കൊല്ലം ചിതറയിൽ കിണറ്റിൽ വീണതിനെ തുടർന്ന് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്ന ഷാഡോ എന്ന് പേരുള്ള കുതിരയ്ക്ക് മന്ത്രി ചിഞ്ചു റാണിയുടെ ഇടപെടൽ മൂലം അടിയന്തര ശാസ്ത്രക്രിയ നടത്തി.
ഒരു മാസം മുമ്പാണ് കുതിരയെ ചിതറയിലെ കിണറ്റിൽ നിന്ന് ഫയർഫോഴ്സ് രക്ഷപ്പെടുത്തിയത്.
ചിതറ അമാനി മൻസിലിൽ ഫാസിലുദീന്റെ കുതിരയാണ് ഷാഡോ. രണ്ടര വയസ് മാത്രം പ്രായമുള്ള ഷാഡോയുടെ ആരോഗ്യനിലയെ കുറിച്ച് പൊതുപരിപാടിൽ എത്തിയ മന്ത്രിയോട് ഫാസിലുദീൻ സംസാരിക്കുകയും, ചിഞ്ചുറാണി അടിയന്തര ഇടപെടലിന് ജില്ലാ വെറ്റിനറി കേന്ദ്രം ചീഫ് വെറ്റിനറി ഓഫീസർക്ക് നിർദേശം നൽകി.
കൊല്ലം ജില്ലാ മൃഗാശുപത്രി മേതാവി ഡോ. ഡി.ഷൈൻകുമാറിന്റെ നേതൃത്വത്തിൽ ഡോ. എം. എസ്. സജയ്കുമാർ, ഡോ. എം. എ. നിസാം എന്നിവരെത്തി അനസ്തേഷ്യ നൽകി.
ഒരു മണിക്കൂർ നീണ്ട ശാസ്ത്രക്രിയയിലൂടെ ക്യാൻസർ മുഴ നീക്കം ചെയ്തു.
അഞ്ചു ദിവസത്തെ ആന്റിബയോട്ടിക്കും വേദന സംഹാരികളും നിർദേശിച്ചു. മുറിവുണങ്ങുന്ന മുറയ്ക്ക് കുതിരയെ സവാരിക്ക് ഉപയോഗിക്കാമെന്നും ഡോക്ടർമാർ പറഞ്ഞു.
മന്ത്രി ഇടപെട്ടു; ചിതറയിലെ കിണറ്റിൽ വീണ് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട ഷാഡോ കുതിരയ്ക്ക് അടിയന്തിര ശസ്ത്രക്രിയ.

Subscribe
Login
0 Comments
Oldest