196 ലോക രാജ്യങ്ങളുടെ തലസ്ഥാനങ്ങളുടെ പേര് ഓർത്ത് പറഞ്ഞുകൊണ്ടാണ് ചിതറ സ്വദേശിയായ ഈ കൊച്ചു മിടുക്കൻ ഈ നേട്ടം കരസ്ഥമാക്കിയത്.
ചിതറ ആനന്ദഭവനിൽ 9 വയസുകാരൻ കർത്തികേയൻ നാടിന് അഭിമാനമായി മാറുന്നത് ഇത് രണ്ടാമത് എന്നാണ് എടുത്തു പറയേണ്ടതാണ്.
സുമേഷ് ,ഷിജി ദമ്പതികളുടെ ഏക മകനായ കാർത്തികേയൻ തന്റെ ആറാം വയസിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയിട്ടുണ്ട്.

യൂണിവേഴ്സൽ റെക്കോർഡ് ഫോറം (URF) സംഘടിപ്പിച്ച പ്രോഗ്രാമിൽ പങ്കെടുത്താണ് ഈ കൊച്ചു മിടുക്കൻ നാഷണൽ റെക്കോർഡ് കാരസ്ഥമാക്കുന്നത് .
ശാന്തി സത്യന്റെ ശിക്ഷണത്തിലാണ് ഈ കൊച്ചു മിടുക്കന് റെക്കോർഡുകൾ നേടാൻ കഴിഞ്ഞത്.
ശാന്തി സത്യന്റെ നേതൃത്വത്തിൽ ബ്രെയിൻ ഹാക്കേഴ്‌സ് എന്ന സ്ഥാപനത്തിൽ നിരവധി കുട്ടികളാണ് പരിശീലനം നേടുന്നത്. ഇതിലൂടെ 33 കുട്ടികൾ നാഷണൽ റെക്കോർഡ് കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്.
