അരിപ്പൽ പട്ടിക വർഗ മേഖലയിൽ ABCD ക്യാമ്പ് സംഘടിപ്പിച്ചു
പട്ടിക വർഗ വിഭാഗത്തിൽ പെട്ട മുഴുവൻ ജനങ്ങൾക്കും ആവശ്യ രേഖകൾ ആയ ആധാർ കാർഡ്, റേഷൻ കാർഡ്, ജനന സർട്ടിഫിക്കറ്റ്, ഇലക്ഷൻ ID കാർഡ്,ആരോഗ്യ ഇൻഷുറൻസ് കാർഡ്, ബാങ്ക് അക്കൗണ്ട് തുടങ്ങിയവ ലഭ്യമാക്കുന്നതിനും അവ ഡിജിലോക്കറിൽ സുരക്ഷിതമാക്കണമെന്നുമുള്ള ലക്ഷ്യത്തോടെ ആരംഭിച്ച അക്ഷയ ബിഗ് ക്യാമ്പയിൻ ഫോർ ഡോക്യുമെന്റ് ഡിജിറ്റലൈസേഷൻ (ABCD) എന്ന പദ്ധതിക്ക് ചിതറ ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പഞ്ചായത്തിലെ പട്ടിക വർഗ മേഖലയിൽ വഞ്ചിയോട് നഗറിൽ വെച്ചു ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. മടത്തറ അനിൽ ഉദ്‌ഘാടനം…