കുളത്തൂപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

നിലമേൽ : കുളത്തൂപ്പുഴ നെടുവന്നൂർ കടവിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടു.നിലമേൽ വലിയവഴി ഇരിട്ടിമുകളിൽ വീട്ടിൽ മുജീബ് (39) ആണ് മരണപ്പെട്ടത്. തടിപ്പണിക്കാരനായ മുജീബ് സുഹൃത്തുക്കളെ കാണുന്നതിന്വേണ്ടിയാണ് ഇവിടെ എത്തിയത്.സുഹൃത്തുക്കളുമൊത്തു ഇവിടെ കുളിക്കാൻ ഇറങ്ങിയ മുജീബ് ഒഴുക്കിൽ പെടുകയായിരുന്നു.ഫയർഫോഴ്സ്‌ സംഘത്തിന്റെ സ്കൂബ്ബാ ടീമും, കുളത്തുപ്പുഴപോലീസും, നാട്ടുകാരും ചേർന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ മരണത്തിൽ ദുരൂഹത ഉള്ളതായി ബന്ധുക്കൾ ആരോപിക്കുന്നു.

Read More

ചിതറ മതിര കുളത്തിൽ ഒരാൾ മുങ്ങി മരിച്ചു

മതിര കുളത്തിൽ കുളിക്കാനിറങ്ങിയ ഒരാൾ മുങ്ങി മരിച്ചു . 6 മണിയോടെയാണ് ഇയാൾ കുളിക്കാൻ ഇറങ്ങിയത് എന്നാണ് നാട്ടുകാർ പറയുന്നത് . ആളിന്റെ തുണിയും പേഴ്‌സും കരയിൽ ഇരിക്കുന്നത് കണ്ട് സംശയം തോന്നിയ ആളുകൾ ആണ് ആദ്യം തിരച്ചിൽ തുടങ്ങിയത്. നാട്ടുകാർ പോലീസിലും കടയ്ക്കൽ ഫയർഫോഴ്‌സിലും വിവരം അറിയിച്ചതിനെ തുടർന്ന് അവർ എത്തി തിരച്ചിൽ നടത്തി മയിലോട്ട് കോണത്ത് വീട്ടിൽ കുമാർ ആണ് മരിച്ചത് . മതിര തിരുവാതിര നടന്നുകൊണ്ടു ഇരിക്കുന്നത്തിന്റെ ഇടയ്ക്കാണ് അപകടം സംഭവിച്ചത് ….

Read More
error: Content is protected !!