രണ്ടുപേര്‍ അറസ്റ്റില്‍ കൊട്ടാരക്കര: കൊട്ടാരക്കര സെന്റ് ഗ്രിഗോറിയസ് കോളേജിന് സമീപത്തായി വീട് വാടകക്കെടുത്ത് സ്ത്രീകളെ ഉപയോഗിച്ച് അനാശാസ്യം നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. ഏജന്റുമാരായി പ്രവര്‍ത്തിച്ചുവന്ന മേലില ചേത്തടി മംഗലത്ത് പുത്തന്‍വീട്ടില്‍ വിനീത് (40), മേലില വില്ലൂര്‍ രാഹുല്‍ സദനത്തില്‍ അനന്തകൃഷ്ണന്‍ (28) എന്നിവരാണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്.അനാശാസ്യ പ്രവര്‍ത്തനത്തിനായി എത്തിയ വിതുര സ്വദേശിയായ ലോറി ഡ്രൈവര്‍ നല്‍കിയ പരാതിയിലാണ് ഇവര്‍ പിടിയിലായത്. മൊബൈലില്‍ സുന്ദരികളായ യുവതികളുടെ ചിത്രം കാണിച്ചതിന്റെ അടിസ്ഥാനത്തിലാണ് ലോറി ഡ്രൈവര്‍ വിതുരയില്‍ നിന്ന് കൊട്ടാരക്കരയിലെ വാടക വീട്ടില്‍ എത്തിയത്. ഫോട്ടോയില്‍ കണ്ട സ്ത്രീകളല്ല അവിടെ ഉണ്ടായിരുന്നത് എന്നതിനെ ചൊല്ലി തര്‍ക്കമുണ്ടാവുകയും ലോറി ഡ്രൈവറെ അനന്തകൃഷ്ണനും വിനീതും കൂടി മര്‍ദ്ദിച്ചശേഷം കയ്യില്‍ ഉണ്ടായിരുന്ന പൈസ പിടിച്ചെടുക്കുകയും ചെയ്തു
കൊട്ടാരക്കരയിൽ പെണ്‍വാണിഭ സംഘം പിടിയിൽ
Subscribe
Login
0 Comments
Oldest