മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ചട്ട ലംഘനങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായി ജില്ലാ സ്പെഷ്യൽ എൻഫോഴ്സ് മെന്റ് സ്ക്വാഡിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ കടയ്ക്കൽ പഞ്ചായത്ത് പരിധിയിലെ സ്ഥാപനങ്ങളിൽ പരിശോധന നടത്തി.
ചട്ടലoഘനങ്ങൾ നടത്തിയ സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്താനുള്ള നടപടികൾ സ്വികരിച്ചു.
പരിശോധനയിൽ ഹെൽത്ത് ഇൻസ്പെക്ടർ ശ്രീകുമാർ എൻ. സ്ക്വാഡ് അംഗങ്ങളായ ഹരിലാൽ എം എസ്,ഉണ്ണികൃഷ്ണൻ എ.ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ്കുമാർ എന്നിവർ പങ്കെടുത്തു.