Headlines

സി പി ഐ കടയ്ക്കൽ മണ്ഡലം സെക്രട്ടറി ഡോ ആർ ലതാദേവി കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആകും.

സി പി ഐ നേതാവും ചടയമംഗലം മുൻ എം എൽ എ യും ആയ ഡോ ആർ ലതാദേവി കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ആകും. ചടയമംഗലം ഡിവിഷനിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി വിജയിച്ചു ചെമ്പഴന്തി, കൊല്ലം ശ്രീനാരായണ കോളേജുകളിൽ പ്രൊഫസർ ആയിരുന്നു. ദേശീയ ശ്രദ്ധയാകർഷിച്ച അഖിലേന്ത്യാ യുവജന ഫെഡറേഷൻ്റെ കാസർഗോഡ് കേരള മഹിളാ സംഘം പ്രസിഡൻ്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കടയ്ക്കൽ മണ്ഡലം സെക്രട്ടറിയുടെ ചുമതല വഹിക്കുകയാണ് ഇപ്പോൾ. സംസ്ഥാന ഭക്ഷ്യ…

Read More

കടയ്ക്കൽ സിപിഐ വിമതരുടെ നിലപാട് ഇന്നറിയാം ; സിപിഐഎം ലേക്ക് എന്ന് സൂചന

കടയ്ക്കലിൽ സിപിഐയിൽ നിന്ന് ജെ സി അനിലിന്റെ നേതൃത്വത്തിൽ പാർട്ടി വിട്ടവരുടെ രാഷ്ട്രീയ നിലപാട് ഇന്നറിയാം. രാജി വച്ചവർ സിപിഎം ലേക്ക് എന്നാണ് സൂചന. വിമത കൺവെൻഷൻ വിളിച്ച് വിമതർ. 700 ഓളം പ്രവർത്തകർ തങ്ങൾക്കൊപ്പം സിപിഐയിൽ നിന്നും രാജി വച്ചതായി ജെ സി അനിലും കൂട്ടരും പറയുന്നു. ഇവരെ ഉൾപ്പെടുത്തിയാണ് കൺവെൻഷൻ വിളിച്ചു ചേർത്തത് എന്നുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. കടയ്ക്കൽ മണ്ഡലത്തിലെ വിവിധ മേഖലകളിൽ നിന്ന് പ്രവർത്തകരെ എത്തിക്കാൻ ചടുലമായ നീക്കമാണ് നടക്കുന്നത്. സിപിഐ…

Read More

സി പി ഐ നേതാവ് വാഴൂർ സോമൻഎം എൽ എ അന്തരിച്ചു

സി പി ഐ നേതാവ്സഖാവ് വാഴൂർ സോമൻഎം എൽ എ അന്തരിച്ചു 72 വയസ്സായിരുന്നു. തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻ്റ് ആൻ്റ് ഡിസാസ്റ്റർ മാനേജ്മെൻ്റിൽ നടന്ന ഇടുക്കി ജില്ലാ റവന്യൂ അസംബ്ലിയിൽ പങ്കെടുക്കവെ ആണ് കുഴഞ്ഞുവീണത് തുടർന്ന് ശാസ്തമംഗലത്ത് ശ്രീരാമകൃഷ്ണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല പ്രമുഖ ട്രേഡ് യൂണിയൻ നേതാവായിരുന്ന സഖാവ് സോമൻഎ ഐ ടി യു സി സംസ്ഥാന ഭാരവാഹി ആയിരുന്നു. ഭൗതിക ശരീരം അൽപ്പ സമയത്തിനുള്ളിൽ സി പി ഐ സംസ്ഥാന ആസ്ഥാനമായ…

Read More

യുദ്ധവിരുദ്ധ കൂട്ടായ്മയുമായി സി.പി. ഐ

ഇന്ത്യൻകമ്മ്യൂണിസ്റ്റ് പാർട്ടി കടയ്ക്കൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ യുദ്ധത്തിനെതിരെ, സമാധാനത്തിനായി യുദ്ധ വിരുദ്ധ കൂട്ടായ്മ ഇട്ടിവാ മഞ്ഞപ്പാറയിൽ വെച്ച് ബഹു. മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി സ.ജെ. ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു.CPI കടയ്ക്കൽ മണ്ഡലം സെക്രട്ടറി സ. അഡ്വ. ആർ. ലതാദേവി ആദ്യക്ഷ ആയ യോഗത്തിന്ഇട്ടിവാ ലോക്കൽ കമ്മറ്റി സെക്രട്ടറി സ. ബി. രാജീവ് സ്വാഗതം ആശംസിച്ചു. AIYF കൊല്ലം ജില്ലാ സെക്രട്ടറി സ. ടി. എസ് നിതീഷ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ എ. നൗഷാദ്,…

Read More

കുമ്മിൾ ഗ്രാമപ്പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞു ജെ മധു; ഇനിമുതൽ പുതിയ പ്രസിഡന്റ്

കുമ്മിൾ ഗ്രാമപഞായത്ത് രൂപീകരണത്തിന് ശേഷം ആദ്യമായി സി.പി.ഐ യ്ക്ക് പ്രസിഡന്റ് പദവി ലഭിക്കുന്നത്. സിപിഐ കടയ്ക്കൽ മണ്ഡലം സെക്രട്ടേറിയറ്റ് അംഗം കെ.കൃഷ്ണപിള്ളയാണ് പഞ്ചായത്ത് പ്രസിഡണ്ടായി ചുമതല ഏറ്റെടുത്തത്. ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തുകളിൽ ഒന്നാണ് കുമ്മിൾ ഗ്രാമപ്പഞ്ചായത്ത് സിപിഐ സിപിഐഎം മുന്നണി ധാരണ പ്രകാരമാണ്‌ ഇപ്പോൾ സിപിഐഎം ജനപ്രതിനിധിയായി ജയിച്ചു വന്ന ജെ. മധു പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് കൊണ്ട് സിപിഐയ്ക്ക് പ്രസിഡന്റ് സ്ഥാനം കൈമാറിയത്.

Read More

കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോട് അവഗണന എന്ന് ആരോപിച്ചു ചിതറയിൽ പ്രതിഷേധം

കേന്ദ്ര ബഡ്ജറ്റിൽ കേരളത്തോടുള്ള കടുത്ത അവഗണനയിൽ പ്രതിഷേധിച്ചു കൊണ്ടു സിപിഐ ചിതറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചിതറയിൽ പന്തംകൊളുത്തി പ്രതിഷേധം സംഘടിപ്പിച്ചു. എൽസി സെക്രട്ടറി BGK കുറുപ്പ്,മണ്ഡലം കമ്മിറ്റി അംഗം കണ്ണൻകോടു സുധാകരൻ, എൻ സുഭദ്ര,പഞ്ചായത്ത് അംഗം രജിത, AIYF മണ്ഡലം പ്രസിഡൻ്റ് സോണി,മേഖല പ്രസിഡൻ്റ് ദിൽബർ തുടങ്ങിയവർ പങ്കെടുത്തു.

Read More

ചിതറ ഗ്രാമപ്പഞ്ചായത്തിൽ പുതിയ പ്രസിഡന്റ് ചുമതലയേറ്റു

ചിതറ ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റ് എം എസ് മുരളി രാജി വച്ച ഒഴിവിലേക്ക് വന്ന തിരഞ്ഞെടുപ്പിൽ മടത്തറ അനിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചു.23 അംഗങ്ങൾ ഉള്ള പഞ്ചായത്തിൽ 20 പഞ്ചായത്ത് അംഗങ്ങൾ വോട്ടെടുപ്പിൽ എത്തി ചേർന്നു. 13 അംഗങ്ങൾ വോട്ട് രേഖപ്പെടുത്തി മടത്തറ അനിൽ വിജയിക്കുകയായിരുന്നു. ഇടതുപക്ഷ ജനാതിപത്യ മുന്നണിയുടെ ധാരണ പ്രകാരമാണ് ചക്കമല വാർഡിൽ നിന്നും മത്സരിച്ചു വിജയിച്ച സി പി എം പ്രതിനിധി എം എസ് മുരളി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും രാജി…

Read More

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അന്തരിച്ചു

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തിൽ വി കെ പരമേശ്വരൻ നായരുടെ മകനായി 1950 നവംബർ 10ന് ജനിച്ച രാജേന്ദ്രൻ എഴുപതുകളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തന രംഗത്ത് പ്രവേശിക്കുന്നത്. ഏഴും എട്ടും കേരള നിയമസഭകളിലേക്ക് വാഴൂർ നിയോജകമണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. 2015 മുതൽ സിപിഐ സംസ്ഥാന സെക്രട്ടറി ആയി. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

സിപിഐ നേതാവ് ആർ രാമചന്ദ്രൻ അന്തരിച്ചു

സിപിഐ നേതാവ് ആർ രാമചന്ദ്രൻ അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളം അമൃത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ രണ്ടാഴ്ച്ചയായി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെ ആരോഗ്യനില വഷളാകുകയായിരുന്നു. കരുനാഗപ്പള്ളി മുൻ എംഎൽഎയും സിപിഐ കൊല്ലം ജില്ലാ മുൻ സെക്രട്ടറിയുമായിരുന്നു. കഴിഞ്ഞ നിയമസഭയിൽ അംഗമായിരുന്നു. സിപിഐ സംസ്ഥാന കൗൺസിലംഗമാണ് .മൃതദേഹം ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കൊല്ലം ജില്ലാ കൗൺസിൽ ഓഫീസിൽ പൊതുദർശനത്തിന് വെക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp…

Read More

ആലപ്പുഴയിൽ സിപിഎമ്മിൽ വിഭാഗീയത സിപിഎമ്മിൽ രാജിവച്ചു സിപിഐയിലേക്ക്

ആലപ്പുഴ സിപിഎമ്മിൽ വീണ്ടും വിഭാഗീയത. പാർട്ടിയുമായി ഇടഞ്ഞുനിന്ന കുട്ടനാട്ടിലെ സഖാക്കൾ കൂട്ടമായി സിപിഐയിലേക്ക്. കുട്ടനാട് ഏരിയ കമ്മിറ്റി പരിധിയിലെ 5 പഞ്ചായത്തുകളിൽ നിന്നായി 294 പേരാണു സിപിഎം വിടുന്നത്. പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്തംഗങ്ങൾ, പാർട്ടി ഏരിയ, ലോക്കൽ കമ്മിറ്റി അംഗങ്ങൾ, പോഷക സംഘടനകളുടെ ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ ഉൾപ്പെടെയാണു പാർട്ടി വിടുന്നത്. ഇവരിൽ ഭൂരിഭാഗം പേരും സിപിഐയിൽ ചേരും. അതിനുള്ള അപേക്ഷ ഇതിനോടകം തന്നെ നൽകി കഴിഞ്ഞു. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More
error: Content is protected !!