ചിതറയിൽ മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ കൊലപ്പെടുത്തിയത്; പ്രായപൂർത്തിയാകാത്തവൻ ഉൾപ്പെടെ
ചിതറ കാരറ കളിയിലിൽ വീട്ടിൽ 30 വയസ്സുള്ള സുജിനാണ് കൊല്ലപ്പെട്ടത്. ചിതറ കാരറ സ്വദേശികൾ ആയിട്ടുള്ള ലാലു എന്ന് വിളിക്കുന്ന ബിജു,വിജയ്, , തുമ്പമൺതൊടി സ്വദേശി വിവേക്,,മടത്തറ മേച്ചേരി സ്വദേശി സത്യജിത്ത്,പ്രായപ്പൂർത്തിയാകാത്ത 17കാരൻ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി 11 മണിയോടുകൂടി കാരറ ചരിപ്പുറത്തുള്ള റോഡിനോട് ചേർന്നുള്ള റബ്ബർപുരയുടെ മുന്നിൽനിൽക്കുകയായിരുന്ന കൊല്ലപ്പെട്ട സുജിനേയും സുഹൃത്ത് അനന്തുവിനെയും അതുവഴി വന്ന സത്യജിത്തും,വിവേകുംചേർന്ന് അസഭ്യം വിളിക്കുകയും ഇരു കൂട്ടരും തമ്മിൽ വാക്കേറ്റവുമുണ്ടായി. ഇതിനെ തുടർന്ന് സത്യജിത്തും വിവേകും തിരികെ പോവുകയും…


