ലഹരി വിൽപ്പനക്കാരായ യുവാക്കളെ എക്സൈസ്പിടികൂടി

ക്രിസ്മസ്, പുതു വത്സര കച്ചവടം ലക്ഷ്യമാക്കി ലഹരി മയക്കു മരുന്ന് സംഘങ്ങൾ സജീവമായതോടെ പരിശോധനക്കിറങ്ങിയ കൊട്ടാരക്കര റേഞ്ച് എക്സൈസിന്റെ പിടിയിലായത് മൂന്ന് കേസുകളിലായി മൂന്ന് പേർ. ഇവരിൽ നിന്നും 8.188ഗ്രാം മെത്താംഫെറ്റാമൈനും , 13 ഗ്രാം കഞ്ചാവും, പൾസർ 220 ബൈക്കും കൊട്ടാരക്കര റേഞ്ച് എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി.. പുതുവത്സരം ലക്ഷ്ഷ്യമിട്ട് മയക്കു മരുന്ന് ലഹരി മാഫിയകൾ സജീവമായതിനെ തുടർന്ന് രഹസ്യ സന്ദേശത്തിനെ തുടർന്ന് കൊട്ടാരക്കര റേഞ്ച് എക്‌സൈസ് സംഘം വ്യാഴാഴ്ച രാത്രി നടത്തിയ പരിശോധനയിൽ നിരവധി…

Read More

വൻ ലഹരി വേട്ട ചിതറ ഐരകുഴി സ്വദേശിയും സുഹൃത്തും പിടിയിൽ

തിരുവനന്തപുരം : വെള്ളറട പന്നിമലയിൽ 150 കിലോ കഞ്ചാവ് പോലീസ് പിടികൂടി. തമിഴ്നാട്ടിൽ നിന്നും കഞ്ചാവുമായി എത്തിയ രണ്ടു പേരെയാണ് വെള്ളറട പോലീസ് പിടികൂടിയത്. തഞ്ചാവൂർ സ്വദേശി നിയാസ്,കൊല്ലം ചിതറ ഐരക്കുഴി ഷമീർ മൻസിൽ ഷമീർഖാൻ എന്നിവരെ മൂന്ന് കിലോമീറ്റർ പിന്തുടർന്നാണ് പോലീസ് വലയിലാക്കിയത്

Read More

കൊല്ലത്ത് പോലീസിന്റെ ലഹരി വേട്ട; യുവാക്കൾ പിടിയിൽ

കൊല്ലം സിറ്റി പോലീസ് നടത്തിയ ലഹരി വേട്ടയിൽ ലഹരി വ്യാപാര സംഘത്തിൽ ഉൾപ്പെട്ട രണ്ട് യുവാക്കൾ പോലീസിന്റെ പിടിയിലായി. മുരുന്തൽ, കുപ്പണ്ണ, താരനിവാസിൽ ഷാനിജിത് മകൻ കിച്ചു എന്ന അഖിൽ ജിത്ത് (26), കരുനാഗപ്പള്ളി, പുതിയകാവ്, ഷീജ മൻസിലിൽ, റഷീദ് മകൻ മുഹമ്മദ് റാഫി (24) എന്നിവരാണ് പിടിയിലായത്. ഡാൻസാഫ് സംഘവും അഞ്ചാലുംമൂട് പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലായിരുന്നു പ്രതികൾ കുടുങ്ങിയത്.ജില്ലാ പോലീസ് മേധാവി വിവേക് കുമാർ ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച…

Read More

ക്രിസ്തുമസ് – പുതുവത്സര സ്പെഷ്യൽ ഡ്രൈവിൽ കാസർഗോഡും തിരുവനന്തപുരത്തും കഞ്ചാവ് വില്പനക്കാരെ എക്സൈസ് അറസ്റ്റ് ചെയ്തു

കാസർഗോഡ് മഞ്ചേശ്വരത്ത് 2.75  കിലോഗ്രാം കഞ്ചാവുമായിഉപ്പള സ്വദേശി സയ്യിദ് മുഹമ്മദ് അർഷാദ് എന്നയാളെ അറസ്റ്റ് ചെയ്തു. കുമ്പള എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ പ്രസന്നകുമാറിന്റെ നേതൃത്വത്തിൽ ഐ.ബി പ്രിവന്റിവ് ഓഫിസർ ശ്രീനിവാസൻ പത്തിൽ, പ്രിവൻ്റീവ് ഓഫിസർ(ഗ്രേഡ്)  രമേശൻ.ആർ, സിവിൽ എക്സൈസ് ഓഫിസർമാരായ ഹമീദ്.എം, അഖിലേഷ്.എം.എം,വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ഇന്ദിര.കെ,ലീമ.പി.കെ, എക്സൈസ് ഡ്രൈവർ പ്രവീൺകുമാർ.പി എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്. തിരുവനന്തപുരത്ത് മുൻ കാപ്പ പ്രതി നിതിന്റെ വീട്ടിൽ നിന്ന് മാരകായുധങ്ങളും കഞ്ചാവും സ്‌ഫോടക വസ്തുക്കളും പിടികൂടി. ഇയാളുടെ…

Read More

കൊല്ലത്ത് പത്ത് ലക്ഷം വിലയുള്ള പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു

കൊല്ലത്ത് ലക്ഷങ്ങൾ വിലയുള്ള പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. കിളികൊല്ലൂർ മുറിയിൽ ഷാജഹാൻ(42) വാടകയ്ക്ക് താമസിച്ച വീട്ടിലായിരുന്നു നാൽപത് ചാക്കുകളിലായി സൂക്ഷിച്ചിരുന്ന 880 കിലോ പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. കൊല്ലം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻറി നർക്കോട്ടിക് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലാണ് നിരോധിത ലഹരി പദാർത്ഥങ്ങൾ പിടിച്ചെടുത്തത്. ഇന്റലിജൻസ് ബ്യൂറോ പ്രിവന്റീവ് ഓഫീസർ ബിജുമോൻ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.കൊല്ലം നഗരസഭാ പരിധിയിലുള്ള പെട്ടമംഗലത്ത് ശോഭിത എന്ന വാടക വീട്ടിലായിരുന്നു പത്ത് ലക്ഷം…

Read More

ദേശീയ പാതയിൽ തിരുവനന്തപുരം ആറ്റിങ്ങലിന് സമീപം ആലംകോട്ട് ഇന്നലെ രാത്രി നടന്ന വാഹനാപകടത്തിൽ പിടിയിലായ ഡ്രൈവറിൽ നിന്നും ലഹരി വസ്തുക്കൾ പിടിച്ചെടുത്തു.

ദേശീയ പാതയിൽ തിരുവനന്തപുരം ആറ്റിങ്ങലിന് സമീപം ആലംകോട്ട് ഇന്നലെ രാത്രി നടന്ന വാഹനാപകടത്തിൽ പിടിയിലായ ഡ്രൈവറിൽ നിന്നും ലഹരി വസ്തുക്കൾ പിടിച്ചെടുത്തു സംഭവത്തിൽ പാലക്കാട് കോങ്ങാട്ട് കരിമ്പ എടക്കുറിശ്ശി കപ്പടം വീട്ടിൽ ജോർജിന്റെ മകൻ ഫ്രാൻസിനെ ( 27 )  പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ കയ്യിൽ നിന്നും  9.3 2 ഗ്രാം കഞ്ചാവും.0 6 ഗ്രാം എം ഡി എം എയും പിടിച്ചെടുത്തു കഴിഞ്ഞദിവസം ആലംകോട് അവിക്സിന്റെ എതിർവശം രാത്രി പത്തര മണിയോടെയായിരുന്നു സംഭവം.  ഇടിയുടെ…

Read More

ആറ്റിങ്ങലിൽ വൻ ലഹരി മരുന്ന് വേട്ട..
വില്പനയ്‌ക്കെത്തിച്ച 53.5 ഗ്രാം MDMA യുമായി രണ്ടുയുവാക്കൾ പിടിയിൽ.

വില്പനയ്ക്കായി എത്തിച്ച 53.5 ഗ്രാം MDMA യുമായി രണ്ടു യുവാക്കൾ ആറ്റിങ്ങൽ പോലീസും തിരുവനന്തപുരം റൂറൽ DANSAF ടീമും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടിയിലായി. പിടിച്ചെടുത്ത ലഹരിമരുന്നിനു വിപണിയിൽ ലക്ഷങ്ങൾ വില വരും. ആറ്റിങ്ങലിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചു ലഹരി മരുന്ന് വിൽപ്പന നടത്തി വന്ന സംഘത്തിലെ പ്രധാനികൾ ആയ ആറ്റിങ്ങൽ കോരാണി കുറക്കട പുകയിലത്തോപ്പ് ബ്ലോക്ക്‌ നമ്പർ 60 ൽ രാജപാലന്റെ മകൻ അപ്പു എന്ന അപ്പുക്കുട്ടനും മാമം കിഴുവിലം പുതുവൽവിള പുത്തെൻ വീട്ടിൽ സജീറിന്റെ…

Read More
error: Content is protected !!