
ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം ഭർത്താവിനെതിരെ കുളത്തുപ്പുഴ പോലീസ് വധശ്രമത്തിന് അറസ്റ്റ് ചെയ്തു
കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം ഭർത്താവിനെതിരെ കുളത്തുപ്പുഴ പോലീസ് വധശ്രമത്തിന് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും കാപ്പാ കേസിൽ ഉൾപ്പെടെ ശിക്ഷ അനുഭവിച്ചിട്ടുമുള്ള കുളത്തുപ്പുഴ വട്ടക്കരിക്കം സ്വദേശി ഇസ്മയിലാണ് പോലീസ് പിടിയിലായത് . ഈ കഴിഞ്ഞ പത്താം തീയതി വൈകിട്ടോടുകൂടി വീട്ടിലെത്തിയ ഇസ്മയിൽ വീടിന്റെ തൊട്ടടുത്ത ചായ്പ്പിൽ നിൽക്കുകയായിരുന്ന ഇസ്മയിലിന്റെ ഭാര്യ ശാലിനിയെ കത്തികൊണ്ട് കഴുത്തിന് കുത്തുകയായിരുന്നു എന്നാൽ കൈകൊണ്ട് തടഞ്ഞതിനെ തുടർന്ന് കയ്യിലും കൈപ്പത്തിയിലും തുടർന്ന് ഇരുകാലുകളിലും തുടയിലും…