പാട്ടും പാടി പടിയിറങ്ങി ഡിജിപി ടോമിൻ ജെ തച്ചങ്കരി

ഡിജിപി ടോമിൻ ജെ തച്ചങ്കരി ഇന്ന് സർവീസിൽ നിന്ന് വിരമിച്ചു.36 വർഷത്തെ സർവീസിന് ശേഷമാണ് ടോമിൻ ജെ തച്ചങ്കരി പടിയിറങ്ങുന്നത്. മനുഷ്യാവകാശ കമ്മിഷനിൽ ഇൻവെസ്റ്റിഗേഷൻ ഡിജിപിയായാണ് വിരമിക്കുന്നത്.

ക്രൈംബ്രാഞ്ച് മേധാവി,പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി,ഫയർഫോഴ്സ് മേധാവി, ഗതാഗത കമ്മീഷണർ,കെ.എസ്.ആർ.ടി.സി, കേരള ബുക്സ് ആൻഡ് പബ്ലിക്കേഷൻസ് എന്നിവയുടെ സിഎംഡി, മാർക്കറ്റ് ഫെഡിന്റെയും, കൺസ്യൂമർ ഫെഡിന്റെയും മാനേജിംങ് ഡയറക്ടർ
തുടങ്ങി നിരവധി പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്.

1987 ബാച്ച് ഐപിഎസ് ഓഫീസറാണ് തച്ചങ്കരി . ഇടുക്കി ജില്ലയിലെ കലയന്താന്നി ഗ്രാമത്തിലാണ് അദ്ദേഹം ജനിച്ചത്. കേരള കേഡറിൽ എഎസ്പിയായി സർവ്വീസ് ആരംഭിച്ച അദ്ദേഹം ഇടുക്കി, കണ്ണൂർ, പാലക്കാട്, കോഴിക്കോട് റൂറൽ, എറണാകുളം റൂറൽ എന്നിവിടങ്ങളിൽ എസ്പിയായി പ്രവർത്തിച്ചിരുന്നു. ഉച്ചയ്ക്ക് പൊലീസ് ആസ്ഥാനത്ത് ഔദ്യോഗിക യാത്രയയപ്പ് നൽകും

2
5 1 vote
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
error: Content is protected !!
0
Would love your thoughts, please comment.x
()
x