പുതിയ പാർലമെന്റിൽ നമ്മുടെ ജനപ്രതിനിധികൾ സമ്മേളിച്ചു തുടങ്ങി.
ആദ്യ ദിനം തന്നെ എല്ലാ അംഗങ്ങൾക്കും ഭരണ ഘടനയുടെ പകർപ്പും നൽകി
എന്നാൽ അത് തന്നെ വിവാദമായിരിക്കുകയാണ്.
എം പി മാർക്ക് നൽകിയ ഭരണ ഘടന പകർപ്പുകളിൽ “സോഷ്യലിസവും , മതേതരത്വവും ” ഇല്ലെന്നാണ് കോൺഗ്രസ് ആരോപണം
അതിന്റെ ആവശ്യമില്ല എന്ന മട്ടിലാണ് ബിജെപിയുടെ പ്രതികരണം
ഭരണ ഘടനയുടെ ആമുഖത്തിൽ മതേതരത്വവും സോഷ്യലിസവും ആദ്യം ഉണ്ടായിരുന്നില്ല എന്നും ബിജെപി നേതാക്കൾ പറയുന്നു.
ആമുഖത്തിൽ നിന്നും മാറ്റിയത് കൊണ്ട് മാത്രം മതേതരത്വം ഇന്ത്യൻ ഭരണഘടനയിൽ നിന്നും ഇല്ലാതാകുമോ ?
ഭരണഘടനയിൽ അന്തർലീനമാണ് മതേതരത്വമെന്ന ആശയം.
അതിനെ ഇല്ലാതാക്കുന്നതിന്റെ തുടക്കമാകുമോ ബിജെപി ആമുഖത്തിൽ വരുത്തിയ നടപടി..
ഇന്ത്യൻ ഭരണ ഘടന മുന്നോട്ട് വയ്ക്കുന്ന തത്വങ്ങളും മൂല്യങ്ങളും
‘ഇന്ത്യയിലെ ജനങ്ങളായ നമ്മൾ’ എന്ന് തുടങ്ങുന്ന ഭരണഘടനയുടെ ആമുഖത്തിൽ വ്യക്തമാകുന്നത്
പരമാധികാരം, മതേതരത്വം,സോഷ്യലിസ്റ്റ്, ജനാതിപത്യ റിപബ്ലിക് , സ്വാതന്ത്ര്യം ,നീതി , സാഹോദര്യം ,സമത്വമെന്ന ആശയങ്ങൾ ഇത് മുന്നോട്ട് വയ്ക്കുന്നു.
എന്നാൽ ബിജെപി പറയുന്നത് പോലെ മതേതരത്വവും സോഷ്യലിസവും ആദ്യത്തെ ഭരണഘടനയിൽ ഉണ്ടായിരുന്നില്ല.
അത് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ കാലത്ത് ഭരണഘടന ഭേദഗതിയിലൂടെ കൂട്ടിച്ചേർത്തതാണ്
1976 ഡിസംബർ 18 – ന് ഒരിക്കൽ മാത്രമാണ് ഭരണഘടനയുടെ ആമുഖം ഭേദഗതി വരുത്തിയിട്ടുള്ളത്.
അടിയന്തരാവസ്ഥ കാലത്ത് ഇന്ദിര ഗാന്ധി സർക്കാർ ഭരണഘടനയുടെ 42 ആം ഭേദഗതി നടത്തി നിരവധി മാറ്റങ്ങൾ കൊണ്ടുവന്നു.
ഈ ഭേദഗതിയിലൂടെ പരമാധികാരം , ജനാധിപത്യം എന്നീ വാക്കുകൾക്കിടയിൽ സോഷ്യലിസ്റ്റ് , മതേതര എന്നീ വാക്കുകൾ കൂട്ടി ചേർത്തു
രാഷ്ട്രീയത്തിന്റെ ഐക്യം എന്നത് രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും എന്നാക്കി മാറ്റുകയും ചെയ്തു.
ജനങ്ങൾക്കിടയിൽ തന്റെ സ്വാധീനം ഊട്ടി ഉറപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു ഇത്തരം നീക്കം നടത്തിയത്.
ഇന്ദിരാഗാന്ധി അന്നൊരു സോഷ്യലിസ്റ്റ് നേതാവിന്റെ പ്രതിച്ഛായ ഉണ്ടാക്കി എടുക്കുവാൻ ശ്രമിക്കുകയായിരുന്നു.
.ഇന്ദിരാഗാന്ധി കൊണ്ടുവന്ന മാറ്റം എന്നത് കൊണ്ട് മാത്രമല്ല ബിജെപിയുടെ എതിർപ്പിന് കാരണം
ആ രണ്ട് വാക്കുകൾ പേറുന്ന അർത്ഥം തന്നെയാണ്
“സോഷ്യലിസം , മതേതരത്വവും”
രണ്ടിനുമെതിരയാണ് ബിജെപിയുടെ പോരാട്ടം . 2008 -ൽ സോഷ്യലിസ്റ്റ് എന്ന വാക്ക് ആമുഖത്തിൽ നിന്നും ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹർജി അന്ന് കോടതി തള്ളിയിരുന്നു
സോഷ്യലിസ്റ്റ് എന്ന ആശയത്തെ കമ്മ്യൂണിസവുമായി മാത്രം ചേർത്ത് വായിക്കുന്നത് എന്തിനാണ് എന്നായിരുന്നു കോടതിയുടെ അന്നത്തെ ചോദ്യം
2015 – ൽ ഇൻഫോർമേഷൻ ബ്രോക്കസ്റ്റ് മന്ത്രാലയം ഈ വാക്കുകൾ ഒഴുവാക്കി ഭരണഘനയുടെ ആമുഖത്തിന്റെ ഒരു ചിത്രം ഉപയോഗിച്ചു.
ഇത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു .അന്ന് ഭരണഘടനയുടെ യഥാർത്ഥ ആമുഖമാണ് പങ്കുവച്ചത് എന്നായിരുന്നു കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞത്.
അടിയന്തരവസ്ഥയ്ക്ക് മുമ്പ് “നെഹ്‌റുവിന് മതേതരത്വത്തെ കുറിച്ച് അറിവില്ലായിരുന്നോ” എന്നും അദ്ദേഹം ചോദിച്ചിരുന്നു
2020 -ൽ ബിജെപി എം പി രാകേഷ് സോഷ്യലിസ്റ്റ് എന്ന വാക്ക് നീക്കം ചെയ്യണം എന്ന് ആവശ്യപ്പെട്ടു രാജ്യസഭയിൽ പ്രമേയം അവതരിപ്പിച്ചു.
ഇതിനൊടുവിലാണ് ഇപ്പോൾ സോഷ്യലിസവും മതേതരത്വവും ഇല്ലാത്ത ഭരണഘടന പതിപ്പുകൾ നൽകിയത്.
സോഷ്യലിസമെന്ന വാക്ക് ഭരണഘടനയിൽ വേണമെന്ന് ഭരണഘടന സഭയിൽ തന്നെ ആവശ്യം ഉയർന്നിരുന്നു
എന്നാൽ അത് അംബേദ്ക്കർ അംഗീകരിച്ചിരുന്നില്ല..
രാജ്യത്തിന്റെ നയം എന്തായിരിക്കണം , ജനങ്ങൾ രാജ്യത്തിന്റെ സാമൂഹിക സാമ്പത്തിക വശങ്ങളിൽ എങ്ങനെ സംഘടിപ്പിക്കപ്പെടണം ഈ വിഷയങ്ങൾ അതത് കാലഘട്ടങ്ങളിൽ സാഹചര്യം അനുസരിച്ച് ജനങ്ങൾ തീരുമാനിക്കട്ടെ ;എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
അങ്ങനെ സെക്യൂലർ സോഷ്യലിസ്റ്റ് എന്നീ വാക്കുകൾ ഇല്ലാതെ തന്നെ ഭരണഘടനയുടെ ആദ്യ ഡ്രാഫ്റ്റ് പുറത്തിറക്കി
അതേ സമയം എല്ലാവരും തുല്യരാണ് എന്നും
എല്ലാർക്കും തുല്യ അവകാശമുള്ള എല്ലാ മതങ്ങളും തുല്യമായിരിക്കുന്ന ഒരു ഭരണഘടനയാണ് നമുക്കുള്ളത്
ഈ ആശയങ്ങൾ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളായി നിലകൊള്ളുക തന്നെ ചെയ്യും
അതായത് സോഷ്യലിസവും മതേതരത്വവും ഭരണഘടനയിൽ അന്തർലീന മാണ്
ആമുഖത്തിൽ ഇല്ലെങ്കിലും ഭരണഘടനയിൽ അതുണ്ട്.
മതേതരത്വത്തെയും സോഷ്യലിസത്തെയും എതിർക്കുന്ന ബിജെപിയുടെ യഥാർത്ഥ ശത്രു ആമുഖത്തിൽ ഇന്ദിരാഗാന്ധി ഭേദഗതിയിലൂടെ എഴുതി ചേർത്ത വാക്കുകൾ അല്ല
ഭരണഘടനയുടെ അടിസ്ഥാനമായ മതേതരത്വത്തിന്റെ തുല്യ പരിഗണനയുടെയുമായ ആശയമാണ്
അതിനെ ഇല്ലാതാക്കാൻ ബിജെപി ശ്രമിക്കുമോ എന്ന ആശങ്കയാണ് ഉയരുന്നത്..