സംസ്ഥാനത്ത് പിഎസ് സി പരീക്ഷ തീയതികളിൽ മാറ്റം

സംസ്ഥാനത്ത് പിഎസ് സി പരീക്ഷ തീയതികളിൽ മാറ്റം. ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് മാറ്റം വരുത്തിയിട്ടുള്ളത്. ഏപ്രിൽ 13, 27 തീയതികളിൽ നിശ്ചയിച്ച ബിരുദതല പ്രാഥമിക പരീക്ഷ മെയ് 11, 25 തീയിതികളിൽ നടത്തുമെന്നാണ് പിഎസ് സി അറിയിച്ചിരിക്കുന്നത്. അവസാനഘട്ട പരീക്ഷ ജൂൺ 15 നും നടക്കും. വനിതാ പൊലീസ് കോൺസ്റ്റബിൾ പരീക്ഷ ജൂണിലേക്കും സ്റ്റാഫ് നഴ്സ് പരീക്ഷ ഏപ്രിൽ 29ലും, ഇലക്ട്രീഷ്യൻ പരീക്ഷ ഏപ്രിൽ 30ലേക്കും മാറ്റി. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞…

Read More

കിളിമാനൂർ മടവൂരിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കിളിമാനൂർ മടവൂരിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവംജോലി ലഭിക്കാത്തതിലുള്ള മനോവിഷമം കാരണമുള്ള ആത്മഹത്യയെന്ന് സൂചന.ഇന്നലെ വൈകുന്നേരമാണ് മടവൂർ കക്കോട് സുജിത്ത് ഭവനിൽ തുളസി-സുനിത ദമ്പതിമാരുടെ മകൻ സുജിത്ത് (26) നെ മടവൂർ കക്കോടുള്ള പാറക്കുളത്തി ൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് നിഗമനം. ജോലി ലഭിക്കാത്തതിലുള്ള മനോവിഷമമാണ് മരണത്തിന് കാരണമെന്ന് സൂചിപ്പിച്ച് സുജിത്ത്എഴുതിയതെന്ന് കരുതുന്ന കത്തും കണ്ടെത്തിട്ടുണ്ട്. ഡിഗ്രി കഴിഞ്ഞ സുജിത്ത്പി.എസ്.സി പരിശീലനത്തിന് പോകുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയ്ക്കു ശേഷം മുതൽസുജിത്തിനെ കാണാതായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിൽ പാറക്കുളത്തിൽമൃതദേഹം…

Read More
error: Content is protected !!