കൊട്ടാരക്കരയിൽ മൂന്നുപേർക്ക് വെട്ടേറ്റു;7 മാസം പ്രായമുള്ള കുഞ്ഞിനും പരിക്ക്

കൊട്ടാരക്കരയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് വെട്ടേറ്റു. ഏഴുമാസം പ്രായമുള്ള കുഞ്ഞിനും ആക്രമണത്തിൽ പരുക്കേറ്റു. കുടുംബ വഴക്കാണ് ആക്രമണകാരണമെന്ന് പൊലീസ് പറയുന്നു അരുൺ (28), പിതാവ് സത്യൻ (48), മാതാവ് ലത (43), അരുണിൻ്റെ ഭാര്യ അമൃത, 7 മാസം പ്രായമുള്ള മകൾ എന്നിവർക്കാണ് പരുക്ക് പറ്റിയത്.പള്ളിക്കൽ മൈലം മാരിയമ്മൻ ക്ഷേത്രത്തിലെ പൊങ്കാല സമർപ്പണം കഴിഞ്ഞ് മടങ്ങിയ കുടുംബത്തിനാണ് ആക്രമണം ഉണ്ടായത്.വടിവാൾ, കമ്പിവടി എന്നിവ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആക്രമിച്ചയാളുമായി കുടുംബത്തിന് പ്രശ്നങ്ങളുണ്ടായിരുന്നു. അരുണിനാണ്…

Read More

ലഹരി വിൽപ്പനക്കാരായ യുവാക്കളെ എക്സൈസ്പിടികൂടി

ക്രിസ്മസ്, പുതു വത്സര കച്ചവടം ലക്ഷ്യമാക്കി ലഹരി മയക്കു മരുന്ന് സംഘങ്ങൾ സജീവമായതോടെ പരിശോധനക്കിറങ്ങിയ കൊട്ടാരക്കര റേഞ്ച് എക്സൈസിന്റെ പിടിയിലായത് മൂന്ന് കേസുകളിലായി മൂന്ന് പേർ. ഇവരിൽ നിന്നും 8.188ഗ്രാം മെത്താംഫെറ്റാമൈനും , 13 ഗ്രാം കഞ്ചാവും, പൾസർ 220 ബൈക്കും കൊട്ടാരക്കര റേഞ്ച് എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടി.. പുതുവത്സരം ലക്ഷ്ഷ്യമിട്ട് മയക്കു മരുന്ന് ലഹരി മാഫിയകൾ സജീവമായതിനെ തുടർന്ന് രഹസ്യ സന്ദേശത്തിനെ തുടർന്ന് കൊട്ടാരക്കര റേഞ്ച് എക്‌സൈസ് സംഘം വ്യാഴാഴ്ച രാത്രി നടത്തിയ പരിശോധനയിൽ നിരവധി…

Read More

കൊട്ടാരക്കരയിൽ അമ്മ ഓടിച്ചിരുന്ന കാർ മറിഞ്ഞ് മകൾക്ക് ദാരുണാന്ത്യം

കൊട്ടാരക്കര വാളകത്ത് അമ്മ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരികിലെ കടത്തിണ്ണയിലേക്ക് ഇടിച്ചു കയറി മറിഞ്ഞുണ്ടായ അപകടത്തിൽ മകൾക്ക് ദാരുണാന്ത്യം. കൊട്ടാരക്കര ലോവർ കരിക്കം ന്യൂ ഹൗസിൽ ജയിംസ് ജോർജിന്റെയും ബിസ്മിയുടെയും മകൾ ആൻ്റിയ (16) ആണ് മരിച്ചത്. കാർ ഓടിച്ചിരുന്ന ബിസ്‌മി (39), ഒപ്പമുണ്ടായിരുന്ന മുത്തശ്ശി ശോശാമ്മ (76) എന്നിവരെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്‌ച ഉച്ചയ്ക്ക് രണ്ടുമണിയോടെ എം.സി. റോഡിൽ വാളകം വില്ലേജ് ഓഫീസിന് സമീപമായിരുന്നു അപകടം. മറിഞ്ഞ കാറിനടയിൽപ്പെട്ട ആന്റിയയുടെ…

Read More

കൊട്ടാരക്കരയിൽ പെണ്‍വാണിഭ സംഘം പിടിയിൽ

രണ്ടുപേര്‍ അറസ്റ്റില്‍ കൊട്ടാരക്കര: കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളേജിന് സമീപത്തായി വീട് വാടകക്കെടുത്ത് സ്ത്രീകളെ ഉപയോഗിച്ച് അനാശാസ്യം നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. ഏജന്റുമാരായി പ്രവര്‍ത്തിച്ചുവന്ന മേലില ചേത്തടി മംഗലത്ത് പുത്തന്‍വീട്ടില്‍ വിനീത് (40), മേലില വില്ലൂര്‍ രാഹുല്‍ സദനത്തില്‍ അനന്തകൃഷ്ണന്‍ (28) എന്നിവരാണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്.അനാശാസ്യ പ്രവര്‍ത്തനത്തിനായി എത്തിയ വിതുര സ്വദേശിയായ ലോറി ഡ്രൈവര്‍ നല്‍കിയ പരാതിയിലാണ് ഇവര്‍ പിടിയിലായത്. മൊബൈലില്‍ സുന്ദരികളായ യുവതികളുടെ ചിത്രം കാണിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലോറി ഡ്രൈവര്‍ വിതുരയില്‍ നിന്ന് കൊട്ടാരക്കരയിലെ…

Read More

കൊട്ടാരക്കര കലയപുരം പെട്രോൾ പമ്പിന് സമീപം അധ്യാപകനെ കാറിൽ മരിച്ച നിലയിൽ കണ്ടെത്തി

കഴിഞ്ഞ ദിവസം ഉച്ച മുതൽ കാർ റോഡ് സൈഡിൽ പാർക്ക് ചെയ്തിരിക്കുകയായിരുന്നു. സൈഡിൽ വിശ്രമിക്കുകയാണ് എന്ന് കരുതി ആളുകൾ ശ്രദ്ധിച്ചില്ല. തുടർന്ന് രാത്രിയോടുകൂടി നാട്ടുകാർ പോലീസിനെ വിവരം അറിയിച്ചു. ഡ്രൈവർ സൈഡിൽ നിന്നും മാറി ഇടതു സൈഡിലാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.അടൂർ, പറക്കോട്, മേടയിൽ വീട്ടിൽ ശ്രീ. R. മണികണ്ഠൻ (51) ആണ് മരണപ്പെട്ടത്ഫോറൻസിക് സംഘം എത്തി വിദഗ്ധ പരിശോധനകൾ നടത്തും. കൊട്ടാരക്കര പോലീസ് എത്തി പ്രാഥമിക നടപടികൾ ആരംഭിച്ചു കൊടുമൺ, അങ്ങാടിക്കൽ, SNV ഹയർ സെക്കണ്ടറി…

Read More

കൊട്ടാരക്കര ബസ് സ്റ്റാൻഡിൽ പിച്ചയെടുത്ത് പ്രതിഷേധിച്ച് തൊഴിലാളികൾ

സ്കൂൾ പാചക തൊഴിലാളികളാണ് പ്രതിഷേധവുമായി കൊട്ടാരക്കര ബസ്റ്റാന്റിലേക്ക് എത്തിയത് . മൂന്ന് മസത്തിലേറെയായി ശമ്പളം ലഭിക്കുന്നില്ല എന്നാണ് പരാതി ബസ്സ്റ്റാന്റിൽ പിച്ചയെടുത്ത് പണം സർക്കാറിന് നൽകാൻ പോകുന്നു എന്ന് തൊഴിലാളികൾ പറയുന്നു. പലപ്പോഴും സർക്കാരിലേക്ക് നിവേദനം നൽകിയിരുന്നു എന്നാൽ ഫണ്ടില്ല എന്നുള്ള മറുപടിയാണ് തിരികെ വരുന്നത്. എന്നും തൊഴിലാളികൾ പറയുന്നു. വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

നാലേകാൽ കിലോ കഞ്ചാവുമായി ആയൂർ സ്വദേശി അറസ്റ്റിൽ

കൊല്ലം റൂറൽ എസ്. പി. കെ. എം. സാബു മാത്യുവിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ റൂറൽ ഡാൻസാഫ് ടീമും കൊട്ടാരക്കര പോലീസും ചേർന്ന് ആയൂർ ഇളമാട് തൊട്ടശ്ശേരി സ്വദേശി ആൽബിൻ വി. എസ് (23) നെ യാണ് കൊട്ടാരക്കര കെ. എസ്. ആർ. ടി. സി. ബസ് സ്റ്റാൻഡ് പരിസരത്തു നിന്നും അറസ്റ്റ് ചെയ്തത്. വിശാഖപട്ടണത്തു നിന്നും ട്രെയിൻ മാർഗം കോട്ടയത്തു എത്തി അവിടെനിന്നും KSRTC ബസിൽ കൊട്ടാരക്കരയിൽ എത്തിയപ്പോഴാണ് പിടികൂടിയത്, ട്രാവൽ ബാഗിൽ രണ്ട്…

Read More

കൊട്ടാരക്കര മധ്യവസ്കനെ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തി

കൊട്ടാരക്കര പട്ടാഴിയിൽ പാൽ കറക്കാൻ പോയ മധ്യവസ്കനെ വെട്ടേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. മൈലാടുംപാറ സ്വദേശി സാജനാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് സംഭവം. പശു ഫാമിൽ നിന്ന് തിരിച്ചെത്തുന്ന സമയം കഴിഞ്ഞിട്ടും സാജൻ മടങ്ങി വരാത്തതിനാൽ മകൻ അടക്കമുള്ള ബന്ധുക്കൾ തിരഞ്ഞുപോയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. കുന്നിക്കോട് പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം പ്രദേശത്ത് ഒരു വഴി ത‍ർക്കം നടന്നിരുന്നു. ഇതിൽ മറു വശത്തുള്ള ചിലരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. സംഭവ…

Read More

കൊട്ടാരക്കരയിൽ ഹരിതകർമ സേന അംഗത്തെ  വളർത്തു നായയെ വിട്ട് കടിപ്പിച്ചതായി പരാതി

കൊട്ടാരക്കര വെളിയം പഞ്ചായത്തിലാണ് ഹരിത കർമ്മ സേന അംഗത്തെ വളർത്തു നായയെ വിട്ട് കടിപ്പിച്ചതായി പറയുന്നത്. റോസമ്മയ്ക്കാണ് കടിയേറ്റത്. ഓട്ടോ ഡ്രൈവറായ മനോജ് എന്ന ആളുടെ വീട്ടിൽ പ്ലാസ്റ്റിക് എടുക്കാൻ ചെന്നപ്പോൾ മനോജ് മദ്യപിച്ചു നിൽക്കുകയായിരുന്നു എന്ന് റോസമ്മ പറയുന്നു .  കെട്ടഴിഞ്ഞു വന്ന പട്ടിയെ മനോജ് പിടിക്കുകയും മദ്യത്തിന്റെ ലഹരിയിൽ  തമാശ കണക്കുന്ന പോലെ  റോസമ്മയുടെ മുന്നിൽ കൊണ്ട് ചെന്ന് പട്ടിയോട് കടിക്കാൻ പറയുകയും ചെയ്യുകയായിരുന്നു എന്ന് പറയുന്നു. പലവട്ടം പട്ടിയോട് ആക്രോശിച്ച മനോജ് ശക്തിയായി…

Read More

കൊട്ടാരക്കരയിൽ വാഹനം അപകടം

കൊട്ടാരക്കരയിൽ സ്വകാര്യ ബസും ഗ്യാസ് ലോറിയും കൂട്ടിയിടിച്ച് അപകടം സാരമായി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൊട്ടാരക്കര തൃക്കണ്ണമംഗലത്താണ്  അപകടം നടന്നത് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More
error: Content is protected !!