fbpx
Headlines

കോട്ടുക്കലിൽ ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി പുനലൂർ സ്വദേശി പിടിയിൽ

ചടയമംഗലം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ.കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മഞ്ഞപ്പാറ കോട്ടുക്കൽ റോഡിൽ കണ്ണങ്കരയിൽ വെച്ച് ഇന്ത്യൻ നിർമ്മിത വിദേശ മദ്യം ബൈക്കിൽ കൊണ്ട് നടന്ന് വില്പന നടത്തിയ കുറ്റത്തിന് പുനലൂർ , ഇടമുളക്കലിൽ ചെമ്പകരാമനല്ലൂർ ആനപ്പുഴയ്ക്കൽ പുത്തൻ വിള വീട്ടിൽ 46 വയസ്സുള്ള ജിനു എന്നയാളെ പ്രതിയാക്കി അറസ്റ്റ് ചെയ്തു.

ക്രൈം നമ്പർ 39/2024 u/s 55(i)& 67B of kerala abkari act 1 of 1077 വകുപ്പ് പ്രകാരം ഒരു അബ്കാരി കേസ് ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്തു. ഇയാളുടെ കൈവശം നിന്നും ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും മദ്യം വിറ്റവകയിൽ ലഭിച്ച പണവും കണ്ടെടുത്തു.അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് , ഷാനവാസ്‌ സിവിൽ എക്സൈസ് ഓഫീസർമാരായ ഷൈജു ,ശ്രേയസ് ഉമേഷ്, wceo ലിജി , എന്നിവരാണ് ഇയാളെ പിടികൂടിയത്

വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Girl in a jacket Girl in a jacket Girl in a jacket
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x