയമംഗലത്തെ ലക്ഷ്മി ജ്വല്ലേഴ്‌സിലാണ് കവര്‍ച്ചശ്രമം നടന്നത്. ജീവനക്കാര്‍ക്ക് നേരെ കുരുമുളക് സ്‌പ്രേ തളിച്ച്‌ ബോധം കെടുത്താന്‍ ശ്രമിച്ചതിന് ശേഷമായിരുന്നു മോഷണ ശ്രമം. സ്വര്‍ണ്ണം വാങ്ങാന്‍ എത്തിയ ദമ്ബതികള്‍ എന്ന വ്യാജേനയായിരുന്നു കവര്‍ച്ച ശ്രമം നടത്തിയത്. കവര്‍ച്ചാ ശ്രമം നടക്കുന്നുവെന്ന് പൊലീസിന് വിവരം ലഭിച്ചതിന് പിന്നാലെ ഒരു…

Read More

ആൾകേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ ചടയമംഗലം മേഖല കൺവെൻഷൻ സംഘടിപ്പിച്ചു

ആൾകേരള ഡ്രൈവിംഗ് സ്കൂൾ വർക്കേഴ്സ് യൂണിയൻ ചടയമംഗലം മേഖല കൺവെൻഷൻ സംഘടിപ്പിച്ചു. കൊല്ലം ജില്ല സെക്രട്ടറി സഖാവ് വി ദിവാകരൻ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.കൊല്ലം ജില്ലാ പ്രസിഡന്റ് സഖാവ് പ്രിയൻ സ്വാഗതം ആശംസിച്ചു.20-07-2022 ശനി ഉച്ചക്ക് 3 മണിക്ക് ചടയമംഗലം cpi(m) പാർട്ടി ഓഫീസിൽ സംഘടിപ്പിച്ച ചടങ്ങിൽമേഖല പ്രസിഡന്റ്‌ സഖാവ് സുദർശനൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി സഖാവ് നിഷാദ് റിപ്പോർട്ട് അവതരിപ്പിച്ചു. AKDSWU(CITU)ചടയമംഗലം ഏരിയ കമ്മിറ്റി പ്രസിഡന്റ് ആയി സഖാവ് സുദർശനനെയും സെക്രട്ടറി ആയി സഖാവ് നിഷാദ്നെയും. ട്രഷറർ…

Read More

അഞ്ചലിൽ യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ  ; അച്ഛനും മക്കളും പോലീസ് പിടിയിൽ

അഞ്ചൽ ഇടയം സ്വദേശി ഉമേശിൻ്റെ (45)മരണം കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തിൽ ഉമേശിൻ്റെ ബന്ധുവായ അച്ചനുമക്കളും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. ഇടയം സ്വദേശികളായദിനകകരൻ ഇയാളുടെ മക്കളായനിതിൻ, രോഹിത് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.ഉമേശൻ്റെ അമ്മയുടെ സഹോദരനാണ് പ്രതിയായ ദിനകരൻ . ഇയാളും മക്കളായ നിതിൻ,രോഹിത് എന്നിവരും ചേർന്ന് മർദ്ദിച്ച് കൊലപ്പെടുത്തി എന്നാണ് കേസ്.മർദ്ദനമേറ്റ ചികിത്സയിൽ ആയിരുന്നു ഉമേശൻ .അഞ്ചൽ ഇടയം ഉദയാ ഭവനത്തിൽ 45 വയസ്സുള്ള ഉമേശൻ ആണ് കഴിഞ്ഞ മാസം 16 തീയതി…

Read More

കടയ്ക്കൽ നിലമേൽ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുക ; പ്രതിഷേധ മർച്ചുമായി കോൺഗ്രസ്

കടയ്ക്കൽ നിലമേൽ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്ന ആവശ്യവുമായി ചടയമംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം KPCC ജനറൽ സെക്രട്ടറി എം എം നസീർ നിർവഹിച്ചു . നൂറുകണക്കിന് പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു .

Read More

കടയ്ക്കലിൽ തടി കയറ്റി വന്ന വാഹനം തകരാറിൽ; ഗതാഗതം ഭാഗീകമായി തടസപ്പെട്ടു

കടയ്ക്കൽ ടൗണിൽ ഹിൽവേ പെട്രോൾ പമ്പിനു സമീപം തടി കയറ്റിവന്ന ലോറി തകരാറിലായി. നിലമേൽ റോഡിൽ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. വാഹനം തകരാർ പരിഹരിച്ചു മാറ്റാൻ ശ്രമം ആരംഭിച്ചു കഴിഞ്ഞു. നിരവധി വാഹനങ്ങൾ കടന്നു പോകുന്ന റോഡിൽ ആണ് വഴിമുടക്കിയായി തടിവണ്ടി കിടക്കുന്നത് .

Read More
error: Content is protected !!