കടയ്ക്കലിൽ 12 കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയിൽ
കടയ്ക്കലിൽ 12 കാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ 64കാരൻ അറസ്റ്റിൽ. കടയ്ക്കലിൽ കഴിഞ്ഞ പതിനാലാം തീയതിയാണ് സംഭവം. പന്ത്രണ്ട് കാരനെ ആളൊഴിഞ്ഞ പുരയിടത്തിൽ കൊണ്ട് പോയി പീഡനത്തിന് ഇരയാക്കിയ പ്രതി കുറ്റിക്കാട് എല്ലുക്കാട് സ്വദേശി ബാബു (64) ആണ് പിടിയിലായത്. കഴിഞ്ഞ പതിനാലിന് ഉച്ചക്ക് ഒന്നരമണിയോടെ വീടിന് സമീപമുളള ആളൊഴിഞ്ഞ കാടുകയറികിടക്കുന്ന പുരയിടത്തിൽ എത്തിച്ച കുട്ടിയെ ഇയ്യാൾ വിവസ്ത്രനാക്കി ലൈംഗിക ചേഷ്ടകൾക്ക് വിധേയമാക്കുകയായിരുന്നു. കുതറിയോടിയ കുട്ടി വീട്ടിലെത്തി വിവരം മാതാപിതാക്കളെ അറിയിച്ചു.തുടർന്ന് കുട്ടിയുടെ രക്ഷിതാക്കളുടെ…


