Headlines

ഫേസ്ബുക്കിൽ പരിചയപ്പെട്ട വിദ്യാർത്ഥിനിയെ കടത്തികൊണ്ട് പോയി; 24 വയസുകാരൻ അറസ്റ്റിൽ

ഫേസ്ബുക്കിലൂടെ സൗഹൃദത്തിലായ പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയെ കടത്തിക്കൊണ്ടു പോയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. നെയ്യാറ്റിൽകര മറയ മുട്ടം കാലിവിലാകത്ത് ഗോകുലിനെ(24) ആണ് പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്‌തത്‌. രണ്ടുമാസം മുമ്പാണ് ഗോകുൽ ഫേസ്ബുക്കിലൂടെ പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് കഴിഞ്ഞ ദിവസം കുട്ടിയെ സ്‌ളിലേക്ക് പോകവെ ഗോകുൽ പ്രലോഭിപ്പിച്ച് കൂട്ടികൊണ്ടുപോകുകയായിരുന്നു. പെൺകുട്ടി സ്കൂളിൽ എത്തിയില്ലെന്ന് അധ്യാപകർ രക്ഷാകർത്താക്കളെ ഫോണിൽ വിളിച്ച് അറിയിയിച്ചു. വീട്ടുകാർ കുട്ടിയെ കണാനില്ലെന്ന് പോലീസിൽ പരാതിയും നൽകി. തുടർന്ന് കുട്ടിക്കായി തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുന്നതിനിടെ നാല് മണിയോടെ…

Read More

കാഞ്ഞിരത്തുമൂട് വാഹനാപകടം രണ്ട് പേർക്ക് പരിക്ക്

കാഞ്ഞിരത്തുമൂട് ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം അപകടത്തിൽ ബൈക്ക് യാത്രക്കാർക്ക് പരിക്ക്. പരിക്കേറ്റത് കിഴക്കുംഭാഗം സ്വദേശിയും പേഴ്‌മൂട് സ്വദേശിയുമാണ് . ബൈക്കിന് പുറകിൽ ഇരുന്ന വ്യക്തിക്ക് തലയ്ക്ക് ഉൾപ്പെടെ പരിക്കേറ്റിട്ടുണ്ട്. റോഡ് സൈഡിൽ ഒതുക്കി ഇട്ടിരുന്ന കാർ കൃത്യമായി റോഡ് നോക്കാതെ റോഡിലേക്ക് വണ്ടി ഇറക്കിയതാണ് അപകടത്തിന് കാരണമായത്. അൽപ്പം മുമ്പ് കിഴക്കുംഭാഗം ഊന്ന് മൂട്ടിലും കാറുകൾ കൂട്ടിയിടിച്ച് അപകടം പറ്റിയിരുന്നു . വ്യത്യസ്ത അപകടത്തിൽ പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു വാർത്ത നൽകാനും പരസ്യങ്ങൾ…

Read More

കിഴക്കുംഭാഗം ഊന്ന്മൂട്ടിൽ വാഹനാപകടം

കിഴക്കുംഭാഗം ഊന്ന്മൂട്ടിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. ഭജനമഠം ഭാഗത്ത്‌നിന്ന് വന്ന വാഹനവും കിഴക്കുംഭാഗം ഭാഗത്ത്‌നിന്ന് വന്ന വാഹനവുമാണ് കൂട്ടിയിടിച്ചത്. കിഴക്കുംഭാഗം സൊസൈറ്റിമുക്കിലുള്ള സ്വിഫ്റ്റ്കാറും മൂന്നുമുക്കിലുള്ള മറ്റൊരു കാറുമാണ് കൂട്ടിയിടിച്ചത് . TATA യുടെ വാഹനത്തിൽ സ്കൂൾ വിദ്യാർത്ഥികൾ ഉണ്ടായിരുന്നതായും, ഒരു വിദ്യാർഥിക്ക് പരിക്കേറ്റതായും പറയുന്നു . കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതെ ഉള്ളൂ വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കേന്ദ്ര സഹമന്ത്രിയായി സുരേഷ് ഗോപി ചുമതല ഏറ്റെടുത്തു

പെട്രോളിയം, ടൂറിസം വകുപ്പ് സഹമന്ത്രിയായി സുരേഷ് ഗോപി ചുമതല ഏറ്റെടുത്തു. ശാസ്ത്രി ഭവനിലെ ഓഫീസിലെത്തിയാണ് കേരളത്തിൽ നിന്നുള്ള ഒരേയൊരു ബിജെപി എംപി കൂടിയായ സുരേഷ് ഗോപി ചുമതല ഏറ്റെടുത്തത്. എല്ലാം പഠിക്കണം, ഇപ്പോൾ താൻ യുകെജി വിദ്യാർത്ഥിയെ പോലെയാണ് എന്നും മാധ്യമങ്ങളോട് സുരേഷ് ഗോപി പറഞ്ഞു. കേരളത്തെ ടൂറിസം ഡെസ്റ്റിനേഷൻ ആക്കാനും ഇതുവരെ ശ്രദ്ധ ലഭിക്കാത്ത ടൂറിസം മേഖലകൾ കണ്ടെത്തി വികസിപ്പിച്ചെടുക്കാനും ശ്രമിക്കും. ജനഹിതം അനുസരിച്ചുള്ള തൃശൂർ പൂരം നടത്താൻ ശ്രമിക്കുമെന്നും തൃശൂർ എംപി കൂടിയായ സുരേഷ്…

Read More

സത്യജിത് റായ് ഫിലിം ഗോൾഡൻ ആർക് അവാർഡ് ഷമീർ ഭരതന്നൂരിന് നടി ഷീല സമ്മാനിച്ചു

മികച്ച സംവിധായകനുള്ള സത്യജിത്​ റായ് ഫിലിം​ ഗോൾഡൻ ആർക്​ അവാർഡ്​ ഷമീർ ഭരതന്നൂരിന്​ നടി ഷീല സമ്മാനിച്ചു.​ തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സത്യജിത് റായ് ഫിലിം സൊസൈറ്റി ചെയർമാൻ സജിൻലാൽ അദ്ധ്യക്ഷത വഹിച്ചു. നിയമസഭ സ്​പീക്കർ എ.എൻ ഷംസീർ ഉദ്​ഘാടനം ചെയ്തു. പ്രഭാവർമ്മ, ജോർജ്​ ഓണക്കൂർ, നടൻ ശങ്കർ, ചലച്ചിത്ര അക്കാദമി വൈസ്​ ചെയർമാൻ പ്രേം കുമാർ, സംവിധായകരായ രാജസേനൻ, സുരേഷ്​ ഉണ്ണിത്താൻ, ബാലുകിരിയത്ത്, ജി.എസ്​ വിജയൻ, അഡ്വ.ബിന്ദു​ തുടങ്ങിയവർ ചടങ്ങിൽ സംബന്​ധിച്ചു. ബി.എം.സി ഫിലിം പ്രൊഡഷൻ…

Read More

പന്തീരാങ്കാവ് കേസിലെ യുവതിയുടെ മൊഴിമാറ്റംഈ തിരിച്ചടി പ്രതീക്ഷിച്ചില്ല, രാഹുൽ മകളെ സ്വാധീനിച്ചിരിക്കാം

രാഹുലിനെതിരേ പരാതിനൽകാൻ മകളെ നിർബന്ധിക്കുകയോ സമ്മർദ്ദം ചെലുത്തുകയോ ചെയ്തിട്ടില്ലെന്നും പിടിക്കപ്പെടുമെന്നായപ്പോൾ രാഹുൽ മകളെ സ്വാധീനിച്ചതായിരിക്കാമെന്നും യുവതിയുടെ പിതാവ് ആരോപിച്ചുരാഹുലിന്റെ വീട്ടിൽ അടുക്കളകാണൽ ചടങ്ങിന് പോയപ്പോൾ ഞങ്ങൾ കണ്ടതും മകൾ പറഞ്ഞതുമായ കാര്യങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു പോലീസിൽ പരാതിനൽകിയത്. മകളെ നിർബന്ധിക്കുകയോ സമ്മർദ്ദം ചെലുത്തുകയോ ചെയ്തിട്ടില്ല. വളരെ നല്ലരീതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. രാഹുലിനെ പിടികൂടാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിവരുന്നതായാണ് പോലീസിൽനിന്ന് ലഭിച്ച വിവരം. അതിനിടയിലാണ് മകളുടെ മൊഴിമാറ്റം, അദ്ദേഹം പറയുന്നു വിവാഹം കഴിച്ച ആളെന്ന നിലയിൽ രാഹുലിനോട് മകൾക്ക് ഒരു സോഫ്റ്റ്…

Read More

ഇരുമ്പ് തോട്ട ഇലക്ട്രിക് ലൈനിൽ തട്ടി വയോധിക മരിച്ചു

ഇരുമ്പ് തോട്ട ഇലക്ട്രിക് ലൈനിൽ തട്ടി വയോധിക മരിച്ചു. ആറ്റിങ്ങൽ ഞാറക്കാട്ട് വിള ചരുവിള വീട്ടിൽ ശാന്ത (60) ആണ് മരണപ്പെട്ടത്. ഉച്ചയോടെ ആയിരുന്നു അപകടം. സമീപത്തെ വീട്ടിൽ നിന്നും ഇരുമ്പ് തോട്ട വാങ്ങി ടെറസിൽ നിന്നും തേങ്ങ അടർത്തിയശേഷം തോട്ട തിരികെ കൊണ്ടുപോകുമ്പോൾ താഴ്ന്നു കിടന്ന ഇലക്ട്രിക് ലൈനിൽ തട്ടിയായിരുന്നു അപകടം. ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഏറെനാളായി മകളോടൊപ്പം ചെന്നൈയിൽ ആയിരുന്ന ശാന്ത കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടം…

Read More

കടയ്ക്കൽ സ്വദേശി സൗദിയിൽ ആത്മഹത്യ ചെയ്ത നിലയിൽ

കടയ്ക്കൽ കാറ്റാടിമൂട് സ്വദേശി കൊച്ചനി എന്ന് വിളിക്കുന്ന ഷാജി കുമാറാണ് സൗദി അൽ ക്വാറിൽ ആത്മഹത്യ ചെയ്തത്. ഒരുമാസം മുമ്പ് ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് സൗദി സ്വദേശി മരണപ്പെട്ടത്.നാളെ നാട്ടിലേക്ക് വരാൻ ഇരിക്കുകയായിരുന്നു. ഏകദേശം 28000 റിയാല് അപകടവുമായി ബന്ധപ്പെട്ട പിഴ ചുമത്തിയിരുന്നതായി പറയപ്പെടുന്നു, സ്പോൺസർ പിഴ ഒടുക്കാൻ തയ്യാറാകാതിരിക്കുകയും പാസ്പോർട്ട് പിടിച്ചു വെച്ചത് കൊണ്ടും ആകാം ഇന്നലെ വൈകിട്ട് അദ്ദേഹം ആത്മഹത്യ ചെയ്തത്. ബോഡി നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുന്നു .ഭാര്യയും…

Read More

AIYF – AISF ചിതറ മേഖല പ്രതിഭാ സംഗമം 2024 ചിതറയിൽ സംഘടിപ്പിച്ചു

AIYF – AISF പ്രതിഭാ സംഗമം ചിതറ മേഖല കമ്മിറ്റി സംഘടിപ്പിച്ചു. പരിപാടി AIYF മേഖല പ്രസിഡന്റ് ദിൽബറിന്റെ അധ്യക്ഷതയിൽ നടന്നു. പരിപാടി ബഹുമാനപ്പെട്ട ഭക്ഷ്യ സിവിൽ സപ്ലൈസ് ലീഗൽ മെട്രോളജി വകുപ്പ്‌മന്ത്രി അഡ്വ.ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ AIYF ചിതറ മേഖല സെക്രട്ടറി വിഷ്ണു ദത്ത് സ്വാഗതം പറഞ്ഞു . സിപിഐ മണ്ഡലം സെക്രട്ടറി എസ് ബുഹാരി , സിപിഐ ജില്ലാ കമ്മിറ്റി അംഗം ജെ സി അനിൽ , AIYF ജില്ലാ…

Read More

മടത്തറ കൊച്ചുകലിംഗിൽ ഇനി ഭയപ്പെടാതെ നിൽക്കാം ; താൽക്കാലിക പരിഹാരമായി PWD

മടത്തറ കൊച്ചുകലിംഗിൽ അപകടങ്ങളുടെ ഒരു പരമ്പരയാണ് കഴിഞ്ഞ കുറിച്ച് ദിവസങ്ങളായി അരങ്ങേറിയത് . ഒരാഴ്ചക്കിടെ എട്ട് വാഹനങ്ങളാണ് ഒരിടത്ത് തന്നെ അപകടത്തിൽ പെട്ടത്. തുടർന്ന് നാട്ടുകാർ പ്രതികരിക്കാൻ തുടങ്ങിയതോടെ അധികാരികൾ കണ്ണുതുറന്നു. കഴിഞ്ഞ ദിവസം വൈകിട്ട്‌ 6 മണിയോടെ കൊച്ചുകലിംഗ് ജംഗ്ഷനിൽ എത്തിയ PWD ഉദ്യോഗസ്ഥർ റോഡിൽ മതിയായ ഗ്രിപ്പ് ഇല്ലാത്തത് കൊണ്ടാണ് വാഹനങ്ങൾ അപകടത്തിൽ പെടുന്നത് എന്ന് കണ്ടെത്തുകയും ഇതിനൊരു താൽക്കാലിക പരിഹാരമായി JCB കൊണ്ട് റോഡിൽ ഗ്രിപ്പ് വരുത്തുകയുമാണ് ചെയ്തത്. രണ്ടാഴ്ചയ്ക്ക് ശേഷം ഈ…

Read More
error: Content is protected !!