KSRTC യിലെ 100 ജീവനക്കാർക്ക് അച്ചടക്ക നടപടി

ഡ്യൂട്ടിക്കിടെ മദ്യപിക്കല്‍,KSRTC യിലെ 100 ജീവനക്കാർക്ക് എതിരെ അച്ചടക്ക നടപടിതിരുവനന്തപുരം.ഡ്യൂട്ടിക്കിടെ മദ്യപിക്കലും മദ്യം സൂക്ഷിക്കലും സംശയിച്ച് നടത്തിയ പരിശോധനഞെട്ടിച്ചു. KSRTC യിലെ 100 ജീവനക്കാർക്ക് എതിരെ അച്ചടക്ക നടപടി. 74 സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്തു. 26 താത്കാലിക ജീവനക്കാരെ സർവീസിൽ നിന്നും നീക്കം ചെയ്തു.കെഎസ്ആർടിസിയുടെ 60 യൂണിറ്റുകളിൽ വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് നടപടി. ഡ്യൂട്ടിക്ക് എത്തുന്ന വനിതകൾ ഒഴികെയുള്ള ജീവനക്കാരെ ബ്രത് അനലൈസർ ഉപയോഗിച്ച് പരിശോധിക്കണമെന്ന് കെഎസ്ആർടിസി സിഎംഡിയുടെ ഉത്തരവുണ്ടായിരുന്നു വാർത്ത നൽകാനും പരസ്യങ്ങൾ…

Read More

കുളത്തുപ്പുഴ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രത്തിലെ ഉത്സവ തിരക്കിനിടെ മാല മോഷ്ടിച്ച രണ്ട് സ്ത്രീകള്‍ അറസ്റ്റില്‍

പാലക്കാട്, തമിഴ്നാട് സ്വദേശികളാണ് പിടിയിലായത്. തിരുനല്‍വേലി കേന്ദ്രീകരിച്ചുള്ള മോഷണ സംഘത്തിലെ പ്രധാനികളും നിരവധി കവര്‍ച്ച കേസിലെ പ്രതികളുമായ പാലക്കാട് കൊടിഞ്ഞാന്‍പാറ സ്വദേശിനി ദീപയും തമിഴനാട് സ്വദേശിനി പാര്‍വതിയുമാണ് അറസ്റ്റിലായത്. അരിപ്പ സ്വദേശി ജയയുടെ മൂന്ന് പവൻ്റെ സ്വര്‍ണ്ണ മാലയാണ് കവർന്ന കേസിലാണ് അറസ്റ്റ്. അഞ്ചംഗ കവര്‍ച്ച സംഘത്തിലെ മൂന്ന് പേരാണ് മേട വിഷു ഉത്സവ ദിവസത്തില്‍ കവര്‍ച്ചയ്ക്കായി കുളത്തുപ്പുഴയില്‍ എത്തിയത്. തിരക്കിനിടയില്‍ പാര്‍വതിയും ദീപയും ചേര്‍ന്ന് മാല പൊട്ടിച്ചു. സംഘത്തില്‍പ്പെട്ട കലയമ്മാളിന് മാല ഏല്‍പ്പിച്ചു. ഇവർ മാലയുമായി…

Read More

കുളത്തൂപ്പുഴയിൽ കൊലക്കേസ് പ്രതി പരോളിലിറങ്ങി മുങ്ങി നടന്നത് 4 വർഷം

കുളത്തുപ്പുഴ എ എസ് എം സ്വദേശി സുൾഫിക്കറാണ് ഒളിവിൽ കഴിഞ്ഞു വരുന്നതിനിടെ കുളത്തുപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. 2008 ഡിസംബർ 3 ന് രാത്രി 10 മണിക്കാണ് പ്രതി ഒരാളെ കുത്തി കൊലപ്പെടുത്തുന്നത്.എൻ ഡി എഫിൽ നിന്നും കേരളാ കോൺഗ്രസിലേക്ക് പാർട്ടി മാറിയ പ്രശ്‌നത്തിൽ എൻ ഡി എഫ് പ്രവർത്തകൻ ലത്തീഫുമായി ഉണ്ടായ തർക്കം അവസാനം കൊലപാതകത്തിൽ എത്തുകയായിരുന്നു തുടർന്ന് ജയിലിൽ കഴിഞ്ഞിരുന്ന ലത്തീഫ് 4 വർഷങ്ങൾക്ക് മുമ്പ് ജാമ്യത്തിൽ ഇറങ്ങി . അതിനു ശേഷം മുങ്ങി…

Read More

പത്തനംതിട്ടയിൽ കാണാതായ പെൺകുട്ടികളെ മണിക്കൂറുകൾക്കകം കണ്ടെത്തി പൊലീസ്

പത്തനംതിട്ടയിൽ കാണാതായ പെൺകുട്ടികളെ മണിക്കൂറുകൾക്കകം കണ്ടെത്തി പൊലീസ്. പത്തനംതിട്ട റാന്നിയിൽ നിന്ന് കാണാതായ ഇതര സംസ്ഥാന തൊഴിലാളികളുടെ പെൺമക്കളെയാണ് മണിക്കൂറുകൾക്കുള്ളിൽ പൊലീസ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് പന്ത്രണ്ടും പതിനാലും വയസ്സുള്ള പെൺകുട്ടികളെ വീട്ടിൽ നിന്ന് കാണാതായത്. രാവിലെ ഏഴുമണിയോടെ റാന്നി പൊലീസിൽ പരാതി ലഭിച്ചു. സിസിടിവി അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കുട്ടികളെ തിരുവല്ലയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. മാതാവ് വഴക്കുപറഞ്ഞതിനെ തുടർന്ന് കുട്ടികൾ വീട്ടിൽ നിന്ന് പോവുകയായിരുന്നു എന്ന് പൊലീസ് അറിയിച്ചു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും…

Read More

കോട്ടുക്കലിൽ ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി പുനലൂർ സ്വദേശി പിടിയിൽ

ചടയമംഗലം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ.കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മഞ്ഞപ്പാറ കോട്ടുക്കൽ റോഡിൽ കണ്ണങ്കരയിൽ വെച്ച് ഇന്ത്യൻ നിർമ്മിത വിദേശ മദ്യം ബൈക്കിൽ കൊണ്ട് നടന്ന് വില്പന നടത്തിയ കുറ്റത്തിന് പുനലൂർ , ഇടമുളക്കലിൽ ചെമ്പകരാമനല്ലൂർ ആനപ്പുഴയ്ക്കൽ പുത്തൻ വിള വീട്ടിൽ 46 വയസ്സുള്ള ജിനു എന്നയാളെ പ്രതിയാക്കി അറസ്റ്റ് ചെയ്തു. ക്രൈം നമ്പർ 39/2024 u/s 55(i)& 67B of kerala abkari act 1 of 1077 വകുപ്പ് പ്രകാരം…

Read More

ഇടുക്കിയിൽ വയോധികയെ കൊലപ്പെടുത്തിയത് കഴുത്തറുത്ത്;കിളിമാനൂർ സ്വദേശികളായ പ്രതികൾ പിടിയിൽ

ഇടുക്കി അടിമാലിയിൽ വയോധികയായ ഫാത്തിമ കാസിമിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾ പിടിയിൽ. പാലക്കാട് നിന്നാണ് പ്രതികൾ പിടിയിലായത്. കൊല്ലം, കിളിമാനൂർ, സ്വദേശികളായ അലക്സ് കെ ജെ, കവിത എന്നിവരാണ് പ്രതികൾ. സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്വയോധികയെ കൊന്നത് കഴുത്തറുത്താണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. മോഷണശ്രമത്തിനിടെ നടന്ന കൊലപാതകം എന്നാണ് പൊലീസിന്റെ നിഗമനം. ഫാത്തിമയുടെ സ്വർണ്ണമാല നഷ്ടമായിട്ടുണ്ട്. വീട് വാടകയ്ക്ക് ചോദിച്ചെത്തിയവരാണ് കൊലപാതകം നടത്തിയത് എന്നാണ് സംശയം. കൊല്ലം സ്വദേശികളായ സ്ത്രീയെയും പുരുഷനെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു….

Read More

കടയ്ക്കലിൽ ജലജീവൻ പദ്ധതി പ്രകാരം സ്ഥാപിച്ച കുടിവെള്ള പൈപ്പിന്റെ മീറ്ററുകൾ മോഷ്ടിച്ചു

കടയ്ക്കൽ പാങ്ങലുകാട്ടിലാണ് വ്യത്യസ്തമായ ഈ മോഷണം നടന്നത് ജലജീവൻ പദ്ധതി പ്രകാരം വീടുകളിൽ സ്ഥാപിച്ച കുടിവെള്ള പൈപ്പുകളിലെ മീറ്ററുകളാണ് മോഷ്ടാക്കൾ അപഹരിച്ചത്. കോപ്പർ കൊണ്ട് നിർമിച്ച മീറ്ററുകൾക്ക് കൂടുതൽ വില ലഭിക്കും എന്നതിലാകാം മോഷ്ടാക്കൾ ഇപ്പോൾ മീറ്ററുകൾ ലക്ഷ്യം വയ്ക്കുന്നത്. റീഡിംഗ് എടുക്കാൻ വന്ന ഉദ്യോഗസ്ഥരാണ് ആദ്യം മീറ്ററുകൾ കളവ് പോയത് ശ്രദ്ധിക്കുന്നത്. വീട്ടുടമകൾ കടയ്ക്കൽ പോലീസിലും വാട്ടർ അതോറിറ്റിയ്ക്കും പരാതി നൽകി പരാതിയിൽ പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും…

Read More

ചിതറ തെറ്റിമുക്കിൽ യുവതിയെ വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

ചിതറ തെറ്റിമുക്ക് മുള്ളാണിപച്ച മിനി ഭവനിൽ 24 വയസുകാരി വിദ്യയാണ് കഴിഞ്ഞ ദിവസം വീടിനുള്ളിൽ ആത്മഹത്യ ചെയ്തത് ഭർത്താവും വിദ്യയും വാടകയ്ക്ക് താമസിച്ചു വന്ന വീട്ടിലാണ് യുവതി തൂങ്ങി മരിച്ചത്. വിദ്യ ആത്മഹത്യ ചെയ്യുന്നതിന് തൊട്ട് മുമ്പ് ആത്മഹത്യ ചെയ്യാൻ ശ്രമിക്കുന്ന ചിത്രങ്ങൾ ഭർത്താവിന് അയച്ചു കൊടുത്തിരുന്നു രണ്ട് വയസ്സുള്ള കുഞ്ഞിനെ മാതാവ് കൂടിയായിരുന്നു വിദ്യ നിരന്തരം ഭർത്താവ് വിദ്യയെ മർദിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചിതറ പോലീസിന്റെ വാഹന പരിശോധനയിൽ മോഷ്ടിച്ച വാഹനം പിടികൂടി

ആയൂർ മലപേരൂർ സ്വദേശിയുടെ ഇരുചക്ര വാഹനം മോഷ്ടിച്ചു കൊണ്ട് തമിഴ് നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച 19 വയസ്സുള്ള ബിഹാറി സ്വദേശിയാണ് പിടിയിലായത്. കഴിഞ്ഞ ദിവസം വെളുപ്പിന് പ്രതി വാഹനവുമായി കടന്നു കളയുകയായിരുന്നു . യുവതി ചടയമംഗലം പോലീസിൽ പരാതി നൽകി. പരാതിയിൽ മേൽ അന്വേഷണം നടന്നുവരികെയാണ് ചിതറ പോലീസിന്റെ പെട്രോളിംഗ് സംഘത്തിന് മുന്നിലേക്ക് ഇയാൾ വന്ന് പെടുന്നത് . വാഹനം തടഞ്ഞു നിർത്തി വണ്ടിയുടെ ആർ സി ഓണറുടെ ഡീറ്റൈൽസ് പരിശോധന നടത്തിയപ്പോഴാണ് മോഷ്ടിച്ച വാഹനമാണ് എന്ന്…

Read More

ചിതറ പുതുശ്ശേരിയിൽ വീട് കുത്തി തുറന്ന് മോഷണം;2പവനോളം സ്വർണവും 30,000 രൂപയും അപഹരിച്ചു

ചിതറ പുതുശ്ശേരി ഷാജി മൻസിലിൽ സലീമിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിലുള്ളവർ ബന്ധുവീട്ടിൽ പോയ സമയത്ത് ആണ് മോഷണം നടന്നത്. സലീമിന്റെ മതവും ഭാര്യയും മക്കളുമാണ് വീട്ടിൽ താമസം . സലീം വിദേശത്താണ്. വീട്ടിൽ മോഷണം നടന്ന വിവരം അറിയുന്നത് സലീമിന്റെ മറ്റൊരു ബന്ധുവാണ്. ആളില്ലാത്ത വീട് തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽ പെട്ട ബന്ധു വന്നുനോക്കുമ്പോൾ വീട് കുത്തി തുറക്കപ്പെട്ട നിലയിൽ ആയിരുന്നു . ഉടൻ ചിതറ പോലീസിൽ വിവരം അറിയിച്ചു. സ്ഥലത്ത് എത്തിയ പൊലീസ് പരിശോധന…

Read More
error: Content is protected !!