ചിതറ പോലീസിന്റെ വാഹന പരിശോധനയിൽ മോഷ്ടിച്ച വാഹനം പിടികൂടി

ആയൂർ മലപേരൂർ സ്വദേശിയുടെ ഇരുചക്ര വാഹനം മോഷ്ടിച്ചു കൊണ്ട് തമിഴ് നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച 19 വയസ്സുള്ള ബിഹാറി സ്വദേശിയാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം വെളുപ്പിന് പ്രതി വാഹനവുമായി കടന്നു കളയുകയായിരുന്നു . യുവതി ചടയമംഗലം പോലീസിൽ പരാതി നൽകി. പരാതിയിൽ മേൽ അന്വേഷണം നടന്നുവരികെയാണ് ചിതറ പോലീസിന്റെ പെട്രോളിംഗ് സംഘത്തിന് മുന്നിലേക്ക് ഇയാൾ വന്ന് പെടുന്നത് .

വാഹനം തടഞ്ഞു നിർത്തി വണ്ടിയുടെ ആർ സി ഓണറുടെ ഡീറ്റൈൽസ് പരിശോധന നടത്തിയപ്പോഴാണ് മോഷ്ടിച്ച വാഹനമാണ് എന്ന് മനസ്സിലാകുന്നത്.

ഉടൻ ചടയമംഗലം പൊലീസിന് പ്രതിയെ കൈമാറി . ചടയമംഗലം പൊലീസിന് ലഭിച്ച പരാതിയിൽ മേൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Girl in a jacket Girl in a jacket Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x