Headlines

നിലമേലിൽ വാഹനാപകടം

നിലമേലിൽ അപകടം, ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് സഞ്ചരിച്ച വാഹനത്തിന് തൊട്ടുമുന്നിലെ പൈലറ്റ് വാഹനത്തിൽ അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് എത്തിച്ചു. തുടർന്ന് ഉള്ള നടപടികൾക്ക് അപകടം നടന്ന സ്ഥലത്ത് മന്ത്രി വീണാ ജോർജ് നേതൃത്വം നൽകി.. കെഎസ്ആർടിസി ബസിനെ മറികടന്ന് വന്ന കാർ മറ്റൊരു കാറുമായി കൂട്ടിയിടിക്കുകയായിരുന്നു 9പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം..

Read More

കുമ്മിൾ തുളസിമുക്കിലൂടെ ടോറസ് ലോറിയുടെ അമിത വേഗത ; ഒഴിവായത് വൻ അപകടം

കുമ്മിൾ തുളസിമുക്കിൽ ടോറസും കാറും അപകടത്തിൽ പെട്ടു അപകടത്തിൽ ഒരു വൈദ്യുതി പോസ്റ്റ് ഉൾപ്പെടെ തകർന്നു. ഒതുക്കി ഇട്ടിരുന്ന കാറിലേക്ക് ടോറസ് ലോറി ഇടിക്കുകയായിരുന്നു അപകടത്തിൽ ആർക്കും പരിക്കുകളില്ല, അമിത വേഗതയിൽ ഇറക്കം ഇറങ്ങിയ ടോറസ് മറ്റൊരു വാഹനം കണ്ട് ബ്രേക്ക് ചെയ്യാൻ ശ്രമിച്ചു എങ്കിലും വാഹനം നിൽക്കാതെ കാറുമായി ഇടിക്കുകയായിരുന്നു. ഈ ഭാഗങ്ങളിൽ ലോഡ് കൊണ്ട് അമിത വേഗതയിൽ ആണ് വാഹനങ്ങൾ പോകുന്നത് എന്ന് നാട്ടുകാർ പറയുന്നു. പലപ്പോഴും വൻ അപകടങ്ങളാണ് ഒഴിവായി പോകുന്നത് അധികൃതർ…

Read More

വാഹനാപകടം ;വയ്യാനം സ്വദേശി മരണപ്പെട്ടു

വാഹനാപകടത്തിൽ വയ്യാനം സ്വദേശി മരണപ്പെട്ടുസ്ക്കൂട്ടിയിൽ വട്ടപ്പാറയിലെ ദന്ത ആശുപത്രിയിലേക്ക് പോയ കോട്ടക്കൽ വയ്യാന൦ സ്വദേശി അനിൽകുമാറു൦ കുടു൦ബവമാണ് അപകടത്തിൽപെട്ടത് അനിൽകുമാ(ർ 44) മരണപ്പെട്ടു. ഒപ്പ൦ഉണ്ടായിരുന്നഭാര്യ സിജി(42).മകൾപാ൪വ്വതി(8)എന്നിവരെ പരിക്കുകളോടെ ഗോകുല൦ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കൊട്ടാരക്കര വെട്ടിക്കവല സ്വദേശി ഓടിച്ച കാർ വെട്ടുക്കവലയിലേക്ക്പോകാൻ ഒരു ഫാസ്റ്റിനെഓവ൪ടേക്ക്ചെയ്ത് സ്ക്കൂട്ടിയിലിടുച്ചാണ് അപകട൦.

Read More

ആറ്റിങ്ങലിൽ ആംബുലൻസ് ഇടിച്ച് 55 കാരന് ദാരുണാന്ത്യം; ആംബുലൻസ് ഡ്രൈവര്‍ പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം ആറ്റിങ്ങലിൽ ആംബുലൻസ് ഇടിച്ച് 55 കാരന് ദാരുണാന്ത്യം. ആറ്റിങ്ങൽ സ്വദേശിയായ വിജയനാണ് മരിച്ചത്. ആറ്റിങ്ങൽ മൂന്നുമുക്ക് ജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കവേയാണ് അപകടം ഉണ്ടായത്. കൊല്ലം ജില്ലാ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രോഗിയെയും കൊണ്ട് പോകവേയായിരുന്നു ആംബുലൻസ് അപകടത്തിൽപ്പെട്ടത്. ആംബുലൻസും ഡ്രൈവറെയും ആറ്റിങ്ങൽ പൊലീസ് കസ്റ്റഡിയിലെടുത്തു. രോഗിയെ മറ്റൊരു ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് വിട്ടു

Read More

സൗദിയിൽ വാഹനാപകടം ചിതറ മതിര സ്വദേശി മരണപ്പെട്ടു

മതിര സ്വദേശി അരുൺ സുരേഷ് ( 29) ആണ് ഇന്നലെ സൗദിയിൽ ദമാം,അൽ മൂജിൽ വെച്ച് ട്രൈലെറും ഡൈനയും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ടത്. ട്രെയിലറിന്റെ പിറകിൽ അരുൺ ഓടിച്ചിരുന്ന ഡൈന ഇടിക്കുകയായിരുന്നുഅരുൺ സഞ്ചരിച്ച വാഹനം പൂർണമായും കത്തി നശിച്ച അവസ്ഥയിലായിരുന്നു.ഒരുമാസത്തിനു മുന്നേ അച്ഛൻ മരിച്ചിരുന്നു. തുടർന്ന് ചടങ്ങുകൾക്ക് നാട്ടിൽ പോയിരുന്നു തിരികെ വീണ്ടും സൗദിയിലേക്ക് വന്നിട്ട് ദിവസങ്ങൾ മാത്രം. നിലവിൽ ഡൈന ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം ദമാം അൽ മൂജ് ഹോസ്പിറ്റൽ മോർച്ചറിയിൽ…

Read More

ചിതറയിൽ ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചു മറിഞ്ഞു 56 കാരൻ മരിച്ചു

ചിതറയിൽ ബൈക്ക് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചു മറിഞ്ഞു 56 കാരൻ മരിച്ചു. കിഴക്കുംഭാഗം അമ്പലംമുക്ക് ഗോപിക നിവാസിൽ സിഎസ് ഗോപകുമാറാണ് മരിച്ചത്. പതിനൊന്നരമണിയോടെ പരുത്തിവിളക്ക് സമീപം വച്ചാണ് അപകടം നടന്നത് വീഴ്ചയിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ ഗോപകുമാറിനെ കടയ്ക്കൽ താലൂകാശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചുപ്ലമ്പിംഗ് തൊഴിലാളിയാണ് മരിച്ച ഗോപകുമാർ

Read More

മലയോരഹൈവേ പാതയിൽ ഓന്തുപച്ച ജംഗ്ഷനിൽ വാഹനാപകടം

മലയോര ഹൈവേ പാതയിൽ ഓന്തുപച്ച ജംഗ്ഷനിൽ തിരുവനന്തപുരം എയർപോർട്ടിൽ നിന്നും തെങ്കാശിയിലേക്ക് പോകുകയായിരുന്ന തമിഴ് സ്വാദേശികൾ സഞ്ചരിച്ച കാർ ആണ് അപകടത്തിൽ പെട്ടത് കഴിഞ്ഞ ദിവസം രാത്രിയിൽഓന്തുപച്ച ജംഗ്ഷനിൽ സമീപം വളവു തിരിയവേ നിയന്ത്രണം നഷ്ടപ്പെട്ടു ജംഗ്ഷനിൽ സ്ഥാപിച്ചിരുന്ന ലോമാസ്റ്റ് ലൈറ്റും, ഇലക്ട്രിക് പോസ്റ്റും, തൊട്ടടുത്ത പുലരി ക്ലബ്‌ ഓഫീസിന്റെ ഒരു ഭാഗവും തകർത്താണ് കാർ നിന്നത്. കാറിൽ സഞ്ചരിച്ചവർക്ക് സാരമായ പരിക്ക് പറ്റി. പരിക്ക് പറ്റിയവരെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുകാർ അപകടത്തിൽ പ്പെട്ട സ്ഥലത്തിനു…

Read More

അഞ്ചൽ കരുകോണിൽ കാർ ഓട്ടോറിക്ഷയിൽ ഇടിച്ചു ഓട്ടോറിക്ഷ ഡ്രൈവർ മരണപ്പെട്ടു

അഞ്ചൽ കരുകോണിൽ കാർ ഓട്ടോറിക്ഷയിൽ ഇടിച്ചു ഓട്ടോറിക്ഷ ഡ്രൈവർ മരണപ്പെട്ടു. കരുകോൺ ഓട്ടോ സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഡ്രൈവറും പുല്ലാഞ്ഞിയോട് സ്വദേശിയുമായ 34വയസ്സുള്ള ഷമീർഖാനാണ് മരണപ്പെട്ടത്. കരുകോണിൽ നിന്നും വയല ഭാഗത്തേക്ക് പോയ ഓട്ടോറിക്ഷയിൽ അഞ്ചലിലേക്ക് വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു .. ഷമീർഖാനെ അഞ്ചലിലെ സ്വകാര്യ ആശുപത്രി പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു

Read More

ചിതറ ഐരക്കുഴിയിൽ വാഹനാപകടം ; ഏഴ് പേർക്ക് പരിക്ക്

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം, ഏഴ് പേർക്ക് പരിക്കേറ്റു , ഒരാളുടെ നില ഗുരുതരം.മടത്തറ – കടയ്ക്കൽ പാതയിൽ ഐരക്കുഴി ജംഗ്ഷനിലാണ് ചിതറ നിന്നും വന്ന കാറും കടയ്ക്കൽ നിന്നും വന്ന കാറും തമ്മിൽ കൂട്ടിയിടിച്ചത്. അപകടത്തിൽ മങ്കാട് നിലമേൽ സ്വദേശികളായ അൽഫിയ (21), ഷൈല (42) , കുമ്മിൾ സംമ്പ്രമം സ്വദേശി ജസ്ന (35), പുതുക്കോട് സ്വദേശി ഷുഹൈബ് (30), സംമ്പ്രമം സ്വദേശി നസ്രിയ (13), ചിതറ കിഴക്കുംഭാഗം സ്വദേശികളായ ആദിൽ (22),ലുബിന സിയാദ് (44)…

Read More

വാഹനാപകടത്തിൽ കടയ്ക്കൽ സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

കൊട്ടാരക്കര പൊലിക്കോട് കാറും, പിക്കപ്പും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. KIP 3rd ലെ ആംഡ് പോലീസ് സബ് ഇൻസ്‌പെക്ടർ കടയ്ക്കൽ സ്വദേശി സാബു (52 വയസ്സ്) ആണ് മരിച്ചത്. ഇന്ന്‌ കൊട്ടാരക്കര ഭാഗത്തുനിന്നും തിരുവനന്തപുരം ഭാഗത്തേക്ക്‌ വരുമ്പോഴാണ് കാർ പൊലിക്കോട് അനാട് വെച്ചു അപകടത്തിൽപ്പെട്ടത്.

Read More
error: Content is protected !!