fbpx

പാരിപ്പള്ളിയിൽ 24 കിലോ കഞ്ചാവുമായി പാരിപ്പള്ളി സ്വദേശികളായ രണ്ടുപേർ പിടിയിൽ

പാരിപ്പള്ളിയിൽ 24 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. പാരിപ്പള്ളി സ്വദേശികളായ വിഷ്ണു, അനീഷ് എന്നിവരാണ് പിടിയിലായത്. വിഷ്ണു 100 കിലോയോളം കഞ്ചാവ് കടത്തിയതിന് ആന്ധ്രപ്രദേശിൽ വെച്ച് നേരത്തെ അറസ്റ്റിലായിട്ടുണ്ട്. ഹരിയാന രജിസ്ട്രേഷനിലുള്ള ആഡംബര കാറിൽ ഇന്ന് രാവിലെ കഞ്ചാവ് കടത്തുന്നതിനിടെയാണ് പ്രതികൾ പിടിയിലാകുന്നത്.വിഷ്മുവും അനീഷും കഞ്ചാവ് കടത്തുന്നുവെന്ന് എക്സൈസിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ദിവസങ്ങളായി ഇരുവരും സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്‍റ് സ്ക്വാഡിന്‍റെ നിരീക്ഷണത്തിലായിരുന്നു.പാരിപ്പള്ളിയിൽ വെച്ച് വാഹനം തടഞ്ഞ് നിർത്തി എക്സൈസ് സംഘം പരിശോധിച്ചു. കാറിനുള്ള രണ്ട് കിലോയുടെ…

Read More

അമിതമായി പൊറോട്ട കഴിച് കൊല്ലം വെളിനല്ലൂരിൽ അഞ്ചു പശുക്കൾ ചത്തു

കൊല്ലം വെളിനല്ലൂരിൽ  അമിതമായി പൊറോട്ടയും ചക്കയും കഴിച്ച് അഞ്ച് പശുക്കൾ ചത്തു. ഒൻപത് പശുക്കൾ അവശനിലയിലാണ്.  വട്ടപ്പാറ സ്വദേശി ഹസ്ബുള്ളയുടെ ഫാമിലെ പശുക്കളാണ് ചത്തത്.പൊറോട്ടയും ചക്കയും തീറ്റയിൽ അമിതമായി ചേർത്തത് മൂലം വയർ കമ്പനം നേരിട്ട് പശുക്കൾ ചാവുകയായിരുന്നു എന്ന് മൃഗസംരക്ഷണ വകുപ്പ് സ്ഥിരീകരിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഡി. ഷൈൻ കുമാറിന്റെ നേതൃത്വത്തിൽ വെറ്ററിനറി സർജൻമാരായ ജി. മനോജ്, കെ. മാലിനി, എം.ജെ. സേതുലക്ഷ്മി എന്നിവരടക്കുന്ന എമർജൻസി റെസ്പോൺസ് ടീം എത്തി ചത്ത പശുക്കളുടെ…

Read More

കുമ്മിൾ ക്ഷേത്രക്കുളം നവീകരണം

കാടുകയറി ജീർണാവസ്ഥയി ലായിരുന്ന പതിറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രക്കുളം നവീകര ണം തുടങ്ങി. കുമ്മിൾ ശിവപാർവതി ക്ഷേത്രത്തിലെ കുളമാണ് ജില്ലാ പഞ്ചായത്തിന്റെ സുജലം പദ്ധതിയിൽ ഉൾപ്പെടുത്തി നവീ കരിക്കുന്നത്. കാവുകളുംകുളങ്ങളും സംരക്ഷിക്കുന്നതിനാണ് പദ്ധതി നടപ്പാക്കുന്നത്. 53 ലക്ഷം രൂപ ചെലവഴിച്ചാണ് നി ർമാണം. മണ്ണ് പര്യവേക്ഷണ സംരക്ഷണ വകുപ്പിനാണ് കു മ്മിൾ ക്ഷേത്രക്കുളത്തിന്റെ നവീ കരണച്ചുമതല. ഇടിഞ്ഞ കൽപ്പ ടവുകളും പാർശ്വഭിത്തികളും കെട്ടി കുളത്തിൽ ജലലഭ്യത ഉറ പ്പുവരുത്തുകയാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ മധു പറഞ്ഞു കടയ്ക്കൽ…

Read More

കൊല്ലത്ത് ദേശീയപാതയിൽ കാർ കത്തി ഒരാൾ മരിച്ചു, ആത്മഹത്യയാണെന്ന്

ചാത്തന്നൂരിൽ ദേശീയപാതയിൽ കാർ കത്തി ഒരാൾ മരിച്ചു. സ്ത്രീയാണ് മരിച്ചതെന്ന് സംശയം. നിർമ്മാണം നടക്കുന്ന ദേശീയപാതയുടെ നടുക്കാണ് സംഭവം. ആത്മഹത്യയാണെന്ന് സംശയം. സർവീസ് ഇല്ലാത്ത റോഡിലാണ് വാഹനമുണ്ടായിരുന്നത്. കൊല്ലം കല്ലുവാതുക്കൽ സ്വദേശിയുടെ ഉടമസ്ഥയിൽ ഉള്ള കാറിലാണ് അപകടം. ഞായറാഴ്‌ച രാത്രി 7 മണിയോടെയായിരുന്നു സംഭവം. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമായിരുന്നു സംഭവം. കാർ ഏറെ നേരം റോഡിൽ നിർത്തിയിട്ടിരുന്നു. ഇരുവശത്തും വാഹനം ഓടുന്നുണ്ടായിരുന്നു. പെട്ടെന്ന് കാറിനുള്ളിൽ തീപിടിക്കുകയായിരുന്നു. കാർ പൂർണമായി കത്തി നശിച്ചു. കാറിനുള്ളയാളും പൂർണമായി…

Read More

കടയ്ക്കൽ സ്വാമിമുക്കിൽ വാഹനാപകടം

കടയ്ക്കൽ സ്വാമിമുക്കിൽ ഓട്ടോറിക്ഷയും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് ആണ് അപകടം ഉണ്ടായത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. പരിക്കേറ്റയാളെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയ്ക്കലിൽ നിന്ന് വന്ന ബൈക്ക് ആണ് അപകടത്തിൽ പെട്ടത് . കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതേയുള്ളൂ 1

Read More

ഭാര്യക്കെതിരെ കേസ് എടുത്തില്ല; ചിതറ പോലീസ് സ്റ്റേഷനിലെ വാഹനങ്ങൾ അടിച്ചു തകർത്ത് യുവാവ്

ഇന്ന് രാവിലെ 5.30 ഓടെ യുവാവ് ചിതറ പോലീസ് സ്റ്റേഷനിലെ പോലീസ് ജീപ്പുകൾ അടിച്ചു തകർത്തത് . ചിതറ പുതുശ്ശേരി സ്വദേശി ധർമ്മദാസാണ് പോലീസ് ജീപ്പുകളുടെ ഗ്ലാസ് അടിച്ചു തകർത്തത്. കഴിഞ്ഞ ദിവസം ധർമ്മദാസിന്റെ ഭാര്യയുമായി പ്രശ്നങ്ങൾ ഉണ്ടാകുകയും തുടർന്ന് ഭാര്യയ്ക്ക് എതിരെ കേസ് എടുക്കണം എന്ന അവശ്യത്തോടെ യുവാവ് സ്റ്റേഷനിൽ എത്തി . എന്നാൽ പോലീസ് യുവാവിനെ പറഞ്ഞു മനസിലാക്കി വിടനാണ് ശ്രമിച്ചത് . വീട്ടിൽ പോയ യുവാവ് ഇന്ന് വെളുപ്പിന് 5.30 യോടെ തിരികെ…

Read More

സംസ്ഥാനത്ത് പക്ഷിപ്പനി പ്രത്യേക മാർ ഗനിർദേശങ്ങളും സാങ്കേതിക മാർഗങ്ങളും പുറത്തിറക്കി ആരോ ഗ്യവകുപ്പ്

സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേകമാർ ഗനിർദേശങ്ങളും സാങ്കേതിക മാർഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി സ്ഥിതീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ്ജിന്റെ നേതൃത്വത്തിൽ ചേർന്ന സ്റ്റേറ്റ് റാപ്പിഡ് റെസ്പോൺസ് ടീമിന്റെ (ആർ. ആർ. ടി )തീരുമാനപ്രകാരമാണ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയത് കാക്കകളിലും മറ്റ് പക്ഷികളിലുമുണ്ടാകുന്ന അസ്വാഭാവിക മരണങ്ങൾ മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കേണ്ടതാണ്. മറ്റ് രാജ്യങ്ങളിൽ സസ്തനികളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കേരളത്തിൽ ഇതുവരെ അത്തരം കേസ് റിപ്പോർട്ട് ചെയ്തിട്ടില്ല. അതിനാൽ സസ്തനികളിലും പെട്ടെന്നുള്ള മരണമുണ്ടായാൽ…

Read More

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പൂർണതയിലേക്ക്: മന്ത്രി ജെ.ചിഞ്ചുറാണി

കടയ്ക്കൽ: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം പൂർണതയിലേക്കെന്ന് മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. ചടയമംഗലം നിയോജക മണ്ഡലം മികവുൽസവം എം.എൽ.എ മെറിറ്റ് അവാർഡ് 2024 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ+ കരസ്ഥമാക്കിയ നിയോജക മണ്ഡലത്തിലെയും മണ്ഡലത്തിന് പുറത്തെ സ്കൂളുകളിൽ പഠിച്ച് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കി മണ്ഡലത്തിനുള്ളിൽ താമസിക്കുന്ന വിദ്യാർത്ഥികൾക്കും മന്ത്രി മൊമെൻ്റോയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ചടയമംഗലം നിയോജക മണ്ഡലത്തിലെ 17…

Read More

പൊതുസ്‌ഥലത്ത് മാലിന്യം തള്ളുന്നവരുടെ വിവരം നൽകുന്നവർക്ക് പാരിതോഷികം

നിലമേൽ: പൊതുസ്‌ഥലത്ത് മാലിന്യം തള്ളുകയും പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നവരുടെയും വിവരം അറിയിക്കുന്നവർക്ക് പിഴത്തുകയുടെ 25 ശതമാനം അല്ലെങ്കിൽ 2500 രൂപ പാരിതോഷികമായി നൽകുമെന്നു പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.വിവരം അറിയിക്കുന്നവരുടെ പേരും വിവരവും രഹസ്യമായി സൂക്ഷിക്കും. യുപിഎസ് സ്കൂളിന് സമീപം പഞ്ചായത്ത് ‌സ്റ്റേഡിയത്തിനുള്ള സ്ഥലത്തോടു ചേർന്ന് റോഡരികിൽ മാലിന്യം തള്ളിയവരെ പഞ്ചായത്ത് തല എൻഫോഴ്സസ്മെന്റ്റ് ടീം പരിശോധനയിൽ കണ്ടെത്തി 10,000 രൂപ വീതം പിഴ ഈടാക്കി. ഓടകളിൽ മാലിന്യം ഒഴുക്കിയവരിൽ നിന്നും പ്ലാസ്‌റ്റിക് കത്തിച്ചവരിൽ നിന്നു പിഴ ഈടാക്കി….

Read More

കിളിമാനൂരിൽ വിഷം കഴിച്ച യുവതി ഓടി പൊലീസ് സ്റ്റേഷനിലെത്തി

കിളിമാനൂരിൽ വിഷം കഴിച്ച യുവതി ഓടി പൊലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു. തൊട്ടപിന്നാലെ ബോധരഹിതയായ യുവതിയെ പൊലീസ് ആശുപത്രിയിലെത്തിച്ചു. കഴിഞ്ഞ ഉച്ചയോടെയാണ് വെള്ളറട സ്വദേശിനിയായ യുവതി കിളിമാനൂർ പൊലീസ് സ്റ്റേഷനിലേക്ക് വിഷം കഴിച്ച ശേഷം ഓടിക്കയറിയത്. ആത്മഹത്യക്ക് ശ്രമിച്ച് ആശുപത്രിയിൽ കഴിയുന്ന വിവാഹിതനായ ആൺസുഹൃത്തിനെ കണ്ട് മടങ്ങുന്നതിനിടെയാണ് യുവതിയും വിഷം കഴിച്ചത്. യുവതി അഞ്ചൽ സ്വദേശിയായ ആൺ സുഹൃത്തിനെ ഹോസ്‌പിറ്റലിൽ കണ്ട് മടങ്ങുമ്പോഴാണ്  സംഭവം. ഇരുചക്ര വാഹനത്തിലായിരുന്ന യുവതി വഴിയിൽ എവിടെയോ വച്ച് വിഷം കഴിക്കുകയായിരുന്നു. കിളിമാനൂർ…

Read More