
ചിതറയിൽ മുൻ വൈരാഗ്യത്തേ തുടർന്ന് യുവാവിനെകുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളെ സംഭവ സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി
ചിതറ തുമ്പമൺതൊടി കാരറകുന്നിൽ മുൻ വൈരാഗ്യത്തെ തുടർന്ന് കളിയിലിൽ വീട്ടിൽ 30 വയസ്സുള്ള സുജിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളെ ചിതറ പോലീസ് സംഭവ സ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി. മുൻ വൈരാഗ്യത്തെ തുടർന്ന് പ്രതികൾ ഈ മെയ് മാസം ഇരുപതാം തീയതി രാത്രിയിൽ സുജിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. അന്നേ ദിവസവും അടുത്ത ദിവസം പകലുമായി കേസിലെ അഞ്ച് പ്രതികളെയും ചിതറ പോലീസ് പിടികൂടിയിരുന്നു. കൂടുതൽ അന്വേഷണം നടത്തുന്നതിനു വേണ്ടി ഇന്ന് ചിതറ പോലീസ് പ്രതികളെ കടയ്ക്കൽ കോടതിയിൽ…