കൊല്ലം വെളിനല്ലൂരിൽ അമിതമായി പൊറോട്ടയും ചക്കയും കഴിച്ച് അഞ്ച് പശുക്കൾ ചത്തു. ഒൻപത് പശുക്കൾ അവശനിലയിലാണ്. വട്ടപ്പാറ സ്വദേശി ഹസ്ബുള്ളയുടെ ഫാമിലെ പശുക്കളാണ് ചത്തത്.
പൊറോട്ടയും ചക്കയും തീറ്റയിൽ അമിതമായി ചേർത്തത് മൂലം വയർ കമ്പനം നേരിട്ട് പശുക്കൾ ചാവുകയായിരുന്നു എന്ന് മൃഗസംരക്ഷണ വകുപ്പ് സ്ഥിരീകരിച്ചു.
ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഡി. ഷൈൻ കുമാറിന്റെ നേതൃത്വത്തിൽ വെറ്ററിനറി സർജൻമാരായ ജി. മനോജ്, കെ. മാലിനി, എം.ജെ. സേതുലക്ഷ്മി എന്നിവരടക്കുന്ന എമർജൻസി റെസ്പോൺസ് ടീം എത്തി ചത്ത പശുക്കളുടെ പോസ്റ്റ് മോർട്ടം നടത്തുകയും അവശനിലയിലായ പശുക്കളെ ചികിത്സിൽസിക്കുകയും ചെയ്തു.
സംഭവസ്ഥലം സന്ദർശിച്ച ക്ഷീരവകുപ്പ് മന്ത്രി കെ. ചിഞ്ചു റാണി നഷ്ടപരിഹാരം നൽകുമെന്ന് അറിയിച്ചു. കർഷകർക്ക് പശുക്കളുടെ തീറ്റയെ പറ്റി അവബോധം നൽകുമെന്നും മന്ത്രി പറഞ്ഞു..
അഞ്ചു വർഷമായി കർഷകൻ ഹസ്ബുള്ള പശുഫാം നടത്തി വരുകയായിരുന്നു