
കടയ്ക്കലിൽ സൈനികന്റെ വ്യാജ പരാതി, നാടിൻറെ സാമൂഹിക ഐക്യം തകർക്കുന്ന ഗൂഢാലോചന അന്വേഷിക്കുക; എഐവൈഎഫ്
കഴിഞ്ഞദിവസം കടയ്ക്കൽ ചാണപ്പാറയിൽ സൈനികനെ ആക്രമിച്ച് പുറത്ത് പിഎഫ്ഐ എന്ന് ചാപ്പകുത്തിയ സംഭവത്തിൽ യഥാർത്ഥ വസ്തുതകൾ പുറത്തുവന്നിരിക്കുകയാണ്. സൈനികനും സുഹൃത്തും ചേർന്ന് നടത്തിയ നാടകമാണ് ഈ ആക്രമണം എന്ന് ബോധ്യപ്പെട്ട് രണ്ട് പ്രതികളെയും പോലീസ് അറസ്റ്റ് ചെയ്തു കഴിഞ്ഞു. എന്നാൽ ഈ സംഭവത്തിന് പിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. സംഭവം പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ ബിജെപിയുടെ നേതൃത്വത്തിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി ബിജെപി നേതാക്കൾ സ്ഥലത്ത് ക്യാമ്പ് ചെയ്ത് വിദ്വേഷം പടർത്തുകയായിരുന്നു. സമാധാനപരമായി ജീവിക്കുന്ന ജനങ്ങളെ മതത്തിൻറെ…