ചിതറ സത്യമംഗലത്ത് വയോധിക കിണറ്റിൽ വീണ് അപകടം.
ചിതറ : ചിതറ സത്യമംഗലത്ത് വയോധിക കിണറ്റിൽ വീണു. 70 വയസോളം പ്രായമുള്ള വൃദ്ധയാണ് കിണറ്റിൽ വീണത് .സ്വന്തം വീട്ടിലെ കിണറ്റിൽ ആണ് വയോധിക കാൽ വഴുതി വീണത്. തലയ്ക്ക് പരിക്കേറ്റ വയോധികയെ നാട്ടുകാർ രക്ഷപ്പെടുത്തി. കടയ്ക്കൽ ഫയർഫോഴ്സ് സ്ഥലത്ത് എത്തിയെങ്കിലും നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലം ഫയർഫോഴ്സ് എത്തിയപ്പോഴേക്കും നാട്ടുകാർ വൃദ്ധയെ രക്ഷപ്പെടുത്തി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. 1


