Headlines

ചിതറ പുതുശ്ശേരിയിൽ വീട് കുത്തി തുറന്ന് മോഷണം;2പവനോളം സ്വർണവും 30,000 രൂപയും അപഹരിച്ചു

ചിതറ പുതുശ്ശേരി ഷാജി മൻസിലിൽ സലീമിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിലുള്ളവർ ബന്ധുവീട്ടിൽ പോയ സമയത്ത് ആണ് മോഷണം നടന്നത്. സലീമിന്റെ മതവും ഭാര്യയും മക്കളുമാണ് വീട്ടിൽ താമസം . സലീം വിദേശത്താണ്. വീട്ടിൽ മോഷണം നടന്ന വിവരം അറിയുന്നത് സലീമിന്റെ മറ്റൊരു ബന്ധുവാണ്. ആളില്ലാത്ത വീട് തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽ പെട്ട ബന്ധു വന്നുനോക്കുമ്പോൾ വീട് കുത്തി തുറക്കപ്പെട്ട നിലയിൽ ആയിരുന്നു . ഉടൻ ചിതറ പോലീസിൽ വിവരം അറിയിച്ചു. സ്ഥലത്ത് എത്തിയ പൊലീസ് പരിശോധന…

Read More

ചിതറയിൽ കിണറ്റിൽ വീണ ആടിനെ കടയ്ക്കൽ ഫയർ ഫോഴ്‌സ് എത്തി രക്ഷപ്പെടുത്തി

ഇന്ന് വൈകുന്നേരം 5 അര മണിക്ക് ആണ് ആട് കിണറ്റിൽ വീണത്മൂന്ന് മാസം പ്രായമായ ആടാണ് വീണത് . കിണറ്റിൽ ഓക്സിജൻ കുറവ് ആയതിനാൽ ഓക്സിജൻ സിലണ്ടർ ഉൾപ്പെടെ ഉപയോഗിച്ച് ആണ് കടയ്ക്കൽ ഫയർഫോഴ്‌സ് കിണറ്റിൽ ഇറങ്ങി ആടിനെ രക്ഷപെടുത്തിയത്. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചിതറ വേങ്കൊട് യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ചിതറ വേങ്കോട് സുബീഷിനെയാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത് . തിരക്കാഥാകൃത്തും സംവിധായകനുമായ സുരേഷ് വെങ്കോടിൻ്റെ മകനാണ് സുബീഷ്. ചടയമംഗലം ജയകുമാർ ടയർ കടയിലെ ജീവനക്കാരനായിരുന്നു ആയിരുന്നു. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ഒറ്റക്കണ്ണുമായി ചിതറയിലെ ഹൈമാക്‌സ് ലൈറ്റ്; പ്രതിഷേധം അറിയിച്ചു യുവജനങ്ങൾ

ചിതറ ജംങ്ഷനിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാക്‌സ് ലൈറ്റിന് കേടുപാടുകൾ സംഭവിച്ചിട്ട് മാസങ്ങൾ ഏറെയായി. ലക്ഷങ്ങൾ മുടക്കി പലയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാക്‌സ് ലൈറ്റുകൾ പലതും നശിച്ചു പോകലിന്റെ വക്കിലാണ്. കൃത്യമായ ഇടവേളകളിൽ കേടുപാടുകൾ പരിശോധിച്ച് വേണ്ട നടപടികൾ എടുക്കാത്തത് കൊണ്ടാണ് പൊതുജനങ്ങളുടെ ഫണ്ട് ഇങ്ങനെ നഷ്ട്ടമാകുന്നത് എന്ന് ചിതറയിലെ യുവാക്കൾ പറയുന്നത്. ചിതറയിൽ സ്ഥാപിച്ചിട്ടുള്ള ഹൈമാക്‌സ് ലൈറ്റ് ചിതറ ജംഗ്ഷനിൽ മുഴുവൻ പ്രകാശം പകർന്ന് ജനങ്ങൾക്ക് വളരെ ഉപകാരമായിരുന്നു. എന്നാൽ ഇന്ന് ഈ ലൈറ്റിന് കേടുപാടുകൾ സംഭവിച്ചിരിക്കുന്നു. ഈ ലൈറ്റിന്…

Read More

ചിതറ കല്ലുവെട്ടാം കുഴിയിൽ വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

ചിതറ കല്ലുവെട്ടാംകുഴി സ്വദേശി ശശിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ മുതൽ  ശശിയെ കാണാൻ ഇല്ലായിരുന്നു . വീട്ടുകാർ അന്വേഷണം നടത്തി എങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ചിതറ പോലീസ് സ്റ്റേഷനിൽ പരാതി നൽകി പോലീസ് അന്വേഷണം നടത്തി വരികയാണ് നാട്ടുകാർ കിണറ്റിൽ വീണ് മരിച്ച നിലയിൽ ശശി(67)നെയാണ് കണ്ടെത്തിയത്. സ്വകാര്യ വ്യക്തിയുടെ കുടുംബ വീട്ടിലെ കിണറ്റിനുള്ളിലാണ് മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ശശിയുടെ  അയൽപക്കത്തെ വീട്ടിലെ കിണറ്റിൽ ആണ്  മരിച്ചു കിടന്നത്. വീട്ടുകാർ കിണറ്റിൽ…

Read More

കടയ്ക്കൽ ചിതറ മടത്തറ മേഖലയിൽ ഭിക്ഷാടത്തിന് എത്തുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്

കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഭിക്ഷാടനം നടത്തുന്നവരുടെ എണ്ണം കൂടുന്നു. തമിഴ്, കന്നഡ സംസാരിക്കുന്നവരാണ് അധികവും. ചിതറ, കടയ്ക്കൽ മേഖലയിലാണ് ഇത്തരക്കാരെ കൂടുതൽ കാണുന്നത്. തമിഴ്‌നാട്ടിൽ നിന്ന് ആര്യങ്കാവ്, തെന്മല, കുളത്തുപ്പുഴ കടന്നു മടത്തറയിൽ എത്തുന്നവരും ഉണ്ട്. പകൽ വീടുകളിലും ഭിക്ഷാടനത്തിന് എത്തുന്നു. കടയ്ക്കൽ ചന്ത, ബസ് സ്‌റ്റാൻഡ്, മടത്തറ ബസ് സ്‌റ്റാൻഡ് എന്നിവിടങ്ങളിലാണ് ഇവർ അന്തി ഉറങ്ങുന്നത് വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

ചിതറ പമ്പിനുള്ളിലെ കൊലപാതകശ്രമം; പ്രതികൾ അറസ്റ്റിൽ

12.03.2024 തീയതി വൈകിട്ട്ആറുമണിയോടെയാണ്സംഭവം നടന്നത്. മാങ്കോട് വില്ലേജിൽ ചിതറകോത്തല എന്ന സ്ഥലത്ത് റഹ്മത്ത് മനസ്സിൽഫിറോസ് ഖാൻ മകൻ 28 വയസ്സുള്ളമുഹമ്മദ് റാഫിയെയാണ് പ്രതികൾവാളുകൊണ്ട് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.12.03.2024 തീയതി വൈകിട്ട്ആറു മണിക്ക്മുഹമ്മദ് റാഫി തൻറെ ഉടമസ്ഥതയിലുള്ളജെസിബി ചിതറ പമ്പിൽ പാർക്ക് ചെയ്തിരുന്നു.തുടർന്ന് മുഹമ്മദ് റാഫി യോട്വൈരാഗ്യത്തിൽ തുടരുന്നപ്രതി ജിൻഷാദിന്റെഉടമസ്ഥതയിലുള്ളജെസിബി അതിനു മുന്നിലായി കൊണ്ടു പാർക്ക് ചെയ്തു. ജിൻഷാദിന്റെ ജെ സി ബി യിലെ ജോലിക്കാരായവിഗ്നേഷ്, അഖിൽ കൃഷ്ണൻ, അമൽ കൃഷ്ണ എന്നിവർ വാഹനം പാർക്ക് ചെയ്തതിനുശേഷം മുഹമ്മദ് റാഫിയുടെ…

Read More

ചിതറ ഗവർമെന്റ് എൽ പി എസിൽ ദീർഘകാല പ്രധാന അധ്യാപകനായി സേവനം അനുഷ്ടിച്ച രാജു സാറിന് യാത്രയയപ്പ് നൽകി ചിതറ ഗ്രാമപ്പഞ്ചായത്ത്

ചിതറ ഗവർമെന്റ് എൽ പി എസ് സ്കൂളിന്റെ ഓരോ വളർച്ചയ്ക്കും വേണ്ടി പ്രവർത്തിച്ച സ്കൂളിനും നാടിനും മാതൃകയായി മാറിയ രാജു സർ ഈ മാസം 31 ന് സർവീസിൽ നിന്നും വിരമിക്കുകയാണ് . വിരമിക്കുന്നതിന് മുന്നോടിയായി ചിതറ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി ചിതറ പഞ്ചായത്ത് ആദരിച്ചു. സ്നേഹാദരവും ആശംസകളും നിരവധി പേർ അർപ്പിച്ചു. രാഷ്ട്രീയ സാമൂഹിക അധ്യാപന മേഖലയിലെ നിരവധിപേരാണ് യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തത്. ചിതറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സെക്രട്ടറി പഞ്ചായത്ത് അംഗങ്ങൾ കൊല്ലം…

Read More

ചിതറ യാത്രാക്ലേശത്തിന് പരിഹാരം പഴവൂർക്കോണം ഇരപ്പുപാറ റോഡിൽ കലുങ്ക് നിർമ്മിക്കുന്നു

പഴവൂർക്കോണം പ്രദേശവാസികളുടെ യാത്രാ ക്ലേശത്തിന് പരിഹാരമായി ചിതറ പഞ്ചായത്ത് പഴവൂർക്കോണം- ഇരപ്പുപാറ – ഭജനമഠം റോഡിൽ കലുങ്ക് നിർമ്മിക്കുന്നു. തറക്കല്ലിടൽ ഇരപ്പുപാറയിൽ പഞ്ചായത്ത് പ്രസിഡന്റ് എം എസ് മുരളി നിർവഹിച്ചു. പഞ്ചായത്ത് അംഗം പി സിന്ധു അധ്യക്ഷയായി. ദുഷന്തകുമാർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് തനത് ഫണ്ട് 4.5 ലക്ഷം രൂപ ചെലവഴിച്ചാണ് കലുങ്ക് നിർമ്മിക്കുന്നത്. പഴവൂർക്കോണം പ്രദേശവാസികൾക്ക് ഭജനമഠം ജംഗ്ഷനിൽ എത്തിയിരുന്നത് 3 കിലോമീറ്റർ ചുറ്റിയാണ്. കലുങ്ക് നിർമ്മിക്കുന്നതോടെ 100 മീറ്റർ സഞ്ചരിച്ചാൽ ഭജനമഠത്തിൽ എത്തിച്ചേരാൻ സാധിക്കും….

Read More

ചിതറ പോലീസ് സ്റ്റേഷനിലെ വനിതാ എസ് ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്ന് പേർ പിടിയിൽ

അരിപ്പ അമ്മയമ്പലം ശിവക്ഷേത്രത്തിലെ ഉത്സവത്തിനിടെ വനിത എസ്ഐ ഉൾപ്പെടെയുള്ള പൊലീസ് സംഘത്തെ ആക്രമിച്ച മൂന്ന് പേർ പിടിയിൽ. വേങ്കൊല്ല സ്വദേശികളായ സജിമോൻ, വിനീത്, രാജീവ് എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. പൊലീസ് വാഹനത്തിന് മുന്നിൽ നൃത്തം ചെയ്‌ത പ്രതികൾ വാഹനം തടഞ്ഞ് മാർഗതടസം സൃഷ്ട‌ിച്ചിരുന്നു. തുടർന്ന് വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയ വനിത എസ്ഐയെ തടഞ്ഞുവെച്ചു ഉദ്യോഗസ്ഥരെ ആക്രമിച്ചു .വനിത എസ്ഐ യെ ഉപദ്രവിച്ചതിനും ജീപ്പിന് കേടുപാടുകൾ വരുത്തിയതിനും ഇവർക്കെതിരെ കുറ്റം ചുമത്തി. സ്ത്രീത്വത്തെ…

Read More
error: Content is protected !!