കൊച്ചിയിൽ സ്കൂ‌ൾ വിദ്യാർഥിനിയെ കാണാതായി ;നാടാകെ തിരഞ്ഞ് പോലീസ്

കൊച്ചിയിൽ സ്കൂ‌ൾ വിദ്യാർഥിനിയെ കാണാതായി. സരസ്വതി വിദ്യാനികേതൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയെയാണ് കാണാതായത്. വടുതല സ്വദേശിയായ തൻവിയെ ആണ് സ്കൂളിൽ നിന്ന് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് കാണാതായത്. എസിപി ജയകുമാറിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. വൈകുന്നേരം മുതലാണ് കുട്ടിയെ കാണാതായത്. നഗരം കേന്ദ്രീകരിച്ചാണ് പൊലീസ് പരിശോധന. എളമക്കര പൊലീസാണ് പരിശോധന നടത്തുന്നത്. കുട്ടി സൈക്കിളിലാണ് വീട്ടിലേക്ക് കാണാതായത്. പച്ചാളത്ത് വെച്ചാണ് കുട്ടിയെ കാണാതാകുന്നത്. കുട്ടി സൈക്കിൾ ചിവിട്ടി പോകുന്നതിന്റെറെ ദൃശ്യങ്ങൾ പുറത്തുവന്നു. പുതു വൈപ്പ്, കണ്ടെയ്ന‌ർ റോഡ്…

Read More

കൊച്ചി മാടവനയിൽ കല്ലട ബസ് മറിഞ്ഞ് ഒരാൾ മരിച്ചു; നിരവധി പേർക്ക് പരിക്ക്

കൊച്ചി മാടവനയിൽ കല്ലട ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. ഇടുക്കി വാഗമണ്‍ സ്വദേശിയായ ജിജോ സെബ്ബാസ്റ്റ്യനാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്. ബസ് സിഗ്നൽ പോസ്റ്റിൽ ഇടിച്ചാണ് അപകടം ഉണ്ടായതെന്നാണ് വിവരം. നിലവിൽ ഏഴ് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോ​ഗ്യനില തൃപ്തികരമാണ്. ബസ്സിനൊപ്പം അപകടത്തിൽ പെട്ട ബൈക്ക് യാത്രക്കാരനാണ് മരിച്ച ജിജോ. ജിജോയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ കൂടുതൽ പേരെ…

Read More

നടുറോഡിൽ നവജാതശിശുവിൻ്റെ മൃതദേഹം

പനമ്പള്ളി വിദ്യാനഗറിൽ നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി.ആൺകുഞ്ഞിന്റേതാണ് മൃതദേഹം. രാവിലെ 7.37നാണ് മൃതദേഹം സമീപത്തെ ഫ്ലാറ്റിൽ നിന്നെറിഞ്ഞതെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്‌തമാക്കുന്നു. 21 കുടുംബങ്ങളാണ് ഇവിടെയുള്ള ഫ്ലാറ്റിൽ താമസിക്കുന്നത്. ഇവിടെ ഗർഭിണികളായി ആരും ഉണ്ടായിരുന്നതായി അറിയില്ലെന്ന് ആശാപ്രവർത്തക പൊലീസിനോട് പറഞ്ഞു. ഫ്ലാറ്റിൽ അസ്വാഭാവികമായി ആരെയും കണ്ടിട്ടില്ലെന്ന് സുരക്ഷാജീവനക്കാരനും മൊഴി നൽകി. സ്‌ഥലത്ത് പൊലീസ് പരിശോധന നടത്തുകയാണ് വാർത്ത നൽകാനും പരസ്യങ്ങൾ നൽകാനും ബന്ധപ്പെടുക 📞 whatsapp 7558894181

Read More

കൊച്ചിയിൽ കൊലക്കേസ് പ്രതിയെ കുത്തിക്കൊന്നു

പള്ളുരുത്തിയിലുണ്ടായ സംഘ‍‍ര്‍ഷത്തിൽ ഒരാൾ മരിച്ചു. ലാൽജു എന്നയാളാണ് കുത്തേറ്റ് മരിച്ചത്. കച്ചേരിപ്പടി സ്വദേശി ഫാജിസാണ് ഇയാളെ കുത്തിയതെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന് ശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. ഇന്ന് വൈകുന്നേരമാണ് സംഭവം. 2021ൽ കുമ്പളങ്ങിയിൽ നടന്ന ലാസർ കൊലക്കേസിലെ രണ്ടാം പ്രതിയാണ് കൊല്ലപ്പെട്ട ലാൽജു. ലാൽജുവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് പ്രതിക്കായി തിരച്ചിൽ തുടങ്ങി. അതേസമയം, ആക്രമണത്തിൽ പരിക്കേറ്റ മറ്റൊരാൾ ചികിത്സയിലാണ്.

Read More

സൗദി കപ്പല്‍ കൊച്ചി തുറമുഖത്ത്: പിറന്നത് പുതിയ ചരിത്രം, കമ്ബനി ഇറക്കിയത് 700 കോടിയുടെ നിക്ഷേപം….

കൊച്ചി: കേരളത്തിലെ ആദ്യ എല്‍ പി ജി ഇറക്കുമതി ടെര്‍മിനല്‍ കൊച്ചിയിലെ പുതുവൈപ്പില്‍ പ്രവര്‍ത്തന സജ്ജമായി. ഇതോടെ എല്‍ എൻ ജി ടെര്‍മിനലും, എല്‍ പി ജി ടെര്‍മിനലും ഉള്ള അപൂര്‍വ്വം നഗരങ്ങളില്‍ ഒന്നായി കൊച്ചി മാറി.എല്‍പിജി നീക്കത്തിനായി പ്രതിവര്‍ഷം 500 കോടിയോളം രൂപയാണു ബുള്ളറ്റ് ടാങ്കര്‍ ലോറികള്‍ക്കായി കമ്ബനികള്‍ ചിലവഴിക്കേണ്ടി വരുന്നത് എന്നതിനാല്‍ കൊച്ചിയിലെ ഇറക്കുമതി ടെര്‍മിനല്‍ ശത കോടികളുടെ ലാഭമാണ് കമ്ബനികള്‍ക്ക് നല്‍കുന്നത്. ഇറക്കുമതി ടെര്‍മിനലില്‍ പരീക്ഷണാര്‍ഥമുള്ള ആദ്യ കപ്പല്‍ രണ്ട് ദിവസം മുമ്ബാണ്…

Read More

ഗൂഗിൾ മാപ്പ് നോക്കി യാത്ര; കൊച്ചിയിൽ കാർ പുഴയിൽ വീണ് ഡോക്ടർമാർക്ക് ദാരുണാന്ത്യം

ഗൂഗിൾ മാപ്പ് നോക്കി അഞ്ചംഗ സംഘം സഞ്ചരിച്ച കാർ പുഴയിൽ വീണ് ഡോക്ടർമാർ മരിച്ചു. കൊടുങ്ങല്ലൂർ സ്വകാര്യ ആശുപത്രിയിലെ ഡോ.അദ്വൈദ്, ഡോ. അജ്മൽ എന്നിവരാണ് മരിച്ചത്. എറണാകുളം ഗോതുരുത്ത് കടൽവാതുരുത്തിൽ കാർ പുഴയിലേക്ക് മറിഞ്ഞാണ് അപകടം. മെഡിക്കൽ വിദ്യാർത്ഥിയും നേഴ്സുമായിരുന്നു കാറിലുണ്ടായിരുന്നവർ. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

കൊച്ചിയിൽ അരും കൊല , യുവതിയെ ഹോട്ടൽ മുറിയിൽ കുത്തി കൊന്നു

നഗരത്തിലെ ഹോട്ടൽ മുറിയിൽ യുവതി കുത്തേറ്റു മരിച്ചു. ചങ്ങനാശേരി സ്വദേശിനി രേഷ്മ(27) ആണു സുഹൃത്തിന്റെ കുത്തേറ്റു മരിച്ചതെന്നു പൊലീസ് പറഞ്ഞു. ഇന്നലെ രാത്രി 10നു കലൂർ പൊറ്റക്കുഴി ഭാഗത്തെ ഹോട്ടലിലാണു സംഭവം. ഹോട്ടലിലെ കെയർടേക്കറായ കോഴിക്കോട് ബാലുശേരി സ്വദേശി നൗഷാദിനെ (31) എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. രാത്രി ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായെന്നും അതിനിടയിൽ നൗഷിദ് യുവതിയുടെ കഴുത്തിൽ കത്തികൊണ്ടു കുത്തിയെന്നും പൊലീസ് പറയുന്നു. കരച്ചിൽ കേട്ട് അടുത്തുള്ളവർ പൊലീസിനെ അറിയിച്ചു. പൊലീസ് എത്തുമ്പോൾ യുവതി…

Read More

മദ്യലഹരിയില്‍ മാതാവിനെ ആക്രമിച്ച് പല്ല് തകർത്ത മകൻ പോലീസ് പിടിയിൽ

മദ്യലഹരിയില്‍ മാതാവിനെ ആക്രമിച്ച് പല്ല് തകർത്ത മകൻ പോലീസ് പിടിയിൽ. വൃദ്ധയായ അമ്മയെ മര്‍ദിച്ച് സ്റ്റീല്‍ ഗ്ലാസ് കൊണ്ട് മുഖത്തിടിച്ച് പല്ല് തകര്‍ത്ത കേസില്‍ മുവാറ്റുപുഴ താലൂക് ആരക്കുഴ പണ്ടപ്പിള്ളി കരയില്‍ മാര്‍ക്കറ്റിന് സമീപം പൊട്ടന്‍മലയില്‍ വീട്ടില്‍ അനില്‍ രവി(38)യെയാണ് മുവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയിൽ അച്ഛനെ മര്‍ദിച്ചതിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പോലീസ് ഇയാള്‍ക്കെതിരേ കേസെടുത്തിരുന്നു. കേസിന് ആസ്പദമായ സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതിയെ കോട്ടയത്തുനിന്നാണ് പോലീസ് പിടിക്കൂടിയത്. മദ്യലഹരിയില്‍ മാതാവിനെ ആക്രമിച്ച് പല്ല്…

Read More

യുവതിയെ പട്ടാപ്പകൽ ആശുപത്രിക്കുള്ളിൽ  കുത്തിക്കൊന്നു, മുൻ സുഹൃത്ത് പിടിയിൽ.

എറണാകുളം അങ്കമാലി മൂക്കന്നുരിൽ എം.എ ജി.ജെ ആശുപത്രിക്കുള്ളിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായ സ്ത്രീയെ കുത്തിക്കൊന്നു. ലിജിയെന്ന നാൽപ്പത് വയസുകാരിയാണ് മുൻ സുഹൃത്തിന്റെ കുത്തേറ്റ് മരിച്ചത്. പ്രതി മഹേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയായ അമ്മയ്ക്ക് കൂട്ടിരിപ്പിനുണ്ടായിരുന്നത്  ലിജിയായിരുന്നു. ഇവരുടെ മുൻ സുഹൃത്തായ മഹേഷ്, ലിജിയെ കാണാനായാണ്  ആശുപത്രിയിലെത്തിയത്. പിന്നീട് ഇരുവരും തമ്മിൽ വാക്കേറ്റവും വഴക്കുമുണ്ടായി. പിന്നാലെ കത്തിയെടുത്ത മഹേഷ്, ലിജിയെ നിരവധിത്തവണ കുത്തിയെന്നാണ് ദൃക്സാക്ഷികളിൽ നിന്നും ലഭിക്കുന്ന വിവരം. ഓടിരക്ഷപ്പെടാൻ ശ്രമിച്ച ലിജിയെ പ്രതി പിന്തുടർന്ന്…

Read More

അമ്മയെ മകൻ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി.

കൊച്ചിയിൽ മണിക്കൂറുകളോളം കൊലവിളി മുഴക്കിയ മകൻ അമ്മയെ കൊലപ്പെടുത്തി. മാറാട് സ്വദേശിനിയായ 73കാരിയായ അച്ചാമ്മയാണ് മാരകമായ സംഭവത്തിന് ഇരയായത്. മകൻ വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചമ്പക്കരയിലെ ഫ്ലാറ്റിൽ രാത്രിയിലായിരുന്നു ദാരുണമായ സംഭവം. തലയ്ക്ക് അടിച്ചാണ് കൊലപാതകമെന്നാണ് വിവരം. ഇന്നലെ വൈകിട്ട്  മുതൽ തന്നെ വീട്ടിൽ നിന്നും വഴക്കിന്റെ ശബ്ദം കേട്ടിരുന്നതായാണ് അയൽവാസികൾ പറയുന്നത്. ഇന്ന് രാവിലെയും ഉച്ചയ്ക്കും സമാനമായ രീതിയിൽ വഴക്കുണ്ടായിരുന്നു. വാതിലടച്ച് കൊലവിളി മുഴക്കിയ മകനെ അനുനയിപ്പിക്കാൻ പ്രദേശവാസികൾ ശ്രമിച്ചിരുന്നുവെങ്കിലും വിജയിച്ചില്ല. അമ്മയെ കൊലപ്പെടുത്തിയ മകനെ…

Read More