കടയ്ക്കലിൽ ഓണാഘോഷത്തിന് അനുമതിയില്ലാതെ പെൺകുട്ടിയുടെ ഫോട്ടോ ഉപയോഗിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസിൽ കേസ് കൊടുത്ത പിതാവിനെ മർദിച്ചതായി പരാതി
കടയ്ക്കൽ: ഓണാഘോഷപരി പാടിയിൽ ഹയർ സെക്കൻഡറി വിദ്യാർഥിനിയുടെ ഫോട്ടോ പതിച്ച അനുമോദന ഫ്ലെക്സ് ഓണാഘോഷ സംഘാടകർ അനുമതിയില്ലാതെ ഉപയോഗിച്ചു.
ഇതിനെതിരെ വിദ്യാർത്ഥിനിയുടെ പിതാവ്
കടയ്ക്കൽ പോലീസിൽ പരാതി നൽകിയതിന് പിതാവിനെ ആക്രമിച്ച തായി പരാതി.
ഓണാഘോഷത്തിന് സുന്ദരിക്ക് പൊട്ടുതൊടീൽ മത്സരത്തിലാണ് അനുമതിയി ല്ലാതെ കുട്ടിയുടെ ഫോട്ടോ ഉപയോഗിച്ചത്.
കഴിഞ്ഞദിവസം രാത്രിയിലാണ് രക്ഷാകർത്താവിനെതിരേ ആക്രമണം നടന്നതായി പരാതിയിൽ പറയുന്നത്.
ട്യൂഷൻ സ്ഥാപനം വെച്ച പെൺകുട്ടിയു ടെ ചിത്രമുള്ള ഫ്ലക്സ് ബോർഡ് എടുത്ത് സംഘാടകർ സുന്ദരി ക്ക് പൊട്ടുതൊടീൽ മത്സരം നടത്തുകയായിരുന്നു.
തുടർന്ന് ഇതിൻ്റെ വീഡിയോ പകർത്തി സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു.
സംഭവത്തിൽ നടപടിയെടുക്ക ണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവ് കടയ്ക്കൽ പോലീസിൽ പരാതിനൽകി. ഇതിൽ പ്രകോപിതരായവരാണ് കഴിഞ്ഞ ദിവസം
രാത്രിയിൽ പെൺകുട്ടിയുടെ പിതാവിനെ ആക്രമിച്ചതെന്ന് പരാതിയിൽ പറയുന്നത്.
സംഭവസ്ഥലത്ത് എത്തിയ കടയ്ക്കൽ പോലീസാണ് ആക്രമണത്തിൽനിന്ന് പിതാവിനെ രക്ഷപ്പെടുത്തിയത്. അതിക്രമം കാണിച്ച വർക്കെതിരേ നടപടിയെടുക്ക ണമെന്നാവശ്യപ്പെട്ട് കുടുംബം കൊല്ലം റൂറൽ എസ്.പി.ക്ക് പരാതി നൽകി.