ചടയമംഗലം എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷി ന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ ചിതറ പുതുശ്ശേരി ഇലവുകാട് ഉള്ള വീട്ടിൽ നിന്നും 125 ലിറ്റർ ചാരായം വറ്റാനായി പാകപ്പെടുത്തിയ കോടയും 15 ലിറ്റർ വാറ്റ് ചാരായവും ഗ്യാസ് അടുപ്പും, ഗ്യാസ് സിലിണ്ടറും മറ്റ് വാറ്റ് ഉപകരണങ്ങളും കൈവശം വെച്ചതിന് . പുതുശ്ശേരി,കാക്കകുന്ന് ഇലവുകാട് വാർവിളാകത്ത് വീട്ടിൽ ശ്രീധരൻ മകൻ 53 വയസ്സുള്ള ജോയിയെ അറസ്റ്റ് ചെയ്തു.
ഇയാളുടെ പേരിൽ ഒരു അബ്കാരി കേസ് ചടയമംഗലം എക്സൈസ് ഓഫീസിൽ രജിസ്റ്റർ ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.ചിതറ, മാങ്കോട് പ്രദേശങ്ങളിൽ വൻ തോതിൽ ഏതാനം വ്യക്തികൾ ചാരായം വാറ്റി ഓർഡർ അനുസരിച്ചു വില്പന നടത്തുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് . റെയ്‌ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഉണ്ണികൃഷ്ണൻ. ജി സിവിൽ എക്‌സൈസ് ഓഫീസർ മാരായ , ജയേഷ്, മാസ്റ്റർ ചന്തു , ശ്രേയസ് ഉമേഷ് , സാബു എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു അറസ്റ്റ്