
യാത്രക്കാരിയുടെ സ്വർണമാല സ്വകാര്യ ബസിൽ വച്ച് പൊട്ടിച്ചെടുക്കാൻ ശ്രമിച്ച രണ്ട് തമിഴ് യുവതികളെ വാഹനത്തിൽ ഉണ്ടായിരുന്ന മറ്റ് യാത്രികർ പിടികൂടി പൊലീസിന് കൈമാറി.
യാത്രക്കാരിയുടെ സ്വർണമാല സ്വകാര്യ ബസിൽ വച്ച് പൊട്ടിച്ചെടുക്കാൻ ശ്രമിച്ച രണ്ട് തമിഴ് യുവതികളെ വാഹനത്തിൽ ഉണ്ടായിരുന്ന മറ്റ് യാത്രികർ പിടികൂടി പൊലീസിന് കൈമാറി. കോയമ്പത്തൂർ മുക്കോണം സ്വദേശിനികളായ ലിയ അറുമുഖം (25), കീർത്തന ഉണ്ണി (26) എന്നിവരാണ് പിടിയിലായത്. പെരുമ്പാവൂരിൽ നിന്നും ആലുവയിലേക്ക് വന്ന യാത്രാസ് ബസിലെ യാത്രക്കാരിയായ ചെമ്പറക്കി സ്വദേശിനിയുടെ മാലയാണ് പൊട്ടിക്കാൻ ശ്രമിച്ചത്. രാജഗിരി ആശുപത്രി കവലക്ക് സമീപം ബസ് എത്തിയപ്പോഴാണ് കൃത്രിമ തിരക്കുണ്ടാക്കി മാല പൊട്ടിക്കാൻ ശ്രമിച്ചത്. മൊബൈൽ ഫോൺ, ആധാർ കാർഡ്…