Headlines

കാർഷിക പുരോഗതിക്ക് കർഷക ഉത്പാദക കമ്പനികൾ

കാർഷിക പുരോഗതിക്ക് കർഷക ഉത്പാദക കമ്പനികൾ: എൻ.കെ.പ്രേമചന്ദ്രൻകടയ്ക്കൽ: രാജ്യത്തിന്റെ സമഗ്രമായ കാർഷിക പുരോഗതിയെ ലക്ഷ്യമാക്കിക്കൊണ്ടാണ് ഇന്ത്യയിൽ പതിനായിരം കർഷക ഉത്പാദക കമ്പനികൾ രൂപീകരിക്കുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായി പദ്ധതി നടപ്പിലാക്കിയിട്ടുള്ളതെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പി അഭിപ്രായപ്പെട്ടു. കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി ചിതറ സി.കേശവൻ ഗ്രന്ഥശാലയുമായി സഹകരിച്ച് നടത്തുന്ന ‘അഗ്രി ഫെസ്റ്റ് 2025’ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ കാർഷിക മേഖല നേരിടുന്ന ഏറ്റവും പ്രധാപ്പെട്ട പ്രശ്നനങ്ങളിലൊന്ന് കർഷകന് കൃഷി ലാഭകരമായി മുന്നോട്ട് കൊണ്ട് പോകാൻ…

Read More

മടത്തറ വളവുപച്ചയിൽ കുട്ടിയെ ആക്രമിച്ച പട്ടിക്ക് പേ വിഷബാധ സ്ഥിതികരിച്ചു; നാട്ടുകാർ ജാഗ്രത പാലിക്കുക

മടത്തറ വളവുപച്ചയിൽ തെരുവ് നായയുടെ ആക്രമണത്തിൽ 3 വയസ്സുകാരിക്ക് ഗുരുതര പരിക്ക് പറ്റിയ സംഭവത്തിൽ പട്ടിക്ക് പേ വിഷബാധ സ്ഥിതികരിച്ചു. വളവുപച്ച മഹാദേവർകുന്ന് സ്വാദേശികളായ ഇർഷാദ് ഹന്ന ദമ്പതികളുടെ മകൾ ഇശലിനാണ് കടിയേറ്റത്. മുഖത്ത് കടിയേറ്റ കുട്ടിയെ തിരുവനന്തപുരത്തെ സ്വകാര്യാ ആശുപത്രിയിൽ ICU വിൽ ചികിത്സയിലാണ്. പൊതു ജനങ്ങൾ ജാഗ്രത പാലിക്കണം 1

Read More

ചിതറ വളവുപച്ച സി കേശവൻ ഗ്രന്ഥശാലയിൽ  അഗ്രി ഫസ്റ്റ് 2025

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അംഗീകാരത്തോടുകൂടി നബാർഡിൻ്റെ നിയന്ത്രണത്തിൽ ചടയമംഗലം ബ്ലോക്ക് അടിസ്ഥാനത്തിൽ കർഷകർ ചേർന്നു രൂപീകരിച്ചിട്ടുള്ള കർഷക പ്രസ്ഥാനമാണ് കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി. കാർഷിക മേഖലയുടെ അഭിവൃദ്ധിയും കർഷകൻ്റെ വരുമാനവർദ്ധനവുമാണ് ഈ കമ്പനി ലക്ഷ്യപ്പെടുന്നത് . കഴിഞ്ഞ രണ്ടര വർഷമായി കടക്കൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കർഷക ഉത്പാദക കമ്പനി നമ്മുടെ നാടിൻറെ കാർഷിക മേഖലയിൽ തനതായ ഇടപെടലുകൾ നടത്തി വരികയാണ്. കമ്പനിയുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങളുടെ ഭാഗമായി കൊല്ലം ജില്ലയിലെ മോഡൽ വില്ലേജ് ലൈബ്രറിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള…

Read More

മെരി പോപ്പിൻസ് ഉദ്ഘാടനം ചെയ്തു

വളവുപച്ച എ.കെ.എം. പബ്ലിക് സ്കൂളിൻ്റെ പ്രവേശനോത്സവത്തോടനുബന്ധിച്ച് മെരി പോപ്പിൻസ് കിൻ്റർഗാർട്ടൺചിതറ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടർ എ. നിസാമുദ്ദീൻ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. റിട്ട. അധ്യാപകൻ ആസാദ്, സ്കൂൾ ചെയർമാൻ സജീർ ,അധ്യാപകർ, രക്ഷാകർത്താക്കൾ വിദ്യാർത്ഥികളെന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.സാധാരണക്കാരുടെ കുഞ്ഞുങ്ങൾക്കും പ്ലേ സ്‌കൂൾ വിദ്യാഭ്യാസം ലഭ്യമാകും വിധം വളരെ കുറഞ്ഞ ഫീസാണ് മെരി പോപ്പിൻസ് ഈടാക്കുന്നതെന്ന് ചെയർമാൻ അറിയിച്ചു.രണ്ടരവയസു മുതലുള്ള കുഞ്ഞുങ്ങൾക്കാണ് മെരി പോപ്പിൻസിൽ പ്രവേശനം നൽകുന്നത്

Read More

സാധാരണക്കാർക്കും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുന്ന വിധംവളവുപച്ചയിൽ’

സാധാരണക്കാർക്കും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുന്ന വിധംവളവുപച്ചയിൽ‘മേരി പോപ്പിൻസ് ‘ കിൻ്റർഗാർട്ടൺ ആരംഭിച്ചു.പ്ലേ ക്ലാസിലേക്കും നഴ്സറി ക്ലാസുകളിലേക്കുമുള്ള പ്രവേശനമാണ് ഈ വർഷം നടക്കുന്നത്.രണ്ടര വയസു മുതൽ പ്രായമുള്ള കുട്ടികൾക്ക് അഡ്മിഷനെടുക്കാം. മേരി പോപ്പിൻസിൽ പ്ലേ ക്ലാസിൽ ചേരുന്ന വിദ്യാർത്ഥികൾക്ക്തുടർന്നുള്ള പഠനത്തിന് പുതിയതായി അഡ്മിഷൻ എടുക്കേണ്ടതില്ല.ഡൊണോഷനോ മറ്റുയാതൊരുവിധ അനാവശ്യ പിരിവുകളോ ഇല്ല. മാസം 750 രൂപാ മാത്രം ഈടാക്കിക്കൊണ്ടാണ് മേരി പോപ്പിൻസ് എന്ന സ്കൂൾ പ്രവർത്തിക്കുന്നത്. അഡ്മിഷൻ ഫീസ് 250 രൂപാ മാത്രമാണ് അടക്കേണ്ടത്. വിശാലമായ കുട്ടികൾക്കുള്ള മികച്ച പാർക്കും…

Read More

വളവുപച്ച എ.കെ.എം. സ്കൂളിൻ്റെ പൈതൃക ഗ്രാമം ശ്രദ്ധേയമാകുന്നു

വളവുപച്ച എ.കെ.എം പബ്ലിക് സ്കൂളിലൊരുക്കിയ പൈതൃക ഗ്രാമം ശ്രദ്ധേയമാകുന്നു.സ്കൂളിൽ സംഘടിപ്പിക്കുന്ന ഭക്ഷണ ഉത്സവത്തിന്റെ ഭാഗമായിട്ടാണ് പൈതൃക ഗ്രാമം ഒരുക്കിയത്. വൈയ്ക്കോൽ മേഞ്ഞ ചായക്കടയും അതിനോടനുബന്ധിച്ചുള്ള പഴയ മിഠായികൾ നിറഞ്ഞ പീടികയും പഴമയുടെ ക്കാഴ്ചയായി.പഴയ കാല സോഡാകുപ്പികളും സിനിമാ പോസ്റ്ററും റേഡിയോയും പറ്റുവരവ് ബോർഡുമെല്ലാം കൗതുകമുണർത്തുന്നവയാണ്. അന്നത്തെ കാലത്തെ ബസും പാളകൊണ്ടു വെള്ളമെടുക്കുന്ന കിണറുമെല്ലാം ഈ പൈതൃക ഗ്രാമത്തിലുണ്ട്. ആദ്യകാലത്ത് അടുക്കളയിൽ ഉപയോഗിച്ചിരുന്ന ഉരൽ, ആട്ടുകല്ല് തുടങ്ങി നിരവധി ഉപകരണങ്ങളും ഇവിടെ പ്രദർശനത്തിനുണ്ട്.സന്ദർശകർക്ക് സൗജന്യ പ്രവേശനവും ഒരുക്കിയിരിക്കുന്നു.വളവുപച്ച പോലീസ്…

Read More

വളവുപച്ചയിൽ ബൈക്ക് അപകടത്തിൽ ഉണ്ണിമുക്ക് സൂര്യകുളം സ്വദേശി മരണപ്പെട്ടു

വളവുപച്ചയിൽ കഴിഞ്ഞ ഞായറാഴ്ച ഉണ്ടായ ബൈക്ക് അപകടത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടു. രാത്രി 10.30 ഓടെയാണ് അപകടം സംഭവിച്ചത് . ബൈക്കിന് കുറുകെ പൂച്ച ചാടിയതിനെ തുടർന്ന് ബ്രേക്ക് ചെയ്തപ്പോൾ വീഴുകയായിരുന്നു എന്നാണ് ദൃസാക്ഷികൾ പറയുന്നത്. ഉണ്ണിമുക്ക് ,സൂര്യകുളം സ്വദേശി പ്രേം രാജ്(ചന്തു) 24 ആണ് മരണപ്പെട്ടത് പ്രസന്നൻ ഉഷ ദമ്പതികളുടെ മകനാണ് പ്രേം രാജ് സൂര്യകുളത്ത് വാടക വീട്ടിലെ താമസക്കാർ ആണ്

Read More

ചിതറ വളവുപച്ച അങ്കണവാടി ഓണാഘോഷവും അന്നദാനവും നടത്തി

ചിതറ: വളവുപച്ച 21- നമ്പർ – അങ്കണവാടി വളവുപച്ച സ്നേഹ സാഗരത്തിൽ അന്നദാനം നടത്തി A L M S പ്രസിഡൻ്റ് പ്രജിത് തുമ്പമൺ തൊടിയുടെ അധ്യക്ഷതയിൽ വാർഡ് മെമ്പർ പേഴുംമൂട് സണ്ണി പരിപാടി ഉദ്ഘാടനം ചെയ്തു. ചിതറ ഗ്രാമപഞ്ചായാത്ത് വൈസ് പ്രസിഡൻ്റ് N S ഷീന, വികസന സ്റ്റൻ്റിംഗ് കമ്മിറ്റി ചെയർമാൻ എസ് ഷിബു മറ്റ് പഞ്ചായത്ത് അംഗങ്ങളായ രാജീവ് കൂരപ്പള്ളി, ജനനി, മിനി ഹരികുമാർ, സന്തോഷ് വളവുപച്ച ,ALMS അംഗങ്ങൾ ,അങ്കണവാടി വർക്കർ സുലേഖ…

Read More

ചിതറ വളവുപച്ചയിൽ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം ; രണ്ട് പേർക്ക് പരിക്ക്

വളവുപച്ച ഗുരുമന്ദിരത്തിനടുത്താണ് അപകടം നടന്നത്. വളവുപച്ചയിൽ നിന്നും മടത്തറയിലേക്ക് പോയ yamaha R15V3 ബൈക്കും മടത്തറയിൽ നിന്നും ചിതറയിലേക്ക് വന്ന കാറും തമ്മിൽ കൂട്ടി ഇരിക്കുകയായിരുന്നു. രണ്ട് ബൈക്കുകളിലായി മത്സരിച്ചു വന്നവരിൽ ഒരു വാഹനമാണ് അപകടത്തിൽ പെട്ടത്, മുന്നിലെ വന്ന ബൈക്ക് കാറിന്റെ സൈഡിൽ ഇടിച്ചു, നിയന്ത്രണം വിട്ട് മറിയുകയുമായിരുന്നു എന്നാണ് കാർ ഡ്രൈവർ പറയുന്നു. ബൈക്ക് യാത്രികരായ രണ്ട് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം എന്നാണ് അറിയാൻ കഴിയുന്നത്. കാനൂർ സ്വദേശി അൽ അസദ്…

Read More

ചിതറ വളവുപച്ചയിൽ വാഹനാപകടം അഞ്ചു പേർക്ക് പരിക്ക്

കടയ്ക്കൽ മടത്തറ റോഡിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. ഇന്ന് വെളുപ്പിനാണ് അപകടം സംഭവിച്ചത്. വാഹനത്തിൽ ഉണ്ടായിരുന്നത് പേഴ്‌മൂഡ് സ്വദേശികളാണ് എന്നുള്ള വിവരങ്ങളാണ്  അറിയാൻ കഴിയുന്നത്.  അപകടം നടന്ന ഉടൻ തന്നെ ചിതറ പോലീസ് എത്തി പോലീസ് വാഹനത്തിൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് അറിയാൻ കഴിയുന്നത് വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More
error: Content is protected !!