ഫുട്‌ബോൾ കളിക്കുന്നതിനിടെ വൈദ്യതാഘാതമേറ്റ് വിദ്യാർത്ഥി മരിച്ചു

കഴിഞ്ഞ ദിവസം വൈകിട്ട് 5.30 ഓടെ കേരളപുരം സെന്റ് വിൻസന്റ് സ്‌കൂൾ മൈതാനിയിൽ ഫുഡ്‌ബോൾ കളിച്ചുകൊണ്ടിരിക്കുന്നതിനടയിൽ മതിലിനുപുറത്ത് ഇടവഴിയിലേക്ക് ഫുഡ്‌ബോൾ തെറിച്ചുപോയി. അത് എടുക്കാനായി മതിലിനോടു ചേർന്ന ഇടവഴിയിലേക്ക് ഇറങ്ങുമ്പോഴായിരുന്നു മതിലിനോട് ചേർന്ന് നിന്ന പോസ്റ്റിൽ നിന്നും വൈദ്യുതാഘാതമേറ്റത്. ഉടൻതന്നെ കേരളപുരത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്നും കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. കേരളപുരം സെന്റ് വിൻസെന്റ് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അർഫാൻ. മാതാവ്: ഹാംലത്സഹോദരങ്ങൾ: ആസിഫ, ആഫിറസംസ്കാരം 19..4.2024 ഉച്ചയ്ക്ക്…

Read More

കൊല്ലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തി

കൊല്ലം കേരളപുരത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ചനിലയിൽ കണ്ടെത്തി. കൊപ്പാറ പ്രിന്റിങ്ങ് പ്രസ് ഉടമ രാജീവ്, ഭാര്യ ആശ, മകൻ മാധവ് എന്നിവരാണ് മരിച്ചത്. രാജീവിനേയും ഭാര്യ ആശയേയും കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിലും മകൻ മാധവിനെ കട്ടിലിൽ മരിച്ച് കിടക്കുന്ന നിലയിലുമാണ് കണ്ടത്. ഇന്ന് രാവിലെ പത്തോടെയാണ് സംഭവം. രണ്ടുവർഷത്തിലേറെയായി കേരളപുരത്ത് വാടകവീട്ടിലായിരുന്നു ഇവരുടെ താമസം . കുടുംബത്തിന് കടബാധ്യതയുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. കൊല്ലത്ത് പ്രിന്റിങ്ങ് പ്രസ് നടത്തിവരികയായിരുന്നു രാജീവ്. ഇത് കൊല്ലത്ത് നിന്ന്…

Read More