fbpx

ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ തട്ടിപ്പ് ;കടയ്ക്കൽ മടത്തറ സ്വദേശികൾ ഉൾപ്പെടെ 4 പേർ പിടിയിൽ

ഓൺലൈൻ ട്രേഡിങ്ങിന്റെ പേരിൽ കയ്പമംഗലം മൂന്നുപീടിക സ്വദേശിയിയിൽനിന്ന് 46 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കടക്കൽ സ്വദേശി അബ്ദുൾ അയൂബ് (25), മാടത്തറ സ്വദേശികളായ ഷിനാജ് (25), അസ്ലം (21), തിരുവനന്തപുരം ആനാട് സ്വദേശി ഷഫീർ (29) എന്നിവരാണ് പിടിയിലായത്. പ്ലക്സ് സിനിമ റിവ്യൂ എന്ന പേരിലുള്ള ഓൺലൈൻ ആപ്പ് വഴിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. ആപ്പ് വഴി സിനിമകൾക്ക് റിവ്യൂ എഴുതിനൽകിയാൽ വൻ തുക പ്രതിഫലം വാഗ്ദാനം ചെയ്തായിരുന്നു…

Read More

യൂ ട്യൂബ് ലൈക്ക് ചെയ്താൽ വരുമാനം, ആയിരം രൂപ നിക്ഷേപിച്ചാൽ വൻ തുക തിരികെ കിട്ടും; ഓൺലൈൻ തട്ടിപ്പ് രണ്ട് പേർ പിടിയിൽ

ഓൺലൈനിലൂടെയുള്ള പാർട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ രണ്ട് പേർ കൂടി എറണാകുളം സൈബർ പോലീസിൻറെ പിടിയിൽ.പറവൂർ സ്വദേശികൾ നൽകിയ പരാതിയിലാണ് അറസ്റ്റ്. തമിഴ്നാട് സ്വദേശി രാജേഷ്, ബെംഗളുരു സ്വദേശി ചക്രധാർ എന്നിവരെയാണ് ബംഗളുരുവിൽ നിന്ന് പൊലീസ് പിടികൂടിയത്. പറവൂർ സ്വദേശി സ്‍മിജയിൽ നിന്ന് ഏഴ് ലക്ഷം രൂപയും, ബിനോയിയിൽ നിന്ന് 11 ലക്ഷം രൂപയുമാണ് പ്രതികൾ തട്ടിയെടുത്തത്. ഓൺലൈൻ ടാസ്ക്ക് വഴിയാണ് പറവൂർ സ്വദേശികൾക്ക് പണം നഷ്ടമായത്. പാർട്ട് ടൈം ജോബിൻറെ…

Read More

ഓൺലൈൻ തട്ടുപ്പ് ; ഇരയായത് എം എൽ എ

കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്നിനെ കബളിപ്പിച്ച് ഓണ്‍ലൈന്‍ സംഘം. ഇയാളിൽ നിന്നും പണം സംഘം തട്ടി. ഓര്‍ഡര്‍ ചെയ്യാത്ത ഗുണനിലവാരം ഇല്ലാതെ ബെഡ് കവര്‍ എംഎൽഎയുടെ വീട്ടിലേക്ക് അയച്ചായിരുന്നു സംഘം തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ എംഎല്‍എ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി. ഏജൻസി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. പശ്ചിമ ബംഗാളിൽ നിന്നാണ് പായ്ക്കറ്റ് വന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊറിയർ അയച്ച ഏജൻസി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തെ കുറിച്ച് എൻഎ നെല്ലിക്കുന്ന് എംഎൽഎ…

Read More