fbpx

പെരുമ്പാവൂർ ജിഷ വധം: പ്രതിയുടെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി വിധി

പെരുമ്പാവൂരിൽ നിയമവിദ്യാർഥി കൊല്ലപ്പെട്ട കേസിൽ, പ്രതി അമീറുൽ ഇസ്ല‌ാമിന്റെ വധശിക്ഷ ഹൈക്കോടതി ശരിവച്ചു. പ്രതി അമീറുൽ ഇസ്‌ലാമിൻ്റെ ഹർജി ഹൈക്കോടതി തള്ളി. വധശിക്ഷ നടപ്പാക്കുനുള്ള സർക്കാരിന്റെ അപേക്ഷയിൽ, ഹൈക്കോടതി വധശിക്ഷയ്ക്ക് അനുമതിയും നൽകി. അപൂർവങ്ങളിൽ അപൂർവം എന്ന് ചൂണ്ടിക്കാട്ടിയാണ് അമീറുൽ ഇസ്ലാമിന് വിചാരണ കോടതി വധശിക്ഷ വിധിച്ചത്. ജസ്റ്റ‌ിസുമാരായ പി.ബി. സുരേഷ് കുമാർ, എസ് മനു എന്നിവരുടെ ഡിവിഷൻ ബെഞ്ച് വിധി പറഞ്ഞത്. താൻ പ്രതിയല്ല, തനിക്കെതിരായ തെളിവുകൾ പൊലീസ് കെട്ടിച്ചമച്ചതാണെന്നാണ് വിചാരണ കോടതി വിധിച്ച വധശിക്ഷക്കെതിരായ…

Read More

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. അതിതീവ്രമായ മഴക്ക് സാധ്യതയുള്ളതിനാൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റെല്ലാ ജില്ലകളിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അതിതീവ്ര മഴ മൂലം മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങളും ഉണ്ടാവാൻ സാധ്യതയുണ്ട്. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുൾപൊട്ടലും…

Read More

കടയ്ക്കൽ സ്വദേശി പെരുമ്പാവൂരിൽ വാഹനാപകടത്തിൽ മരണപ്പെട്ടു

കടയ്ക്കൽ മിഷ്യൻകുന്ന് സ്നേഹ ഭവനിൽ അമ്പത് വയസ്സുളള ഉദയൻ ആണ് മരണപ്പെട്ടത്കടക്കലമ്മ ലോറിയിലും കെഎസ്ആർടിസി യിൽ എം പാനൽ ഡ്രൈവറും ആയിരുന്നു. ഉദയൻ. തടിലോറിയുമായി പെരുമ്പാവൂരിൽ എത്തി, തടി ഇറക്കുന്നതിനിടയിൽ ലോറി മുന്നോട്ട് ഉരുണ്ടാണ് അപകടം നടന്നത്.വാഹനം മുന്നിലേക്ക് നീങ്ങിയതിനെ തുടർന്ന് വാഹനം തളളി നിർത്താൻ ശ്രമിക്കുന്നതിനിടയിൽ ഭിത്തിയിൽ ചെന്ന് ഇടിച്ച വാഹനത്തിന് ഇടയിൽ പെട്ടതാണ് അപകട കാരണം

Read More

കടയ്ക്കലിൽ നിന്നും മനസ്സ് നിറയ്ക്കുന്നൊരു വാർത്ത ; ഇനി ആര്യയ്ക്കും കുടുംബത്തിനും സ്വന്തമായി മണ്ണ്

കടയ്ക്കൽ പാട്ടിവളവ് പരേതനായ സുനിൽ കുമാറിന്റെ കുടുംബത്തിനാണ് കടയ്ക്കലിലെ വ്യാപാരിയായ അഡ്വ ജയചന്ദ്രൻ പിള്ള 8 സെന്റ് നൽകി മാതൃകയായത്. കടയ്ക്കൽ പാട്ടിവളവിന് സമീപം അടച്ചുറപ്പില്ലാത്ത വീട്ടിലാണ് സുനിൽ കുമാറിന്റെ കുടുംബം താമസിച്ചു വന്നിരുന്നത്. കേസിൽപ്പെട്ട ഭൂമിയായതിനാൽ സർക്കാർ സംവിധാനത്തിൽ ഉൾപ്പെടുത്തി വീട് നൽകാനും കഴിയാത്ത സാഹചര്യമായിരുന്നു.ഈ ജീവിത സാഹചര്യത്തിലും. സുനിൽ കുമാറിന്റെ മകൾ കടയ്ക്കൽ GVHSS വിദ്യാർത്ഥിനി ആര്യ ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയിരുന്നു. ആര്യയുടെ ജീവിത കഥ മാധ്യമങ്ങളിലും ഇടം…

Read More

നഗരൂരിൽ സ്വകാര്യ ബസ് മറിഞ്ഞു

നഗരൂർ വെള്ളല്ലൂരിൽ നിയന്ത്രണം വിട്ട സ്വകാര്യ ബസ് മറിഞ്ഞു. പരിക്കേറ്റ ഏഴ് യാത്രക്കാരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കേശവപുരം എൽപി സ്‌കൂളിന് സമീപത്താണ് അപകടം. ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റു.

Read More

കുവൈത്തിൽ അന്തരിച്ച സജിൻ ലാലിന് കുടുംബ സഹായ ഫണ്ട് കൈമാറി

കുവൈത്തിൽ അന്തരിച്ച കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല) കുവൈറ്റ് അബുഹലിഫ എഫ് യൂണിറ്റ് എക്‌സിക്യൂട്ടീവ് അംഗവും, സിപിഐ എം ഭജനമഠം ബ്രാഞ്ച്, ഡിവൈഎഫ്ഐ ഭജനമഠം യൂണിറ്റ് കമ്മിറ്റി അംഗവുമായിരുന്ന ചിതറ ഭജനമഠം ചരുവിള പുത്തൻ വീട്ടിൽ സജിൻലാലിന് കലയുടെ കുടുംബ സഹായ ഫണ്ട് കൈമാറി. കുവൈത്ത് കല പ്രവർത്തകർ സ്വരൂപിച്ച 3 ലക്ഷം രൂപ സിപിഐ എം ഏരിയാ സെക്രട്ടറി എം നസീർ സജിൻ ലാലിന്റെ വീട്ടിൽ എത്തി അഛൻ സജീവ്, അമ്മ ബിന്ദുവിനും കൈമാറി….

Read More

ചിതറ ഗ്രാമപ്പഞ്ചായത്ത് അംഗം SSLC വിജയികൾക്ക് പഠനോപകരണ വിതരണം നടത്തി

ചിതറ ഗ്രാമപഞ്ചായത്തിലെ വിവിധ മേഖലകളിൽ SSLC പരീക്ഷയിൽ മുഴുവൻ വിഷയത്തിലും A+ കരസ്ഥമാക്കിയ കുട്ടികൾക്ക് അനുമോദനവും പഠനോപകരണ വിതരണവുമായി ചിതറ ഗ്രാമപ്പഞ്ചായത്ത് ഇരപ്പിൽ വാർഡ് മെമ്പർ അൻസർ തലവരമ്പ്. ഇരപ്പിൽ , വട്ടമുറ്റം വാർഡുകളിലെ കുട്ടികളെ വീട്ടിൽ സന്ദർശനം നടത്തിയാണ് പുരസ്‌കാര വിതരണം നടത്തിയത് .

Read More

17 കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കടയ്ക്കൽ സ്വദേശി പിടിയിൽ

ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ പല ദിവസങ്ങളിലയി പീഡിപ്പിച്ച വന്ന കടയ്ക്കൽ കോട്ടപ്പുറത്ത് 24 വയസ്സുള്ള സംഗീതാണ് കടയ്ക്കൽ പോലീസിന്റെ പിടിയിൽ ആയത്. കഴിഞ്ഞ ദിവസം 2 മണിക്ക് പ്രതിയെ പെൺകുട്ടിയുടെ വീടിന്റെ പരിസരത്ത് നിന്ന് നാട്ടുകാരാണ് പിടികൂടിയത്. നാട്ടുകാർ പിടികൂടിയ പ്രതിയെ കടയ്ക്കൽ പൊലീസിന് കൈ മാറുകയും പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്ത് അറിയുന്നത്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതിക്കെതിരെ പോസ്കോ കേസ് എടുത്തു പ്രതിയെ കോടതിയിൽ…

Read More

കിളിമാനൂരിൽ നിന്ന് രണ്ട് ദിവസം മുമ്പ് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി

കിളിമാനൂർമടവൂരിൽ നിന്നും രണ്ട് ദിവസം മുമ്പ് കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തി. പഴുവടി, പാറശ്ശേരി വീട്ടിൽ കെ.ഭവാനി (75)യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ശരീരത്തിലെ മാംസഭാഗങ്ങൾ തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിലാണ് അവശിഷ്ടം കണ്ടെത്തിയത്. തലയോട്ടിയും അസ്ഥിഭാഗങ്ങളുമാണ് ബാക്കിയായത്. ധരിച്ചിരുന്ന വസ്ത്രങ്ങളും കഴുത്തിലണിഞ്ഞിരുന്ന സ്വർണമാലയുമാണ് മൃതദേഹം തിരിച്ചറിയാൻ സാധിച്ചത്. പുരയിടത്തിൽ നിന്ന് ശേഖരിച്ച വിറക് കെട്ടിവച്ച നിലയിൽ മൃതദ്ദേഹത്തിന് സമീപത്തുണ്ട്. വിറക് ശേഖരിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. തുടർന്ന് തെരുവുനായ്ക്കൾ മൃതദേഹം ഭക്ഷിച്ചതാകാനാണ് സാധ്യതയെന്ന് പോലീസ് പറയുന്നു….

Read More

ചടയമംഗലം എസ് ഐ യെ അക്രമിച്ച പ്രതിയെ ജാമ്യമില്ലാ വകുപ്പ് ചുമത്തി റിമാന്റ് ചെയ്‌തു

വാഹന പരിശോധനകിടെ ചടയമംഗലം എസ്ഐ മനോജിനെ എസ് നെ ആക്രമിച്ചയാൾ പിടിയിൽഓയൂർ ചെറിയവെളിനല്ലൂർ സ്വദേശിഅജിയാണ് പിടിയിലായത്.ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് സംഭവം.ഇളവക്കോട്ട് ചടയമംഗലം എസ്ഐയുടെ നേതൃത്വത്തിൽ വാഹനപരിശോധന നടത്തുന്നതിനിടെഅപകടകരമായ രീതിയിൽ അമിത വേഗതയിൽ ഓടിച്ചുവന്ന കാർ കൈയ്യ് കാണിച്ചു നിർത്തി പരിശോധന നടത്തി.തുടർന്ന് വാഹനം ഓടിച്ചിരുന്ന അജി മദ്യപിച്ചിരുന്നതായി കണ്ടെത്തി.ഇയ്യാളെ കസ്റ്റഡിയിലെടുത്ത് പോലീസ് വാഹനത്തിലേക്ക് മാറ്റുന്നതിടെ എസ്ഐ മനോജിനെ ആക്രമിക്കുകയായിരുന്നു.അജി എസ്ഐ മനോജിന്റെ കൈയ്യ് പിടിച്ച് തിരിക്കുകയും നെഞ്ചിൽ ചവിട്ടുകയും യൂണിഫോം വലിച്ച് കീറുകയും ചെയ്തു.തുടർന്ന് ഇയ്യാളെ സ്റ്റേഷനിലെത്തിച്ചു.ജാമ്യം…

Read More