Headlines

യുവതി വിവാഹാലോചനയിൽ നിന്നും പിന്മാറിയതിൽ പ്രതികാരം; ആലപ്പുഴയിൽ 5 പേർക്ക് വെട്ടേറ്റു

ആലപ്പുഴ ചെന്നിത്തല കാരാഴ്‌മയിൽ വീട് കയറി ആക്രമണം. യുവതി വിവാഹ ആലോചനയിൽ നിന്നും പിന്മാറിയതിന്റെ പ്രതികാരമായാണ് ആക്രമണം നടത്തിയത്. പ്രതി രഞ്ജിത്ത് രാജേന്ദ്രനെ മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. കാരാഴ്മ സ്വദേശികളായ റാഷുദീൻ മകൾ, സജ്ന, മാതാവ് നിർമല എന്നിവരടക്കം അഞ്ച് പേർക്കാണ് പരുക്കേറ്റത്. സജ്നയുടെ ഭർത്താവ് മരിച്ചതിന് ശേഷം പുനർ വിവാഹാലോചന നടക്കുന്നതിനിടെയാണ് കുടുംബം പ്രതി രഞ്ജിത്തിനെ പരിചയപ്പെടുന്നത്. എന്നാൽ ഇയാളുടെ സ്വഭാവദൂഷ്യം മനസിലായതോടെ റാഷുദീനും മകളും വിവാഹത്തിൽ നിന്ന്…

Read More

പോത്തൻകോട്ട് പോലീസിനെ ആക്രമിച്ചയുവാക്കൾ പിടിയിൽ

പോത്തൻകോട് പോലീസിനെ ആക്രമിച്ച മൂന്നുപേർ പിടിയിൽ. വെമ്പായം കന്യാകുളങ്ങര സ്വദേശികളായ മുഹമ്മദ് ഹാജാ , അൽ ഫഹദ്, മുഹമ്മദ്എന്നിവരാണ് പിടിയിലായത്. 21 വയസ്സ് പ്രായമുള്ളവരാണ് മൂവരുംപോത്തൻകോട് ജംഗ്ഷനിലെ ബാറിൽമദ്യപിച്ച് ബഹളം ഉണ്ടാക്കിയതറിഞ്ഞ് എത്തിയ പോത്തൻകോട് സ്റ്റേഷനിലെപോലീസുകാരെ ഇവർ ആക്രമിക്കുകയായിരുന്നു.ബില്ലിനെ ചൊല്ലി ഇവർ ബാർ ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. ‘തുടർന്ന് വാക്കേറ്റം കയ്യാങ്കളിയിൽ കലാശിക്കുകയുംബാറിന്റെ ഗ്ലാസ്ഡോർ ഇവർ തകർക്കുകയും ആയിരുന്നു.വിവരമറിഞ്ഞെത്തിയ പോത്തൻകോട് സ്റ്റേഷനിലെ എസ്ഐയെയും പോലീസുകാരെയും അസഭ്യം വിളിച്ച് സംഘം ആക്രമിക്കുകയായിരുന്നു.തുടർന്ന് കൂടുതൽ പോലീസുകാരെത്തി യുവാക്കളെ പോലീസ് സ്റ്റേഷനിൽ…

Read More

അഞ്ചൽ അഗസ്ത്യകോട് വീടുകൾ കുത്തിത്തുറന്നു സ്വർണാഭരണം മോഷ്ടിച്ച പ്രതി പിടിയിൽ;മോഷണ ശേഷം അതേ വീട്ടിൽ നിന്നും കുളിച്ചാണ് പ്രതി വീട് വിട്ടത്

കഴിഞ്ഞ ദിവസം അഞ്ചൽ അഗസ്ത്യകോട് വീടുകൾ കുത്തിത്തുറന്നു സ്വർണാഭരണം മോഷ്ടിച്ച പ്രതി പിടിയിൽ. ചെണ്ണപ്പേട്ട മണക്കോട് സ്വദേശി വെള്ളംകുടി ബാബുവാണ് പിടിയിലായത്. കൊല്ലം ജില്ലയിലെ വിവിധ സ്റ്റേഷനിലെ മോഷണ കേസിലെ പ്രതിയാണ് പിടിയിലായ ബാബു മോഷണ ശേഷം അതേ വീട്ടിൽ നിന്നും കുളിച്ചാണ് പ്രതി മടങ്ങിയത് . മോഷ്ടിച്ച സ്വർണം തൊട്ടടുത്ത പറമ്പിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. CCTV യുടെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.മണിക്കൂറുകൾ കൊണ്ട് തന്നെ പ്രതിയെ പിടികൂടാൻ കഴിഞ്ഞതിൽ അഭിനന്ദന പ്രവാഹമാണ് അഞ്ചൽ…

Read More

സമയക്രമം പാലിച്ചില്ല;ഐരക്കുഴിയിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ

ഐരക്കുഴി ജംങ്ഷനിലാണ് സംഭവം ആലിയ ബസും കെ എം എസ് ബസ് ജീവനക്കാരും തമ്മിലാണ് ഐരക്കുഴി ജംഗ്ഷനിൽ വാക്ക് തർക്കം ഉണ്ടായത് . സമയക്രമത്തെ ചൊല്ലിയാണ് ഇവർ തമ്മിൽ ഏറ്റുമുട്ടലിന്റെ വക്കിൽ എത്തിയത്. നാട്ടുകാർ ഇടപ്പെട്ട് ഇവരെ പിന്തിരിപ്പിച്ചു. സ്വകാര്യ ബസിന്റെ അമിത വേഗത പലപ്പോഴും ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി നാട്ടുകാർ പറയുന്നു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ഫുട്‌ബോൾ കളിക്കുന്നതിനിടെ വൈദ്യതാഘാതമേറ്റ് വിദ്യാർത്ഥി മരിച്ചു

കഴിഞ്ഞ ദിവസം വൈകിട്ട് 5.30 ഓടെ കേരളപുരം സെന്റ് വിൻസന്റ് സ്‌കൂൾ മൈതാനിയിൽ ഫുഡ്‌ബോൾ കളിച്ചുകൊണ്ടിരിക്കുന്നതിനടയിൽ മതിലിനുപുറത്ത് ഇടവഴിയിലേക്ക് ഫുഡ്‌ബോൾ തെറിച്ചുപോയി. അത് എടുക്കാനായി മതിലിനോടു ചേർന്ന ഇടവഴിയിലേക്ക് ഇറങ്ങുമ്പോഴായിരുന്നു മതിലിനോട് ചേർന്ന് നിന്ന പോസ്റ്റിൽ നിന്നും വൈദ്യുതാഘാതമേറ്റത്. ഉടൻതന്നെ കേരളപുരത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നും കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. കേരളപുരം സെന്റ് വിൻസെന്റ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അർഫാൻ. മാതാവ്: ഹാംലത്സഹോദരങ്ങൾ: ആസിഫ, ആഫിറസംസ്കാരം 19..4.2024 ഉച്ചയ്ക്ക്…

Read More

തൃശ്ശൂർ പൂരം ഇന്ന്

പൂരങ്ങളുടെ പൂരമാണ് തൃശൂർ പൂരം ഇന്ന്. നാടിന്റെ ഉത്സവക്കൂട്ടായ്‌മ കാണാൻ ലോകം മുഴുവനും തേക്കിൻകാട് മൈതാനത്ത് എത്തും. പാറമേക്കാവ്, തിരുവമ്ബാടി ക്ഷേത്രങ്ങളാണ് പൂരത്തിലെ പ്രമുഖ പങ്കാളികൾ. കാരമുക്ക്, ലാലൂർ, ചൂരക്കോട്ടുകര, പനമുക്കമ്ബള്ളി, അയ്യന്തോൾ, ചെമ്പുക്കാവ്, നെയ്തലക്കാവ് എന്നീ ക്ഷേത്രങ്ങളും പൂരത്തിലെ പങ്കാളികളാണ് പൂര ദിവസം രാവിലെ തിരുവമ്പാടിയുടെ പഞ്ചവാദ്യത്തോടെയുള്ള മഠത്തിലെ വരവ്, ഉച്ച തിരിഞ്ഞ് മൂന്നിന് പാറമേക്കാവിന്റെ ഇലഞ്ഞിത്തറ മേളം, അന്നു വൈകിട്ട് സ്വരാജ് റൗണ്ടിൽ കുടമാറ്റം എന്നിവയാണ് പ്രധാനം. രാത്രി ആവർത്തിക്കുന്ന എഴുന്നള്ളിപ്പിനു ശേഷം കരിമരുന്നു…

Read More

കുളത്തുപ്പുഴ ഡാലിയിൽ വാഹനാപകടം

തിരുവനന്തപുരം തെങ്കാശി അന്തർ സംസ്ഥാന പാതയിൽ ഡാലി സ്കൂളിന് സമീപം കാർ നിയന്ത്രണം വിട്ട് മതിൽ ഇടിച്ച അപകടം. ആറ്റിങ്ങൽ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത് കാറിൽ രണ്ടുപേരാണ് ഉള്ളത്. പരിക്കുപറ്റിയവരെ കുളത്തൂപ്പുഴ ഗവൺമെന്റ് ഹോസ്പിറ്റൽ എത്തിച്ചശേഷം പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആംബുലൻസിൽ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

അഞ്ചലിൽ മോഷണകേസ് ആരോപിച്ചു പോലീസ് അറസ്റ്റ് ചെയ്ത് ശിക്ഷ അനുഭവിച്ച യുവാവ് തൂങ്ങി മരിച്ച നിലയിൽ

അഞ്ചലിൽ ബസ് ഡ്രൈവറെ വീടിന്റെ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി അഞ്ചൽഅഗസ്ത്യക്കോട് രതീഷ് ഭവനിൽ 38 വയസ്സുള്ള രതീഷിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.. 2014ൽ അഞ്ചലിലെ സ്വകാര്യ മെഡിക്കൽ സ്റ്റോറിൽ മോഷണം നടത്തിയത് രതീഷ് ആണെന്നുള്ള തെറ്റിദ്ധാരണയിൽ പോലീസ് കസ്റ്റഡിയിൽ എടുത്തു മർദ്ധിക്കുകയും പ്രതി ചേർത്തു റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ 2020ൽ മെഡിക്കൽ സ്റ്റോറിൽ മോഷണം നടത്തിയ യഥാർത്ഥ പ്രതിയെ പോലീസ് പിടികൂടിയപ്പോൾ ആണ് രതീഷ് നിരപരാധിയാണെന്നു പോലീസ് വിശ്വസിക്കുന്നത്. പോലീസ് മർദ്ദനത്തിൽ ഉണ്ടായശരീരികബുദ്ധിമുട്ടുകൾ കാരണം…

Read More

നിലമേൽ മുരുക്കുമണ്ണിൽ എം സി റോഡിൽ വാഹനാപകടം

നിലമേൽ മുരുക്കുമണ്ണി അല്പം മുമ്പാണ് അപകടം നടന്നത്.വീട്ടിൽ നിന്നും എം സി റോഡിലേക്ക് ഇറങ്ങിയ വാഹനവും എം സി റോഡിലൂടെ പോയ വാഹനവുമാണ് കൂട്ടിയിടിച്ചത്. സംഭവ സ്ഥലത്ത് ഗതാഗത തടസ്സം നേരിട്ടു. പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതെ ഉള്ളൂ വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

അടിവയറ്റില്‍ ചട്ടുകം വെച്ച് പൊള്ളിച്ചു, പച്ചമുളക് തീറ്റിച്ചു;രണ്ടാനച്ഛന്റെ ക്രൂരതകൾ

ആറ്റുകാലില്‍ ഏഴ് വയസുകാരന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം. അടിവയറ്റില്‍ ചട്ടുകം വെച്ച് പൊള്ളിച്ചും നായയെ കെട്ടുന്ന ബെല്‍റ്റ് കൊണ്ട് അടിച്ചും മകനെ ആക്രമിച്ച രണ്ടാനച്ഛന്‍ അനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ആറ് മാസമായി അനു കുട്ടിയെ ഉപദ്രവിക്കുന്നുണ്ടെന്നാണ് വിവരം. പച്ചമുളക് തീറ്റിച്ചുവെന്നും ചിരിച്ചതിന് ചങ്ങല കൊണ്ട് അടിച്ചുവെന്നും ഫാനില്‍ കെട്ടിത്തൂക്കിയെന്നും ആരോപണമുണ്ട്. അച്ഛന്‍ അടിച്ചിട്ടും അമ്മ തടഞ്ഞില്ലെന്നും ഏഴുവയസുകാരന്‍ പറയുന്നു. നോട്ട് എഴുതാത്തതിനാണ് മര്‍ദിച്ചതെന്ന് കുട്ടി പറയുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ അമ്മ അഞ്ജനയെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഒരുവര്‍ഷമായി…

Read More
error: Content is protected !!