വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്ത് തലപ്പുഴയിൽ വാഹനാപകടത്തിൽ 9 പേർക്ക് ദാരുണാന്ത്യം
വയനാട് ജില്ലയിലെ മാനന്തവാടിക്കടുത്ത് തലപ്പുഴയിൽ വാഹനാപകടത്തിൽ 9 പേർക്ക് ദാരുണാന്ത്യം. കണ്ണോത്ത് മലയിൽ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. തേയില നുള്ളാൻ പോയി മടങ്ങിയ 9 സ്ത്രീകളാണ് മരണപ്പെട്ടത്. മൂന്നുപേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ജീപ്പിൽ ഉണ്ടായിരുന്നത് 12 പേരാണെന്നാണ് പുറത്തുവരുന്ന വിവരം.മരണപ്പെട്ടവരില്‍ 6 പേരെ തിരിച്ചറിഞ്ഞു.റാണി, ശാന്ത, ചിന്നമ്മ, റാബിയ, ലീല, ഷാജ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. വൈകുന്നേരം മൂന്നരയോടെയാണ് അപകടമുണ്ടായത്. തേയിലനുള്ളി പണി കഴിഞ്ഞുവരുന്നതിനിടെയാണ് അപകടം. പന്ത്രണ്ട് പേര് ജീപ്പിലുണ്ടായിരുന്നത്. അതിൽ 11സ്ത്രീകളായിരുന്നു. അപകടം നടന്നയുടനെ പരിസരവാസികളെത്തി രക്ഷാപ്രവർത്തനം…


