
നിലമേലിൽ ആസിഡ് ആക്രമണം ;ഭാര്യക്കും ഭാര്യ മാതാവിനും പൊള്ളലേറ്റു
നിലമേൽ ആലയിൽ കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം നടന്നത്. അനിത വിലാസത്തിൽ 36 വയസ്സുള്ള അജിതക്കും 70 വയസ്സുള്ള അജിതയുടെ മാതാവ് തങ്കമണിക്കുമാണ് ആക്രമണത്തിൽ പരിക്കേറ്റത്. മൂന്ന് മാസമായി അജിത ഭർത്താവ് രാജുവുമായി പിണങ്ങി താമസിച്ചു വരികയിരുന്നു . അജിതയും രാജുവും തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട് 15 വർഷമായി. രാജുവിന് ഭാര്യ അജിതയോടുള്ള സംശയമാണ് ആക്രമത്തിൽ കലാശിച്ചത് . ഇന്നലെ വൈകുന്നേരം അഞ്ചുമണിക്ക് ഭാര്യ യുടെ വീട്ടിലെത്തിയ രാജു വാതിലിൽ മുട്ടി വിളിക്കുകയും തുടർന്ന് അജിതയുമായി വാക്ക്…