കടയ്ക്കൽ കാഞ്ഞിരത്തുമുട്ടിൽ കൊട്ടച്ചി എന്ന് വിളിപ്പേര് ഉള്ള നവാസിന്റെ വീട്ടിൽ നിന്നും രണ്ടു പേരെ32g കഞ്ചാവ് ആയി കടയ്ക്കൽ SI ജ്യോതിഷ് ന്റെ നേതൃത്വത്തിൽ ഉള്ള പോലീസ് സംഘം പിടികൂടി. നിരവധി കഞ്ചാവ് കേസിൽ പ്രതിയും കാപ്പ കേസിൽ ജയിലിൽ ശിഷ അനുഭവിച്ച നവാസ് എന്ന ആളുടെ വീട്ടിൽ കഞ്ചാവ് വിൽപ്പന നടത്തിയ ശേഷം ബാക്കി കഞ്ചാവ് ഉം പണം ഏൽപ്പിക്കാൻ വന്ന രണ്ടു പേരെ ആണ് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.ഇവരുടെ കൈവശം നിന്ന് 32g കഞ്ചാവും 2സെറ്റ് OCB പേപ്പറും 2500രൂപയും പിടികൂടി.
പിടിക്കപ്പെടുന്ന സമയം നവാസ് വീട്ടിൽ ഇല്ലായിരുന്നു. ഒന്നാം പ്രതി ആയ അസ്‌ലം ഒന്നര വർഷം മുൻപ് കടയ്ക്കൽ SI ആയിരുന്ന ജ്യോതിഷ് ഇതേ വീട്ടിൽ നിന്ന് MDMA കേസിൽ പിടിച്ചു റിമാൻഡ് ചെയിതിട്ടു ഉള്ളതും തുടർന്ന് exicise പിടികൂടിയ 25kg കഞ്ചാവ് കേസിലെ പ്രതി കൂടെ ആയിരുന്നു. ഒന്നര വർഷം കഴിഞ്ഞു രണ്ടാഴ്ച ആയതേ ഉള്ളു അസ്‌ലം ജയിലിൽ നിന്ന് ഇറങ്ങിയിട്ട് വീണ്ടും കഞ്ചാവ് കച്ചവടം ആരാഭിക്കുക ആയിരുന്നു രണ്ടാം പ്രതി ആയ അനസ് കഞ്ചാവ് കേസിലും നിരവധി അടിപിടി കേസിലും ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇവരും ഒപ്പം കൂട്ടാളി ആയ നവാസും കൂടെ ചേർന്ന് ആണ് നിലവിൽ കടയ്ക്കൽ മേഖലയിലെ സ്കൂൾ കോളേജ് കഞ്ചാവ് mdma വിൽപ്പന നടത്തുന്നത്. കടയ്ക്കൽ ഇന്ന് ചാർജ് എടുത്ത SI ജ്യോതിഷ് GSI ഷാജി scpo അൻസാർ scpo ബിജു cpo ശ്യാം എന്നിവരുടെ നേതൃത്വത്തിൽ ആണ് പ്രതികളെ പിടികൂടിയത്.