
പുതുശ്ശേരി കോളേജിന് സമീപം ഇലക്ട്രിക് ലൈനുകൾ തകർന്നു
പുതുശ്ശേരി കോളേജിനെ സമീപം സിമൻറ് കയറ്റി വന്ന ടാങ്കർ ഇലക്ട്രിക് ലൈനുകളും കേബിളുകളും തകർത്തു. ഈ പ്രദേശത്ത് വൈദ്യുതി മുടങ്ങുൻ സാധ്യത
പുതുശ്ശേരി കോളേജിനെ സമീപം സിമൻറ് കയറ്റി വന്ന ടാങ്കർ ഇലക്ട്രിക് ലൈനുകളും കേബിളുകളും തകർത്തു. ഈ പ്രദേശത്ത് വൈദ്യുതി മുടങ്ങുൻ സാധ്യത
ഒൻപതാം ക്ലാസുകാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ചിതറ പുതുശ്ശേരിയിൽ ആണ് സംഭവം. പെൺകുട്ടിയുടെ ആത്മഹത്യക്കുറിപ്പിൽ ഒരു യുവാവിന്റെ പേരെഴുതിയിട്ടുണ്ട്. ഈ യുവാവിനായി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.പോസ്റ്റുമോർട്ടം റിപ്പോർട്ട് കൂടി ലഭിച്ച ശേഷം തുടർനടപടികൾ പൊലീസ് സ്വീകരിക്കും. നിലവിൽ അസ്വഭാവിക മരണത്തിന് ആണ് കേസെടുത്തിരുന്നു. “എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല. ഐ ലവ് യു അഭി” എന്നാണ് കുറിപ്പിലെഴുതിയിരിക്കുന്നത്. കുറിപ്പിൽ പറഞ്ഞിരിക്കുന്ന വ്യക്തി ആരാണെന്ന് വ്യക്തത വന്നിട്ടില്ല. പെൺകുട്ടിയെ വീടിന്റെ ജനൽ കമ്പിയിൽ തൂങ്ങി…
ചിതറ പുതുശ്ശേരി ഷാജി മൻസിലിൽ സലീമിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിലുള്ളവർ ബന്ധുവീട്ടിൽ പോയ സമയത്ത് ആണ് മോഷണം നടന്നത്. സലീമിന്റെ മതവും ഭാര്യയും മക്കളുമാണ് വീട്ടിൽ താമസം . സലീം വിദേശത്താണ്. വീട്ടിൽ മോഷണം നടന്ന വിവരം അറിയുന്നത് സലീമിന്റെ മറ്റൊരു ബന്ധുവാണ്. ആളില്ലാത്ത വീട് തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽ പെട്ട ബന്ധു വന്നുനോക്കുമ്പോൾ വീട് കുത്തി തുറക്കപ്പെട്ട നിലയിൽ ആയിരുന്നു . ഉടൻ ചിതറ പോലീസിൽ വിവരം അറിയിച്ചു. സ്ഥലത്ത് എത്തിയ പൊലീസ് പരിശോധന…
ചടയമംഗലം എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷി ന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ചിതറ പുതുശ്ശേരി ഇലവുകാട് ഉള്ള വീട്ടിൽ നിന്നും 125 ലിറ്റർ ചാരായം വറ്റാനായി പാകപ്പെടുത്തിയ കോടയും 15 ലിറ്റർ വാറ്റ് ചാരായവും ഗ്യാസ് അടുപ്പും, ഗ്യാസ് സിലിണ്ടറും മറ്റ് വാറ്റ് ഉപകരണങ്ങളും കൈവശം വെച്ചതിന് . പുതുശ്ശേരി,കാക്കകുന്ന് ഇലവുകാട് വാർവിളാകത്ത് വീട്ടിൽ ശ്രീധരൻ മകൻ 53 വയസ്സുള്ള ജോയിയെ അറസ്റ്റ് ചെയ്തു. ഇയാളുടെ പേരിൽ ഒരു അബ്കാരി കേസ് ചടയമംഗലം എക്സൈസ് ഓഫീസിൽ രജിസ്റ്റർ ചെയ്തു….