പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സഹോദരനു 123 വർഷം തടവ്

പോക്സോ കേസിൽ സഹോദരന് 123 വർഷം തടവ്. 12 വയസ്സുകാരിയായ സഹോദരിയെ പീഡനത്തിന് ഇരയാക്കി ഗർഭിണിയാക്കിയ കേസിലാണ് ശിക്ഷ വിധിച്ചത്. ഡിഎൻഎ പരിശോധനയിലാണ് സഹോദരനാണ് പ്രതിയെന്ന് തെളിഞ്ഞത്. ശിക്ഷാവിധിക്ക് പിന്നാലെ കൈ ഞരമ്പ് മുറിച്ച് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചെങ്കിലും പരുക്ക് സാരമല്ല.

അരീക്കോട് സ്വദേശിയായ 12 കാരിയെ 19കാരനായ സഹോദരൻ പലവട്ടം പീഡനത്തിനിരയാക്കിയെന്നാണ് കണ്ടെത്തൽ. വീട്ടിൽ വച്ച് തന്നെയായിരുന്നു പീഡനം. പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയതോടെയാണ് പുറംലോകം വിവരമറിയുന്നത്.

123 വർഷം തടവിനു പുറമെ 7 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴയായി ഈടാക്കുന്ന തുക പെൺകുട്ടിയുടെ ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടി വിനിയോഗിക്കണം. 12 വയസ്സുകാരിയും കുടുംബവും ബന്ധുക്കളും പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ചതോടെ ഡിഎൻഎ പരിശോധനയിലൂടെയാണ് പ്രതിക്ക് ശിക്ഷ ഉറപ്പാക്കാനായത്. മഞ്ചേരി പോക്സോ കോടതി ജഡ്‌ജി എ എം അഷ്റഫ് ആണ് ശിക്ഷ വിധിച്ചത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x