പരവൂർ നഗരസഭ, താലൂക്ക് ആശുപത്രി ടി ബി യൂണിറ്റ് നെടുങ്ങോലം,കുടുംബ ആരോഗ്യ കേന്ദ്രം പൊഴിക്കര എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലോക ക്ഷയ രോഗ ദിനാചരണവും നൂറുദിന ക്ഷയ രോഗ ബോധവൽക്കരണ പ്രവർത്തനങ്ങളുടെ സമാപനവും പോഷകാഹാരകിറ്റ് വിതരണവും നടത്തി.

പരവൂർ മുൻസിപ്പാലിറ്റി
ബസ്സ്റ്റാൻഡിൽ നിന്നും ബോധവൽക്കരണ സന്ദേശറാലി ഹോളിക്രോസ്സ് വിദ്യാർത്ഥികൾ ഫ്ലാഷ് മൊബ് അവതരിപ്പിച്ചു.
ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി എസ് അധ്യക്ഷത വഹിച്ച യോഗത്തിൽ നഗര സഭ ചെയർപേഴ്സൺ ശ്രീജ പി അവർകൾ ഉത്‌ഘാടനം നടത്തി.
ക്ഷയ രോഗ ദിന സന്ദേശവും വിഷയ അവതരണവും ജില്ലാ ടി ബി ഓഫീസർ ഡോ. സാജൻ മാത്യൂസ് നടത്തി. കൗൺസിലർ അശോക് കുമാർ സാമൂഹ്യ ആരോഗ്യ കേന്ദ്രം കലക്കോട് മെഡിക്കൽ ഓഫീസർ ഡോ. അനുപ് വി എസ് താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. മനോജ് മണി കുടുംബ ആരോഗ്യ കേന്ദ്രം പൊഴിക്കര മെഡിക്കൽ ഓഫീസർ ഡോ.ആരോമൽ എ ബി, നഗര സഭ ഹെൽത്ത് സൂപ്പർ വൈസർ ശ്രീകുമാർ എസ്, കുടുംബ ആരോഗ്യ കേന്ദ്രം പൊഴിക്കര ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീകുമാർ എൻ എന്നിവർ ആശംസകൾ നേർന്നു.
കലയ്ക്കോട് സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർ വൈസർ മനോജ് കെ ആർ സ്വാഗതവും നെടുങ്ങോലം താലൂക്ക് ആശുപത്രി എസ് ടി എസ് ഷീജ എസ് നന്ദി പറഞ്ഞു.